• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Ind v Ban 1st T20I: കളിക്കാൻ സഞ്ജു ഇല്ല; ഇന്ത്യയെ ബാറ്റിങിന് അയച്ച് ബംഗ്ലാദേശ്

Ind v Ban 1st T20I: അന്തരീക്ഷ മലിനീകരണം ഭീഷണി ഉയർത്തുന്നതിനിടെയാണ് ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്

News18 Malayalam | news18-malayalam
Updated: November 3, 2019, 8:31 PM IST
Ind v Ban 1st T20I: കളിക്കാൻ സഞ്ജു ഇല്ല; ഇന്ത്യയെ ബാറ്റിങിന് അയച്ച് ബംഗ്ലാദേശ്
Indian-players
  • Share this:
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിൽ മലയാളി താരം സഞ്ജു വി സാംസണ് പ്ലേയിങ് ഇലവനിൽ ഇടംനേടാനായില്ല. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിന് അയച്ചു.

അന്തരീക്ഷ മലിനീകരണം ഭീഷണി ഉയർത്തുന്നതിനിടെയാണ് ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്. ഓൾറൗണ്ടർ ശിവം ദുബെ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ചു. ദുബെക്ക് ട്വന്റി 20 ക്യാപ് കോച്ച് രവിശാസ്ത്രി കൈമാറി. ബംഗ്ലാദേശിനുവേണ്ടി മൊഹമ്മദ് നയിമും അരങ്ങേറ്റം കുറിച്ചു.

ഇന്നത്തെ മത്സരത്തോടെ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം ടി20 മത്സരം കളിക്കുന്ന താരമെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. 99-ാമത്തെ ടി20 മത്സരത്തിനായാണ് രോഹിത് ഇന്ന് ഇറങ്ങിയത്. 98 മത്സരം കളിച്ച ധോണിയാണ് ഇക്കാര്യത്തിൽ രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 1000-ാമത്തെ ടി20 മത്സരം കൂടിയാണിത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍