• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അര്‍ജന്റീന, ബ്രസീല്‍, ജര്‍മ്മനി ഇവരല്ലാതെ പുതിയ ആരെങ്കിലും കപ്പടിക്കട്ടെ: ഐ എം വിജയന്‍

news18india
Updated: June 13, 2018, 3:41 PM IST
അര്‍ജന്റീന, ബ്രസീല്‍, ജര്‍മ്മനി ഇവരല്ലാതെ പുതിയ ആരെങ്കിലും കപ്പടിക്കട്ടെ: ഐ എം വിജയന്‍
news18india
Updated: June 13, 2018, 3:41 PM IST
ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്തമുത്ത്, അന്താരാഷ്ട്ര ഫുട്‌ബോളില്‍ 12 സെക്കന്റിനുള്ളില്‍ ഗോള്‍ നേടിയ താരം. റഷ്യന്‍ ലോകകപ്പിനെ കുറിച്ച് ന്യൂസ്18-നോട്.

  • അര്‍ജന്റീനയാണല്ലോ ഇഷ്ട ടീം. അവരുടെ സാധ്യതകള്‍ എങ്ങനെ?



അര്‍ജന്റീനയ്ക്ക് എല്ലാക്കൊല്ലവും ഒരു ആവറേജ് ടീമുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ മെസിയുടെ കഴിവുകൊണ്ട് ഫൈനല്‍ വരെയെത്തി. ഇത്തവണയും അവര്‍ ഫൈനലിലെത്തുമെന്നു തന്നെയാണ് വിശ്വാസം. കാരണം മെസിയെ പോലെ ഒരു പ്ലെയര്‍ ഒരു വേള്‍ഡ്കപ്പില്ലാതെ കളിനിര്‍ത്തേണ്ടി വരിക എന്നു പറഞ്ഞാല്‍ അത് വളരെ വിഷമമുള്ള സംഗതിയാണ്.

  • എങ്കിലും ഇത്തവണ ആര്‍ക്കാണ് സാധ്യത കൂടുതല്‍?


അത് പറയുന്നതിനേക്കാളുപരി ഇപ്പോള്‍ ഈ അര്‍ജന്റീന, ബ്രസീല്‍, ജര്‍മ്മനി ഇവരല്ലാതെ പുതിയ ആരെങ്കിലും കപ്പടിക്കണമെന്നുണ്ട്. സ്‌പെയിന്‍ ഇത്തവണ നല്ല ടീമാണ്. ടീം നല്ല ഒത്തിണക്കമുണ്ട്. നല്ല മിഡ്ഫീല്‍ഡേഴ്‌സുണ്ട്. അതുപോലെ സെനഗല്‍. 2002-ലെ പോലെ തന്നെ നല്ല ടീമാണ്. പിന്നെ സലായുടെ ടീം (ഈജിപ്ത്). ബെല്‍ജിയം, നൈജീരിയ ഇവരൊക്കെ നല്ല കളിയൊക്കെ കളിച്ച് സെമിയൊക്കെ എത്തകഴിഞ്ഞാല്‍ നല്ല കാര്യമാണ്. കളി കാണാനും ഒരു രസമുണ്ടാകും.

  • ഇഷ്ടതാരം?


എല്ലാ കളിക്കാരെയും ഇഷ്ടം തന്നെയാണ് എന്നാലും മെസിയോട് ഒരു ഇഷ്ടക്കൂടുതലുണ്ട്.

  • ശ്രദ്ധിക്കേണ്ട താരം


സലാ തന്നെ. ഇനി വരുന്നവരില്‍ സലാ തന്നെയായിരിക്കും നോട്ടപ്പുള്ളി

  • ഹോളണ്ട്, ഇറ്റലി, ചിലി ഇവരുടെ അസാന്നിധ്യം എങ്ങനെ നോക്കിക്കാണുന്നു?


ഇവരില്ലാ എന്നു പറയുന്നത് വലിയ വിഷമമുള്ള കാര്യമാണ്. ഫുട്‌ബോളേഴ്‌സിനെ സംബന്ധിച്ച് നല്ല ടീമുകളുടെ കളി കാണുക നല്ല കളിക്കാരുടെ കളി കാണുക എന്നതൊക്കെയാണ് ആഗ്രഹം. ഇറ്റലിയുടെ കളി കാണാന്‍ ആഗ്രഹമുള്ള കുറേ പേരുണ്ട്. അവരുടെ താരങ്ങളുടെ കളി കാണാന്‍ കാത്തിരിക്കുന്നവരുണ്ട്. അവരെ സംബന്ധിച്ച് നിരാശയാണ്.

  • ഇത്തവണ മെസിയുടെ റോള്‍?


കഴിഞ്ഞ വേള്‍ഡ്കപ്പിലെ പോലെ തന്നെ. കാരണം അവനാണ് ആ ടീമിനെ കൊണ്ടുപോകുന്നത്. അവന്‍ തന്നെയാണ് ക്രൂഷ്യല്‍ ടൈംമില്‍ ടീമിനെ രക്ഷപ്പെടുത്താന്‍ ഉണ്ടാകുന്നത്.

  • ഇത്തവണത്തെ ഫ്രാന്‍സ് ടീമിനെ കുറിച്ച്?


ഫ്രാന്‍സ് ഇത്തവണ നല്ല ഒരു ടീമാണ്. സിദാന്റെ ഒക്കെ കാലം കഴിഞ്ഞ ശേഷമുള്ള നല്ല ടീമാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്. ഇംഗ്ലണ്ടും അതുപോലെ നല്ല ടീമാണ്. അവര്‍ ഭാഗ്യമില്ലാതെ ഓരോ തവണയും തോറ്റുപോകുന്നവരാണ്.

  • ക്ലബ്ബുകളുടെ സ്വാധീനം


ക്ലബ്ബുകള്‍ക്ക് ഈ ലോകകപ്പില്‍ നല്ല ഇന്‍ഫ്‌ളുവന്‍സുണ്ടാകും. കാരണം സ്പാനിഷ് ടീം എടുക്കുകയാണെങ്കില്‍ കൂടുതല്‍ ബാഴ്‌സയുടെയും റയലിന്റെയും കളിക്കാരാണ്. അവരുടെ ഒരു കോമ്പിനേഷനെ അത് സഹായിക്കും. ജര്‍മ്മനിയുടെ കാര്യവും അതുപോലെ തന്നെ. ബയേണിന്റെ കളിക്കാരാണ് കൂടുതലും. അത് ടീമിന് ഏറെ ഗുണം ചെയ്യും.

  • ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ കുറിച്ച്


ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത് മികച്ച ഒരു ടീം തന്നെയാണ്. 10 കളികള്‍ തോല്‍ക്കാതെയാണ് ടീം മുന്നേറിയത്. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനോട് തോറ്റത് കാര്യമാക്കേണ്ട. ഫൈനലുറപ്പിച്ചപ്പോള്‍ റിസര്‍വ് പ്ലെയേഴ്‌സിന് അവസരം കൊടുത്തതാണ്. അത് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ ഒരു നീക്കം തന്നെയാണ്. എല്ലാ ജൂനിയേഴ്‌സിനും അവസരം കൊടുക്കുക എന്നത്. തീര്‍ച്ചയായും ഇന്ത്യന്‍ ടീം ഇപ്പോള്‍ നല്ല പെര്‍ഫോമന്‍സിലാണ്.

  • ഛേത്രിയും യൂറോപ്യന്‍ ക്ലബ്ബുകളും


അവന്‍ യൂറോപ്പില്‍ കളിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത്രയും പ്രായമായ സ്ഥിതിക്ക് ഇന് പ്രധാന ലീഗുകളില്‍ കിട്ടാന്‍ ചാന്‍സ് കുറവായിരിക്കും. എന്നാലും അവന്റെ കളിമികവിന്റെ അളവുകോല്‍ അതൊന്നുമല്ല.
First published: June 10, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍