• HOME
  • »
  • NEWS
  • »
  • sports
  • »
  • IND SL FIRST T20 SRI LANKA WON THE TOSS AND DECIDED TO BOWL FIRST PRITHVI SHAW AND VARUN CHAKRAVARTHY TO MAKE DEBUT FOR INDIA IN T20

IND vs SL|ഒന്നാം ടി20: ശ്രീലങ്കയ്ക്ക് ടോസ്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; പൃഥ്വി ഷായ്ക്കും വരുൺ ചക്രവർത്തിക്കും അരങ്ങേറ്റം

ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയ ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്

Credits: Twitter| BCCI

Credits: Twitter| BCCI

  • Share this:
    ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയ ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. ഇന്ത്യക്കായി പൃഥ്വി ഷായും വരുൺ ചക്രവർത്തിയും അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റ കുറിക്കും.

    ഏകദിന പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നതിനാൽ അവസാന ഏകദിനത്തിൽ ഇന്ത്യ വിശ്രമം അനുവദിച്ച ഭുവനേശ്വർ കുമാറും ദീപക് ചാഹറും ഇഷാൻ കിഷനും ടീമിലേക്ക് തിരിച്ചെത്തി.

    ഏകദിന പരമ്പര നേടിയ ശിഖർ ധവാനും സംഘവും ടി20 പരമ്പര കൂടി സ്വന്തമാക്കാൻ ആഗ്രഹിച്ചാവും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ 2-1നാണ് ഇന്ത്യ വിജയം നേടിയത്. അവസാന മത്സരത്തില്‍ തോറ്റെങ്കിലും ആത്മവിശ്വാസത്തെ അത് ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

    മൂന്നാം ഏകദിനത്തിൽ അരങ്ങേറി തകർപ്പൻ പ്രകടനം നടത്തിയ സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷായുടെ ഫോം വിശ്വാസത്തിലെടുത്താണ് താരത്തിനെ ടി20 മത്സരത്തിലും ഓപ്പണിംഗിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് നേരത്തെ തന്നെ വിളി ലഭിച്ചരുന്നെങ്കിലും അന്ന് പരുക്ക് പറ്റിയതിനാൽ വരുൺ ചക്രവർത്തിക്ക് ഇന്ത്യക്ക് വേണ്ടി അരങ്ങേറാനുള്ള അവസരം നഷ്ടമായിരുന്നു. ശ്രീലങ്കൻ പരമ്പര യുവതാരങ്ങൾക്ക് അവസരം നൽകാൻ ലക്ഷ്യമിടുന്നതിനാൽ വരുൺ ചക്രവർത്തിക്ക് നറുക്ക് വീഴുകയായിരുന്നു. കുൽദീപ് യാദവിന് പകരമാണ് താരം ടീമിൽ ഉൾപ്പെട്ടത്.

    അതേസമയം, ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ അവസരം ലഭിച്ചിട്ടും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ മനീഷ് പാണ്ഡെയ്ക്ക് ഇന്നത്തെ മത്സരത്തിൽ അവസരം ലഭിച്ചിട്ടില്ല. ടി20 ലോകകപ്പിന് മുൻപായി നടക്കുന്ന ഈ പരമ്പരയിൽ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാനായി താരങ്ങൾ പോരാടുമ്പോൾ അവസരങ്ങൾ ലഭിച്ചിട്ടും നിരാശപ്പെടുത്തിയ പാണ്ഡെയെ പരമ്പരയിൽ ഇനി പരിഗണച്ചില്ലെങ്കിൽ ഒക്ടോബറിൽ നടക്കുന്ന ലോകകപ്പിനുള്ള ടീമിലേക്ക് എത്തിപ്പെടാനുള്ള അവസരവും താരത്തിന് നഷ്ടമാകും.

    ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും മനീഷ് പാണ്ഡെയ്ക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ഇതിൽ ഒരു ഇന്നിങ്സിൽ പോലും താരത്തിന് സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ട് പോലും മികച്ച സ്കോർ നേടാൻ താരത്തിന് കഴിഞ്ഞില്ല. മൂന്ന് മത്സരങ്ങളിൽ നിന്നും മൊത്തം 74 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. താരത്തിന്റെ പ്രകടനം മോശമായതിൽ വിമർശനങ്ങൾ ഒരുപാട് ഉയർന്നിരുന്നു.

    ഇതിൽ മുൻ ഇന്ത്യൻ താരമായ വിരേന്ദർ സെവാഗ് താരത്തിന് ഇനി ടീമിലേക്ക് അവസരം ലഭിക്കാൻ സാധ്യത കുറവാണെന്നും അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് മത്സരത്തിലും അവസരം ലഭിച്ച മനീഷ് പാണ്ഡെയ്ക്ക് ലഭിച്ച അവസരങ്ങളോട് നീതി പുലർത്തുന്ന പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിന് കഴിഞ്ഞില്ല. ക്കാരണങ്ങൾ കൊണ്ടാണ് കുറച്ച് കാലത്തേക്കെങ്കിലും മനീഷ് പാണ്ഡെയ്ക്ക് ഇന്ത്യയുടെ ഏകദിന ടീമിൽ കളിക്കാൻ അവസരം ലഭിക്കില്ല എന്ന് സെവാഗ് പറയുന്നത്. ഓൺലൈൻ സ്പോർട്സ് വെബ്‌സൈറ്റായ ക്രിക്ബസിന് അനുവദിച്ച അഭിമുഖത്തിലാണ് സെവാഗിന്റെ പ്രതികരണം.

    പാണ്ഡെ നിറം മങ്ങിയ സ്ഥാനത്ത് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും തകർപ്പൻ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. അതിനാല്‍ ഇനിയുള്ള പരമ്പരകളിൽ മനീഷ് പാണ്ഡേയെ മറികടന്ന് ഏകദിനത്തില്‍ മധ്യനിരയില്‍ സ്ഥാനം നേടാൻ കൂടുതൽ സാധ്യത ഇരുവർക്കും ആയിരിക്കുമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു.
    Published by:Naveen
    First published:
    )}