• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അപകീര്‍ത്തികരമായ പരാമര്‍ശം; ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യയ്ക്ക് വസീം അക്രം നോട്ടീസയച്ചു

news18india
Updated: June 8, 2018, 4:07 PM IST
അപകീര്‍ത്തികരമായ പരാമര്‍ശം; ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യയ്ക്ക്  വസീം അക്രം നോട്ടീസയച്ചു
news18india
Updated: June 8, 2018, 4:07 PM IST
ഇസ്‌ലാമാബാദ്: മുന്‍ പാക്ക് ക്രിക്കറ്റ് നായകനും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ രേഹം ഖാന് പേസ് ഇതിഹാസം വസീം ആക്രം വക്കീല്‍ നോട്ടീസ് അയച്ചു.

അക്രം തന്റെ ആദ്യ ഭാര്യയെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയെന്ന് രേഹം ഖാന്റെ ഇറങ്ങാന്‍ പോകുന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദമായത്. മാത്രമല്ല പുസ്തകത്തിലൂടെ വളരെ അപകീര്‍ത്തികരമായ രീതിയില്‍ തങ്ങളെ അധിക്ഷേപിച്ചെന്ന് കാണിച്ച് അക്രത്തെ കൂടാതെ മൂന്നുപേര്‍ കൂടി രേഹത്തിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

രേഹത്തിന്റെ മുന്‍ ഭര്‍ത്താവ് ഡോ. ഇജാസ് റഹ്മാന്‍, ബ്രിട്ടീഷ് വ്യവസായിയായ സെയ്ദ് സുല്‍ഫിക്കര്‍ ബുഹാരി, ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫിന്റെ മീഡിയ കോഓര്‍ഡിനേറ്റര്‍ അനില ഖ്വാജ എന്നിവരാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

'രേഹം ഖാന്‍' എന്ന പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വസീം അക്രത്തിനും മറ്റുള്ളവര്‍ക്കും നേരെ പുസ്തകത്തിലുള്ളത്. ഒരു കറുത്ത വര്‍ഗക്കാനുമായി തന്റെ ആദ്യ ഭാര്യയെ അക്രം ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചുവെന്നാണ് പ്രധാന ആരോപണം. അക്രത്തിന്റെ ആദ്യ ഭാര്യ ഹുമ 2009-ല്‍ മരിച്ചിരുന്നു.

ലണ്ടനിലുള്ള അടുത്ത അനുയായി ബുഹാരിയാണ് തന്റെ മുന്‍ ഭര്‍ത്താവ് ഇമ്രാന്റെ പല കൊള്ളരുതായ്മകള്‍ക്കും കുടപിടിച്ചതെന്നും രേഹം പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ഇമ്രാനിലൂടെ ഗര്‍ഭം ധരിച്ച യുവതിയുടെ ഗര്‍ഭഛിദ്രത്തിന് വേണ്ടി മുന്‍കയ്യെടുത്തത് ബുഹാരിയാണെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

തെഹ്രീക് ഇ ഇന്‍സാഫിന്റെ മീഡിയ കോഓര്‍ഡിനേറ്റര്‍ അനില ഖ്വാജയുമായി ഇമ്രാനു വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. രണ്ടാം ഭാര്യയായ റെഹാം ഖാനും ഇമ്രാനുമായുള്ള ബന്ധം പത്തു മാസമേ നിലനിന്നുള്ളൂ. പിന്നീട് ഖാന്‍ ബുഷ്‌റ മനീകയെ വിവാഹം ചെയ്തു.
First published: June 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...