നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മത്സരത്തിനിടെ തലയ്ക്ക് പന്ത് കൊണ്ട് ഇമാം ഉള്‍ ഹഖ് ഗ്രൗണ്ടില്‍ വീണു; സ്തംഭിച്ച് ക്രിക്കറ്റ് ലോകം

  മത്സരത്തിനിടെ തലയ്ക്ക് പന്ത് കൊണ്ട് ഇമാം ഉള്‍ ഹഖ് ഗ്രൗണ്ടില്‍ വീണു; സ്തംഭിച്ച് ക്രിക്കറ്റ് ലോകം

  • Last Updated :
  • Share this:
   അബുദാബി: പാകിസ്താന്‍ ന്യൂസിലാന്‍ഡ് ഏകദിന മത്സരത്തിനിടെ പാക് താരം ഇമാം ഉള്‍ ഹഖിന് പന്ത് തലയില്‍കൊണ്ട് പരിക്ക്. പരിക്കേറ്റ താരത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിശദ പരിശോധനകള്‍ക്ക് ശേഷം താരത്തെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.

   മത്സരത്തില്‍ ഇമാം ഉള്‍ ഹഖ് 16 റണ്‍സെടുത്ത് നില്‍ക്കവേയാണ് അപകടമുണ്ടാകുന്നത്. പാക് ഇന്നിങ്ങ്‌സിന്റെ 13 ാം ഓവറിലാണ് സംഭവം. ന്യൂസിലാന്‍ഡ് ബൗളര്‍ ലോക്കി ഫെര്‍ഗ്യൂസന്റെ ബൗണ്‍സര്‍ ഇമാമിന്റെ തലയില്‍ കൊള്ളുകയായിരുന്നു. പന്ത് തലയില്‍ കൊണ്ടയുടന്‍ അസ്വസ്ഥത അുഭവപ്പെട്ട താരം ബാറ്റ് നിലത്തിടുകയായിരുന്നു. ഹെല്‍മറ്റ് നീക്കിയ താരം ഗ്രൗണ്ടില്‍ വീഴുകയും ചെയ്തു.

   ഹര്‍മന്‍പ്രീത് നയിച്ചു; ലോകകപ്പിലെ ആദ്യ പോരട്ടത്തില്‍ ഇന്ത്യക്ക് 34 റണ്‍സ് ജയം

   ഗ്രൗണ്ടില്‍ പ്രാഥമിക ചികിത്സ നേടി താരം കളം വിടുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ സിടി സ്‌കാനിനും എംആര്‍ഐ സ്‌കാനിനും വിധേയമാക്കിയിരുന്നു. താരം ആശുപത്രി വിട്ടതായും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

   പാകിസ്താന്റെ 22 കാരന്‍ പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണ നിമിഷം ഓസീസിന്റെ ഫിലിപ്പ് ഹ്യൂസിന്റെ ഓര്‍മ്മകളാണ് ക്രിക്കറ്റ് ലോകത്തെ വേട്ടയാടിയത്. 2014 നവംബര്‍ 25ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ ഷോണ്‍ അബോട്ടിന്റെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് ഗുരുതരമായി പരിക്കേറ്റ ഹ്യൂസിന് ജീവന്‍ നഷ്ടമായിരുന്നു.

   First published:
   )}