ഇമ്രാന്‍ താഹിറിന്റെ ആദ്യ ഓവര്‍ ഇടംപിടിച്ചത് ലോകകപ്പ് ചരിത്രത്തില്‍; നേടിയത് രണ്ട് റെക്കോര്‍ഡുകള്‍

ഒരു സ്പിന്നര്‍ക്കും ലഭിക്കാത്ത അവസരമാണ് പോര്‍ട്ടീസ് നായകന്‍ ഫാഫ് ഡു പ്ലെസിസ് താഹിറിന് നല്‍കിയത്

news18
Updated: May 30, 2019, 4:50 PM IST
ഇമ്രാന്‍ താഹിറിന്റെ ആദ്യ ഓവര്‍ ഇടംപിടിച്ചത് ലോകകപ്പ് ചരിത്രത്തില്‍; നേടിയത് രണ്ട് റെക്കോര്‍ഡുകള്‍
Imran-Tahir
  • News18
  • Last Updated: May 30, 2019, 4:50 PM IST
  • Share this:
ഓവല്‍: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ആദ്യ ഓവര്‍ എറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ ഇടംപിടിച്ചത് ലോകകപ്പ് ചരിത്രത്തില്‍. ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു സ്പിന്‍ ബൗളര്‍ ബൗളിങ് ഓപ്പണ്‍ ചെയ്യുന്നത്. കഴിഞ്ഞ പതിനൊന്ന് എഡിഷനുകളിലും ഒരു സ്പിന്നര്‍ക്കും ലഭിക്കാത്ത അവസരമാണ് പോര്‍ട്ടീസ് നായകന്‍ ഫാഫ് ഡു പ്ലെസിസ് താഹിറിന് നല്‍കിയത്.

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ജോണി ബെയര്‍സ്റ്റോവിനെ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ച് താഹിര്‍ പന്ത്രണ്ടാം ലോകകപ്പിലെ തന്നെ ആദ്യ വിക്കറ്റ് നേടിയപ്പോള്‍ അത് മറ്റൊരു ചരിത്രത്തിന്റെയും ഭാഗമായി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് താഹിര്‍ പേരിലാക്കിയത്.

Also Read: England vs South Africa Live Score, World Cup 2019: പിടിമുറുക്കാന്‍ പോര്‍ട്ടീസ്; ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

1992 ലെ ലോകകപ്പില്‍ ക്രെയ്ഗ് മക്ഡെര്‍മോറ്റിനെ ബൗള്‍ഡാക്കിയ ജോണ്‍ റൈറ്റാണ് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ ആദ്യ താരം. ആദ്യ പന്ത് വൈഡ് എറിഞ്ഞ ശേഷമായിരുന്നു അന്ന് റൈറ്റ് അടുത്ത പന്തില്‍ വിക്കറ്റ് നേടുന്നത്.

മത്സരത്തില്‍ 24 ഓവര്‍ പിന്നിടുമ്പോള്‍ 131 ന് 3 എന്ന നിലയിലാണ് ആതിഥേയര്‍. ബെയര്‍സ്‌റ്റോവിന് പുറമെ 51 റണ്‍സെടുത്ത ജോ റൂട്ടിനെയും 54 റണ്‍സെടുത്ത ജേസണ്‍ റോയിയെയുമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

First published: May 30, 2019, 4:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading