• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs AUS: ഒരു സൂപ്പർതാരം കൂടി പുറത്ത്; നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

IND vs AUS: ഒരു സൂപ്പർതാരം കൂടി പുറത്ത്; നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ബുംറ കൂടി പുറത്തായതോടെ, പരമ്പരയിൽ ഇന്ത്യക്ക് മൂന്ന് മുൻ‌നിര സീമർമാരെ നഷ്ടമായി. മുഹമ്മദ് ഷമി ആദ്യ ടെസ്റ്റിന് ശേഷം കൈത്തണ്ടയിൽ ഒടിവുണ്ടായതിനെ തുടർന്ന് ടീമിൽനിന്ന് പുറത്തായിരുന്നു...

News18 Malayalam

News18 Malayalam

  • Share this:
    ബ്രിസ്ബെയ്ൻ: രവീന്ദ്ര ജഡേജയ്ക്കും ഹനുമ വിഹാരിക്കും പിന്നാലെ സൂപ്പർതാരം ജസ്പ്രിത് ബുംറയും പരിക്കേറ്റ് പുറത്തായത് നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. സിഡ്നി ടെസ്റ്റിനിടെ വയറിനു പേശീവലിവ് അനുഭവപ്പെട്ടതോടെയാണ് ബുംറ നാലാം ടെസ്റ്റിൽനിന്ന് പുറത്തായത്. ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം.

    ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കണക്കിലെടുത്തുകൂടിയാണ് ബുംറയെ നാലാം ടെസ്റ്റിൽനിന്ന് ഒഴിവാക്കിയതെന്ന് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി. സ്കാൻ റിപ്പോർട്ടുകളിൽ ബുംറയുടെ പരിക്ക് സാരമുള്ളതല്ലെങ്കിലും വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

    നേരത്തെ വിരലിനേറ്റ പരിക്കിനെ തുടർന്നാണ് ഓൾറൌണ്ടർ രവീന്ദ്ര ജഡേജയെ നാലാം ടെസ്റ്റിൽനിന്ന് ഒഴിവാക്കിയത്. സിഡ്നി ടെസ്റ്റിലെ ഹീറോയായ ഹനുമ വിഹാരിയും പരിക്ക് കാരണം നാലാം ടെസ്റ്റിൽനിന്ന് പുറത്തായിട്ടുണ്ട്. കൈത്തണ്ടയിലേറ്റ പരിക്കാൻ വിഹാരിക്ക് തിരിച്ചടിയായത്.

    Also Read- India Vs Australia | 'അയാൾക്ക് കളിയല്ല പ്രധാനം'; ടിം പെയ്നിനെ നായകസ്ഥാനത്തുനിന്ന് നീക്കണമെന്ന് സുനിൽ ഗാവസ്ക്കർ

    ബുംറ കൂടി പുറത്തായതോടെ, പരമ്പരയിൽ ഇന്ത്യക്ക് മൂന്ന് മുൻ‌നിര സീമർമാരെ നഷ്ടമായി. മുഹമ്മദ് ഷമി ആദ്യ ടെസ്റ്റിന് ശേഷം കൈത്തണ്ടയിൽ ഒടിവുണ്ടായതിനെ തുടർന്ന് ടീമിൽനിന്ന് പുറത്തായി. ഉമേഷ് യാദവ് രണ്ടാം ടെസ്റ്റിന്റെ മധ്യത്തിൽ പരിക്കേറ്റു പുറത്തുപോയി. മുഹമ്മദ് സിറാജും നവ്ദീപ് സൈനിയും യഥാക്രമം രണ്ടും മൂന്നും ടെസ്റ്റുകളിൽ അരങ്ങേറ്റം കുറിച്ചു. ബുംറയുടെ സ്ഥാനത്ത് ബ്രിസ്ബേനിൽ ഷാർദുൽ താക്കൂർ കളിക്കാനിറങ്ങും. തമിഴ്നാട് യുവതാരം ടി നടരാജനും ഗാബയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

    Also Read- India vs Australia, 3rd Test: സിഡ്നിയിൽ ഇന്ത്യയ്ക്ക് വീരോചിത സമനില; ഓസീസിനെ പൂട്ടിയത് ഹനുമൻ വിഹാരിയും ആർ അശ്വിനും

    സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരായ അത്ഭുതകരമായ സമനില നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതോടെ, ബ്രിസ്‌ബെയ്‌നിൽ നടക്കുന്ന അവസാന ടെസ്റ്റ് ആവേശകരമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. നാലു മത്സര പരമ്പരയിൽ ഇതുവരെ ഇരു ടീമുകളും ഒരു മത്സരം വീതം ജയിച്ചിട്ടുണ്ട്. എന്നാൽ സിഡ്നിയിൽ ഹനുമ വിഹാരി, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ വീരോചിത ബാറ്റിങ് ഇല്ലായിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു.
    Published by:Anuraj GR
    First published: