'എറിയുന്നു, ക്യാച്ചെടുക്കുന്നു, ഓടുന്നു' തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചും ആഹ്ലാദവും; വൈറലായി താഹിറിന്റെ വിക്കറ്റ്
ഇമാമിനെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് താഹിര്‍ വീഴ്ത്തിയത്.
news18
Updated: June 23, 2019, 7:52 PM IST

tahir
- News18
- Last Updated: June 23, 2019, 7:52 PM IST
ലണ്ടന്‍: വിക്കറ്റ് ലഭിച്ചാല്‍ വ്യത്യസ്തമായ ആക്ഷനിലൂടെ കളം നിറയുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ താരം ഇമ്രാന് താഹിര്‍. ഐപിഎല്ലിലും മറ്റും താരത്തിന്റെ ഈ പ്രകടനം നമ്മള് നേരില്‍ കണ്ടിട്ടുമുണ്ട്. ഇന്ന് പാകിസ്ഥാനെതിരായ മത്സരത്തില്‍ താഹിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോഴും സമാനമായ പ്രകടനത്തിനു ക്രിക്കറ്റ് ലോകം സാക്ഷിയായി. പാക് ഓപ്പണര്‍മാരായ ഫഖര്‍ സമാനെയും ബാബര്‍ അസമിനെയുമായിരുന്നു താഹിര്‍ വീഴ്ത്തിയത്.
ഇതില്‍ ഇമാമിനെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് താഹിര്‍ വീഴ്ത്തിയത്. ഇമാമിന്റെ സ്ട്രെയ്റ്റ് ഷോട്ട് തന്റെ വലതു വശത്തേക്ക് ചാടി ഒറ്റക്കൈയ്യില് പിടിയ്ക്കുകയായിരുന്നു താഹിര്‍. ബൗളെറിയലും ക്യാച്ചെടുക്കലും കഴിഞ്ഞപ്പോഴേക്കും തന്റെ തനതു ശൈലിയില്‍ ഗ്രൗണ്ടിലൂടെ നിര്‍ത്താതെ ഓടുകയും ചെയ്തു താഹിര്‍. Also Read: ജീവന്മരണ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം
പന്ത് നിലം തൊടുന്നതിനുമുമ്പേ താഹിര്‍ കൈയ്യിലൊതുക്കിയത് അത്ഭുതത്തോടെ നോക്കി നില്‍ക്കേണ്ടി വന്ന സഹതാരങ്ങള്‍ക്കും എതിര് താരങ്ങള്‍ക്കും താഹിറിന്റെ ഓട്ടം കാണുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. ഈ വിക്കറ്റോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബോളര്‍ എന്ന അലന് ഡൊണാള്‍ഡിന്റെ റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു താഹിര്‍. ഡൊണാള്‍ഡിന്റെ 38 വിക്കറ്റിന്റെ റെക്കോര്‍ഡുകള്‍ മറി കടന്ന താഹിറിന്റെ പേരില്‍ 39 വിക്കറ്റുകളാണ് ഇപ്പോഴുള്ളത്.
ഇതില്‍ ഇമാമിനെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് താഹിര്‍ വീഴ്ത്തിയത്. ഇമാമിന്റെ സ്ട്രെയ്റ്റ് ഷോട്ട് തന്റെ വലതു വശത്തേക്ക് ചാടി ഒറ്റക്കൈയ്യില് പിടിയ്ക്കുകയായിരുന്നു താഹിര്‍. ബൗളെറിയലും ക്യാച്ചെടുക്കലും കഴിഞ്ഞപ്പോഴേക്കും തന്റെ തനതു ശൈലിയില്‍ ഗ്രൗണ്ടിലൂടെ നിര്‍ത്താതെ ഓടുകയും ചെയ്തു താഹിര്‍.
പന്ത് നിലം തൊടുന്നതിനുമുമ്പേ താഹിര്‍ കൈയ്യിലൊതുക്കിയത് അത്ഭുതത്തോടെ നോക്കി നില്‍ക്കേണ്ടി വന്ന സഹതാരങ്ങള്‍ക്കും എതിര് താരങ്ങള്‍ക്കും താഹിറിന്റെ ഓട്ടം കാണുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. ഈ വിക്കറ്റോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബോളര്‍ എന്ന അലന് ഡൊണാള്‍ഡിന്റെ റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു താഹിര്‍. ഡൊണാള്‍ഡിന്റെ 38 വിക്കറ്റിന്റെ റെക്കോര്‍ഡുകള്‍ മറി കടന്ന താഹിറിന്റെ പേരില്‍ 39 വിക്കറ്റുകളാണ് ഇപ്പോഴുള്ളത്.
#PAKvSA
imran tahir unbelievable catch 😱😱 pic.twitter.com/yeYzC9CeMR
— HarryMurrison2 (@HarryMurrison2) June 23, 2019