Ind Vs Aus Live, Women’s T20 WorldCup Final: ഫൈനലിൽ കളി മറന്ന് ഇന്ത്യ; ഓസീസ് ലോകചാംപ്യൻമാർ

Ind Vs Aus Live, Women’s T20 WorldCup Final: ഷെഫാലി വർമ്മ(2), സ്മൃതി മന്ദാന(11) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി

  • News18 Malayalam
  • | March 08, 2020, 15:35 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    11:39 (IST)

    ബെംഗളൂരുവിലെ ഗൂഗിൾ ജീവനക്കാരന് COVID-19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കമ്പനി ആ ഓഫീസിലെ ഉദ്യോഗസ്ഥരോട്  മുൻകരുതൽ നടപടിയായി വീട്ടിലിരുന്ന്  ജോലി ചെയ്യാൻ ആവശ്യപ്പെട്ടു.

    11:22 (IST)

    കൊറോണ വൈറസ് ഒരു വലിയ പ്രതിസന്ധിയെന്ന് രാഹുല്‍

    കൊറോണ വൈറസ് ഒരു വലിയ പ്രതിസന്ധിയെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

    പ്രശ്നം അവഗണിക്കുന്നത് ഒരു പരിഹാരമല്ല. 

    ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകരും. 

    സർക്കാർ സ്തംഭനാവസ്ഥയിലാണെന്നും രാഹുൽ ഗാന്ധി

    15:34 (IST)

    ഓസ്ട്രേലിയ ലോക ചാംപ്യൻമാർ

    ഇന്ത്യയെ 85 റൺസിന് തോൽപ്പിച്ചു

    15:33 (IST)

    ഇന്ത്യ 19 ഓവറിൽ ഒമ്പതിന് 99 റൺസ്

    15:31 (IST)

    ഇന്ത്യ 18.1 ഓവറിൽ ഒമ്പതിന് 97 റൺസ്

    15:31 (IST)

    ലോകജേതാക്കളാകാൻ ഓസീസിന് ഒരു വിക്കറ്റ് കൂടി നേടിയാൽ മാത്രം മതി

    15:30 (IST)

    ഒമ്പതാം വിക്കറ്റും നഷ്ടമായി...

    ഇന്ത്യ ഒമ്പതിന് 97 റൺസ്

    15:30 (IST)

    ഇന്ത്യ 18 ഓവറിൽ എട്ടിന് 97 റൺസ്...

    15:27 (IST)

    എട്ട് വിക്കറ്റ് നഷ്ടമായി

    ഇന്ത്യ 17.3 ഓവറിൽ എട്ടിന് 96 റൺസ്

    15:25 (IST)

    രണ്ട് റൺസെടുത്ത ശിഖ പാണ്ഡെയും പുറത്ത്

    ഇന്ത്യ ഏഴിന് 92

    Ind Vs Aus Live, Women’s T20 WorldCup Final:  മെൽബൺ: വനിതകളുടെ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ കളി മറന്ന ഇന്ത്യയ്ക്ക് വമ്പൻ തോൽവി. 185 റൺസ്  വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഇന്ത്യ 19.1 ഓവറിൽ 99 റൺസിന് പുറത്തായി. 85 റൺസ് വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയ ടി20 ലോകകപ്പിൽ അഞ്ചാം കിരീടം നേടി. പ്രതീക്ഷയായിരുന്ന ഷെഫാലി വർമ്മ രണ്ട് റൺസെടുത്ത് ആദ്യ ഓവറിൽ തന്നെ പുറത്തായി. സ്മൃതി മന്ദാന 11 റൺസെടുത്ത് പുറത്തായി. താനിയ ഭാട്ടിയ റിട്ടേർഡ് ഹർട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

    ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ നാലിന് 184 റൺസ് നേടി. 39 പന്തിൽ 75 റൺസടിച്ച അലീസ ഹീലിയാണ് ഇന്ത്യൻ ബൌളർമാരെ അടിച്ചൊതുക്കിയത്. മറ്റൊരു ഓപ്പണർ ബെത്ത് മൂണി പുറത്താകാതെ 78 റൺസ് നേടി. ഇന്ത്യയ്ക്കുവേണ്ടി ദിപ്തി ശർമ്മ രണ്ട് വിക്കറ്റ് നേടി.

    തത്സമയ വിവരങ്ങൾ ചുവടെ...