• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Ind v Ban: ഇന്ത്യയ്ക്ക് പിഴച്ചു; ആവേശപ്പോരിൽ ബംഗ്ലാ ജയം

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുക്കുകയായിരുന്നു

News18 Malayalam
Updated: November 4, 2019, 12:56 PM IST
Ind v Ban: ഇന്ത്യയ്ക്ക് പിഴച്ചു; ആവേശപ്പോരിൽ ബംഗ്ലാ ജയം
Deepak-Chahar
  • Share this:
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് പിഴച്ചു. ബംഗ്ലാദേശ് ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം മൂന്നു പന്തും മൂന്നു വിക്കറ്റും ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. പുറത്താകാതെ 60 റൺസെടുത്ത മുഷ്ഫിഖർ റഹ്മാനാണ് ബംഗ്ലാദേശിനെ ജയത്തിലെത്തിച്ചത്. സൌമ്യ സർക്കാർ 39 റൺസും അരങ്ങേറ്റ മത്സരം കളിച്ച മൊഹമ്മദ് നയിം 26 റൺസുമെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുക്കുകയായിരുന്നു. 42 പന്തിൽ 41 റൺസെടുത്ത ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കുവേണ്ടി റിഷഭ് പന്ത് 27 റൺസെടുത്തു. ശ്രേയർ അയ്യർ 13 പന്തിൽ 22 റൺസെടുത്തു. നായകൻ രോഹിത് ശർമ്മയ്ക്ക് ഒമ്പത് റൺസെടുക്കാനെ സാധിച്ചുള്ളു. ബംഗ്ലാദേശിന് വേണ്ടി അമിനുൾ ഇസ്ലാം രണ്ടു വിക്കറ്റെടുത്തു.

ഇന്ത്യ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് തയാറെടുക്കുമ്പോൾ ഉള്ള വെല്ലുവിളികൾ എന്തൊക്കെ?

അന്തരീക്ഷ മലിനീകരണ ഭീഷണിക്കിടെയാണ് മത്സരം നടന്നത്. ഓൾറൗണ്ടർ ശിവം ദുബെ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ചു. ദുബെക്ക് ട്വന്റി 20 ക്യാപ് കോച്ച് രവിശാസ്ത്രി കൈമാറി. അതേസമയം മലയാളി താരം സഞ്ജു വി സാംസണ് പ്ലേയിങ് ഇലവനിൽ ഇടം നേടാനായില്ല. ബംഗ്ലാദേശിനുവേണ്ടി മൊഹമ്മദ് നയിമും അരങ്ങേറ്റം കുറിച്ചു.

ഇന്നത്തെ മത്സരത്തോടെ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം ടി20 മത്സരം കളിക്കുന്ന താരമെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. 99-ാമത്തെ ടി20 മത്സരത്തിനായാണ് രോഹിത് ഇന്ന് ഇറങ്ങിയത്. 98 മത്സരം കളിച്ച ധോണിയാണ് ഇക്കാര്യത്തിൽ രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 1000-ാമത്തെ ടി20 മത്സരം കൂടിയാണിത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍