• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Ind v Ban 1st T20I: ആഞ്ഞടിക്കാനാകാതെ ഇന്ത്യ; ബംഗ്ലാദേശിന് 149 റൺസ് വിജയലക്ഷ്യം

Ind v Ban 1st T20I: 42 പന്തിൽ 41 റൺസെടുത്ത ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കുവേണ്ടി റിഷഭ് പന്ത് 27 റൺസെടുത്തു. ശ്രേയർ അയ്യർ 13 പന്തിൽ 22 റൺസെടുത്തു. നായകൻ രോഹിത് ശർമ്മയ്ക്ക് ഒമ്പത് റൺസെടുക്കാനെ സാധിച്ചുള്ളു. അരങ്ങേറ്റ മത്സരം കളിച്ച ശിവം ദുബെയ്ക്ക് ഒരു റൺസെടുക്കാനെ സാധിച്ചുള്ളു

News18 Malayalam | news18-malayalam
Updated: November 3, 2019, 8:36 PM IST
Ind v Ban 1st T20I: ആഞ്ഞടിക്കാനാകാതെ ഇന്ത്യ; ബംഗ്ലാദേശിന് 149 റൺസ് വിജയലക്ഷ്യം
Rishabh-Pant
  • Share this:
ന്യൂഡൽഹി: ബംഗ്ലാദേശ് ബൌളർമാരുടെ കണിശതയാർന്ന പന്തേറ് ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വരിഞ്ഞുമുറുക്കി. ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ്  നഷ്ടത്തിൽ 148 റൺസെടുത്തു. 42 പന്തിൽ 41 റൺസെടുത്ത ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കുവേണ്ടി റിഷഭ് പന്ത് 27 റൺസെടുത്തു. ശ്രേയർ അയ്യർ 13 പന്തിൽ 22 റൺസെടുത്തു. നായകൻ രോഹിത് ശർമ്മയ്ക്ക് ഒമ്പത് റൺസെടുക്കാനെ സാധിച്ചുള്ളു. അരങ്ങേറ്റ മത്സരം കളിച്ച ശിവം ദുബെയ്ക്ക് ഒരു റൺസെടുക്കാനെ സാധിച്ചുള്ളു. ബംഗ്ലാദേശിന് വേണ്ടി അമിനുൾ ഇസ്ലാം, ഷാഫിയുൾ ഇസ്ലാം എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു.

അന്തരീക്ഷ മലിനീകരണം ഭീഷണി ഉയർത്തുന്നതിനിടെയാണ് മത്സരം നടക്കുന്നത്. ഓൾറൗണ്ടർ ശിവം ദുബെ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ചു. ദുബെക്ക് ട്വന്റി 20 ക്യാപ് കോച്ച് രവിശാസ്ത്രി കൈമാറി. അതേസമയം മലയാളി താരം സഞ്ജു വി സാംസണ് പ്ലേയിങ് ഇലവനിൽ ഇടം നേടാനായില്ല. ബംഗ്ലാദേശിനുവേണ്ടി മൊഹമ്മദ് നയിമും അരങ്ങേറ്റം കുറിച്ചു.

ഇന്ത്യ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് തയാറെടുക്കുമ്പോൾ ഉള്ള വെല്ലുവിളികൾ എന്തൊക്കെ?

ഇന്നത്തെ മത്സരത്തോടെ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം ടി20 മത്സരം കളിക്കുന്ന താരമെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. 99-ാമത്തെ ടി20 മത്സരത്തിനായാണ് രോഹിത് ഇന്ന് ഇറങ്ങിയത്. 98 മത്സരം കളിച്ച ധോണിയാണ് ഇക്കാര്യത്തിൽ രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 1000-ാമത്തെ ടി20 മത്സരം കൂടിയാണിത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍