• HOME
  • »
  • NEWS
  • »
  • sports
  • »
  • IND VS ENG JOE ROOT LEADS THE ENGLAND INNINGS WITH HIS CENTURY ENGALND DOMINATES INDIA IN THE THIRD TEST

IND vs ENG| ലീഡ്‌സിൽ ഇന്ത്യൻ പ്രതീക്ഷകളുടെ വേരറുത്ത് റൂട്ട്; ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ; ജോ റൂട്ടിന് സെഞ്ചുറി

പരമ്പരയിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ (121) സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ടെസ്റ്റിൽ 23ാ൦ സെഞ്ചുറി കുറിച്ച റൂട്ട് പരമ്പരയിലെ മൂന്നാം സെഞ്ചുറിയാണ് നേടിയത്.

പരമ്പരയിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ (121) സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ടെസ്റ്റിൽ 23ാ൦ സെഞ്ചുറി കുറിച്ച റൂട്ട് പരമ്പരയിലെ മൂന്നാം സെഞ്ചുറിയാണ് നേടിയത്.

പരമ്പരയിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ (121) സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ടെസ്റ്റിൽ 23ാ൦ സെഞ്ചുറി കുറിച്ച റൂട്ട് പരമ്പരയിലെ മൂന്നാം സെഞ്ചുറിയാണ് നേടിയത്.

  • Share this:
    ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ നിലയുറപ്പിക്കാൻ ബുദ്ധിമുട്ടിയ പിച്ചിൽ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർ അനായാസം മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 78 റൺസിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, അവസാനം വിവരം ലഭിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് എന്ന ശക്തമായ നിലയിലാണ്. ഇംഗ്ലണ്ടിന് 333 റൺസ് ലീഡായിട്ടുണ്ട്. സാം കറൻ 13 റൺസോടെയും ക്രെയ്ഗ് ഓവെർട്ടൻ 14 റൺസോടെയും ബാറ്റിംഗ് തുടരുന്നു.

    പരമ്പരയിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ (121) സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ടെസ്റ്റിൽ 23ാ൦ സെഞ്ചുറി കുറിച്ച റൂട്ട് പരമ്പരയിലെ മൂന്നാം സെഞ്ചുറിയാണ് നേടിയത്. റൂട്ടിന് പുറമെ റോറി ബേൺസ് (61), ഹസീബ് ഹമീദ് (68), ഡേവിഡ് മലാൻ (70) എന്നിവർ അർധസെഞ്ചുറി പ്രകടനങ്ങളുമായി തിളങ്ങി.

    വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ശ്രദ്ധയോടെയാണ് മുന്നേറിയത്. ഒന്നാം വിക്കറ്റില്‍ 135 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. റോറി ബേണ്‍സിനെ(61) ക്ലീന്‍ ബൗള്‍ഡാക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് ആശ്വാസം നൽകുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്. 153 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് ബേണ്‍സ് 61 റണ്‍സെടുത്തത്. പിന്നീട് ക്രീസിൽ ഹമീദും റൂട്ടും ചേർന്ന് പതിയെ ഇംഗ്ലണ്ട് ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. ഇന്ത്യൻ പേസർമാരെ ശ്രദ്ധയോടെ പ്രതിരോധിച്ച് മുന്നേറിയ ഹമീദിനെ പുറത്താക്കി ജഡേജ ഇന്ത്യക്ക് ചെറിയൊരാശ്വാസം വീണ്ടും നൽകി. 68 റൺസെടുത്ത ഹമീദിനെ ജഡേജ ബൗൾഡാക്കുകയായിരുന്നു.

    രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ മത്സരത്തിലേക്ക് തിരിച്ചവരാമെന്ന പ്രതീക്ഷ ഇന്ത്യൻ ക്യാമ്പിൽ ഉയർന്നെങ്കിലും പരമ്പരയിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന റൂട്ട് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി. മികച്ച സ്ട്രൈക്ക് റേറ്റോടെ ബാറ്റ് ചെയ്ത റൂട്ട് ഇംഗ്ലണ്ട് സ്കോർബോർഡിലേക്ക് പെട്ടെന്ന് റൺസ് കൂട്ടിച്ചേർത്ത് കൊണ്ട് അവരുടെ ലീഡ് ഉയർത്തി. മറുവശത്ത് പരമ്പരയിലെ ആദ്യ മത്സരം കളിക്കാൻ ഇറങ്ങിയ ഡേവിഡ് മലാൻ തന്റെ ക്യാപ്റ്റന് മികച്ച പിന്തുണ നൽകിക്കൊണ്ട് മറുവശം കാത്തു

    പിന്നീട് ചായയ്ക്ക് തൊട്ടു മുമ്പുള്ള ഓവറിൽ മലാനെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ലെഗ് സൈഡിലൂടെ പോയ പന്തിനെ ഋഷഭ് പന്ത് കൈയിലൊതുക്കിയെങ്കിലും പന്തോ ഇന്ത്യന്‍ ഫീല്‍ഡര്‍മാരോ ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല. റിവ്യൂ എടുക്കാൻ സിറാജ് കോഹ്‌ലിയെ നിർബന്ധിച്ചുകൊണ്ടിരുന്നു, തുടർന്ന് റിവ്യൂ എടുത്തതോടെയാണ് ഇന്ത്യക്ക് അനുകൂലമായ വിധി വന്നത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 139 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യക്കായി ഷമിയും ജഡേജയും സിറാജും ഒരോ വിക്കറ്റെടുത്തു.

    റൂട്ട് ഒരറ്റത്ത് മികച്ച രീതിയിൽ ബാറ്റിംഗ് തുടർന്നപ്പോൾ 29 റൺസെടുത്ത ബെയർസ്റ്റോയേയും ഏഴ് റൺസെടുത്ത ബട്ലറെയും പുറത്താക്കി ഷമി ഇന്ത്യയ്ക്ക് ചെറിയ പ്രതീക്ഷ നൽകി. പിന്നീട് ക്രീസിൽ എത്തിയ മൊയീൻ അലിയുമായി ചെറിയ കൂട്ടുകെട്ട് ഉണ്ടാക്കിയ റൂട്ട് ബുംറയുടെ മികച്ച ഒരു പന്തിൽ ബൗൾഡായി പുറത്താവുകയായിരുന്നു. 165 പന്തിൽ 14 ഫോറുകൾ സഹിതം 121 റൺസ് നേടിയാണ് റൂട്ട് പുറത്തായത്. രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ നിറം മങ്ങിയ പ്രകടനത്തിന്റെ നിരാശ അൽപമെങ്കിലും തീർക്കാൻ ബുംറയ്ക്ക് ഈ വിക്കറ്റ് നേട്ടത്തിലൂടെ കഴിഞ്ഞു. പിന്നാലെ തന്നെ മൊയീൻ അലിയെ ജഡേജ അക്‌സർ പട്ടേലിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

    ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും, ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
    Published by:Naveen
    First published:
    )}