നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs ENG| പൂജാരയുടെ കരുത്തുറ്റ ഷോട്ട് സ്‌ക്വയർ ലെഗ് അമ്പയർക്ക് നേരെ; അപകടത്തിൽ നിന്നും രക്ഷെപ്പെട്ടത് തലനാരിഴയ്ക്ക്

    IND vs ENG| പൂജാരയുടെ കരുത്തുറ്റ ഷോട്ട് സ്‌ക്വയർ ലെഗ് അമ്പയർക്ക് നേരെ; അപകടത്തിൽ നിന്നും രക്ഷെപ്പെട്ടത് തലനാരിഴയ്ക്ക്

    കളിയുടെ അവസാന സെഷനിൽ മൊയീൻ അലിയുടെ പന്തിൽ പൂജാര പായിച്ച പുൾ ഷോട്ടിൽ നിന്നുമാണ് കെറ്റിൽബറോ അതിവിദഗ്ധമായി രക്ഷപ്പെട്ടത്.

    News18

    News18

    • Share this:
      ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനിടെ പൂജാരയുടെ കരുത്തുറ്റ ഷോട്ടിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മത്സരം നിയന്ത്രിക്കുന്ന അമ്പയറായ റിച്ചാർഡ് കെറ്റിൽബറോ. കളിയുടെ അവസാന സെഷനിൽ മൊയീൻ അലിയുടെ പന്തിൽ പൂജാര പായിച്ച പുൾ ഷോട്ടിൽ നിന്നുമാണ് കെറ്റിൽബറോ അതിവിദഗ്ധമായി രക്ഷപ്പെട്ടത്.

      ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സിന് ലീഡിനെതിരെ പൊരുതുന്നതിനിടയിലാണ് ഈ സംഭവം. ആദ്യ ഇന്നിങ്സിൽ 78 റൺസിന് പുറത്തായതിന് ശേഷം 354 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയിലാണ്.

      പ്രതിസന്ധി ഘട്ടത്തിൽ സീനിയർ താരങ്ങൾ അവസരത്തിനൊത്ത് ഉയർന്നതാണ് ഇന്ത്യൻ ടീമിന് രക്ഷയായത്. ഇതിൽ ഏറ്റവും നിർണായകമായത് ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ബാറ്റ്‌സ്മാനായ ചേതേശ്വർ പൂജാരയുടെ ഇന്നിങ്‌സാണ്. ടെസ്റ്റിൽ മെല്ലെപ്പോക്കിന്റെ ആശാനായ പൂജാര ഇന്നലെ പക്ഷെ അക്രമണത്തിലൂന്നിയാണ് കളിച്ചത്. രോഹിത് ശർമയ്‌ക്കൊപ്പം രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന താരം 82 റൺസ് കൂട്ടുകെട്ടും പിന്നീട് രോഹിത് മടങ്ങിയതിന് ശേഷം മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കൊപ്പം 99 റൺസിന്റെ അപരാജിത കൂട്ടുകെട്ടും പടുത്തുയർത്തിയാണ് ഇന്ത്യയുടെ ലീഡ്‌സിലെ രക്ഷാപ്രവർത്തനത്തിന് വഴി തെളിച്ചത്.

      ഇന്നലെ കളി നിർത്തുമ്പോൾ 180 പന്തില്‍ നിന്ന് 91 റണ്‍സോടെ അർഹിക്കുന്ന സെഞ്ചുറിക്ക് ഒമ്പത് റൺസ് അകലെയാണ് താരം. 91 റൺസിൽ 60 റൺസും ബൗണ്ടറിയിലൂടെയാണ് പൂജാര സ്വന്തമാക്കിയത്.15 ബൗണ്ടറികളാണ് പൂജാരയുടെ ബാറ്റില്‍ നിന്നും ഇന്നലെ പിറന്നത്. ഇതിൽ ഒരു പന്താണ് സ്‌ക്വയര്‍ ലെഗ്ഗിൽ നിൽക്കുകയായിരുന്ന കെറ്റിൽബറോയ്ക്ക് നേരെ ചെന്നത്.


      മൊയീൻ അലി എറിഞ്ഞ 79ാം ഓവറിലെ ആദ്യ പന്തിലായിരുന്നു പൂജാരയുടെ ഷോട്ട്. പിച്ച് ചെയ്ത് ഉള്ളിലേക്ക് വന്ന പന്തിനെ ബാക്ക്‌ഫുട്ടിൽ ഇറങ്ങിയ ശേഷം ഒരു കരുത്തുറ്റ ഷോട്ടാണ് പൂജാര സ്‌ക്വയര്‍ ലെഗ്ഗിലേക്ക് പായിച്ചത്. ഇത് കെറ്റിൽബറോയ്ക്ക് നേരെയാണ് ചെന്നത്. അസാമാന്യ റിഫ്ലെക്സോടെ പന്ത് തന്റെ ദേഹത്ത് തട്ടുന്നതിൽ നിന്നും ഒഴിവാക്കാൻ കെറ്റിൽബറോയ്ക്ക് കഴിഞ്ഞു. അമ്പയറെ മറികടന്ന പന്ത് നേരെ ചെന്നത് ബൗണ്ടറിലേക്കായിരുന്നു. ഇതിന് പിന്നാലെ വെളിച്ചക്കുറവ് മൂലം കളി നിർത്തിവെക്കുകയും ചെയ്തു.

      Also read- IND vs ENG| ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു; പ്രതീക്ഷ പകർന്ന് പൂജാരയും കോഹ്‌ലിയും; 139 റൺസ് പിന്നിൽ

      നാലാം ദിനമായ ഇന്ന് മത്സരം വീണ്ടും ആരംഭിക്കുമ്പോൾ പൂജാരയിലും കോഹ്‌ലിയിലുമാകും ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ. ഇപ്പോഴും ഇന്ത്യ 139 റൺസിന് പിന്നിലാണെന്നിരിക്കെ ഇന്ന് ആദ്യ സെക്ഷന്റെ തുടക്കത്തിൽ ഇംഗ്ലണ്ട് ബൗളർമാരുടെ വെല്ലുവിളി അതിജീവിച്ച് ഇരുവരും ചേർന്ന് വലിയൊരു ഇന്നിംഗ്സ് കളിച്ചാലേ ഇന്ത്യക്ക് സമനിലയെങ്കിലും പ്രതീക്ഷിക്കാൻ കഴിയൂ. മത്സരം 3.30ന് ആരംഭിക്കും
      Published by:Naveen
      First published:
      )}