• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ടെസ്റ്റിൽ '1000' കടക്കാൻ ഇംഗ്ലണ്ട്


Updated: July 31, 2018, 7:59 PM IST
ടെസ്റ്റിൽ '1000' കടക്കാൻ ഇംഗ്ലണ്ട്
Cricket - England v India - Third One Day International - Emerald Headingley, Headingley, Britain - July 17, 2018 England's Eoin Morgan and team mates celebrate winning the series with the trophy Action Images via Reuters/Ed Sykes

Updated: July 31, 2018, 7:59 PM IST
ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ചരിത്രനേട്ടത്തിനരികെ. ബുധനാഴ്ച എഡ്ജ് ബാസ്റ്റണിൽ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ ഇംഗ്ലണ്ട് ടെസ്റ്റിൽ ആയിരം മത്സരം തികയ്ക്കും. ചരിത്ര നേട്ടം കൈവരിക്കുന്ന ഇംഗ്ലണ്ട് ടീമിനെ ഐ.സി.സി അഭിനന്ദിച്ചു.

ആയിരം ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആദ്യ രാജ്യം എന്ന ബഹുമതി നാളെ ഇംഗ്ലണ്ടിന്റെ പേരിലാകും. 1877 മാർച്ചിലാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിനിറങ്ങിയത്. 999 മത്സരങ്ങളിൽ 357 ജയവും 297 പരാജയവും 354 സമനിലയും നേടി.

എഡ്ജ് ബാസ്റ്റണിൽ ഇംഗ്ലണ്ട് ബുധനാഴ്ച കളിക്കുന്നത് 51ാ മത് ടെസ്ററാണ്. ഇവിടെ 27 ജയവും എട്ടു പരാജയവുമാണ് കണക്ക്. ഇന്ത്യയെ ഇംഗ്ലണ്ട് ആദ്യമായി നേരിട്ടത് 1932 ലാണ്. ഇന്ത്യക്കെതിരെ 117 ടെസ്റ്റ് കളിച്ചപ്പോൾ 47 എണ്ണത്തിൽ ഇംഗ്ലണ്ട് ജയിച്ചു. 25 എണ്ണം ഇന്ത്യയും.

ചരിത്ര നേട്ടം കൈവരിച്ച ഇംഗ്ലണ്ടിന് ഐ.സി.സി ഉപഹാരം കൈമാറും. ഐ.സി.സി മാച്ച് റഫറി ജെഫ് കോ ഇതിന് സാക്ഷ്യം വഹിക്കും. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെയാണ് ഈ മത്സരത്തെ നോക്കി കാണുന്നത്. 2014 ൽ ഇംഗ്ലീഷ് മണ്ണിൽ തോറ്റ ഇന്ത്യക്ക് കണക്ക് തീർക്കാനുള്ള അവസരമാണിത്. അഞ്ച് ടെസ്റ്റുകൾ അടങ്ങുന്നതാണ് പരമ്പര. റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതും ഇംഗ്ലണ്ട് അഞ്ചാമതുമാണ്.

 
First published: July 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍