നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG | 'ഓവലില്‍ ഇന്ന് രാത്രിയില്‍ അവസാന ചിരി അവരുടേതാവും': മൈക്കല്‍ വോണ്‍

  IND vs ENG | 'ഓവലില്‍ ഇന്ന് രാത്രിയില്‍ അവസാന ചിരി അവരുടേതാവും': മൈക്കല്‍ വോണ്‍

  'തിങ്കളാഴ്ച രാത്രി ഞാന്‍ പറഞ്ഞതാണ് ശരി എന്ന് എല്ലാവര്‍ക്കും ബോധ്യമാകും.'- വോണ്‍ പറഞ്ഞു.

  മൈക്കൽ വോൺ

  മൈക്കൽ വോൺ

  • Share this:
   ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പുറത്തിരുത്തിയതിനെതിരെ വിമര്‍ശിച്ചവരില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇപ്പോഴിതാ തന്റെ നിലപാടില്‍ മലക്കം മറഞ്ഞിരിക്കുകയാണ് അദ്ദേഹം. രവീന്ദ്ര ജഡേജയെ ഇറക്കിയുള്ള കളി ഗുണം ചെയ്‌തേക്കുമെന്നാണ് വോണ്‍ ഇപ്പോള്‍ പറയുന്നത്.

   'അശ്വിനായിരുന്നു കളിക്കേണ്ടിയിരുന്നത് എന്നാണ് എല്ലാവര്‍ക്കും തോന്നിയത്. എന്നാലവര്‍ അശ്വിന്‍ ഇല്ലാതെ ഇറങ്ങി. പക്ഷേ ഈ ഇന്ത്യന്‍ ടീമിലെ മാറ്റങ്ങളിലൂടെ അവരുടേതാവും അവസാന ചിരി എന്നാണ് ഞാന്‍ കരുതുന്നത്. തിങ്കളാഴ്ച രാത്രി ഞാന്‍ പറഞ്ഞതാണ് ശരി എന്ന് എല്ലാവര്‍ക്കും ബോധ്യമാകും. എന്നാല്‍ അശ്വിനെ കളിപ്പിച്ചിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് വേഗത്തില്‍ ജയത്തിലേക്ക് എത്താനാവുമായിരുന്നു'- വോണ്‍ പറഞ്ഞു.

   ലീഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് ഇന്നിംഗ്സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ മാറ്റം വേണമെന്ന വാദം ശക്തമായി ഉയര്‍ന്നിരുന്നു. ഇതില്‍ കൂടുതല്‍ പേരും ആവശ്യപ്പെട്ടത് സ്പിന്നറായ അശ്വിനെ കളിപ്പിക്കാന്‍ ഇന്ത്യ തയാറാവണം എന്നായിരുന്നു. ആദ്യ മൂന്ന് ടെസ്റ്റുകളിലും ഇതേ ആവശ്യം ആരാധകര്‍ ഉന്നയിച്ചിരുന്നെങ്കിലും, പേസിനെ പിന്തുണക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഒരു സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിച്ചിരുന്നത്. നാലാം ടെസ്റ്റിലും അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

   'അശ്വിനെ തിരഞ്ഞെടുക്കാത്തത് ഇംഗ്ലണ്ടിലെ നാല് ടെസ്റ്റുകളിലുടനീളം ഞങ്ങള്‍ കണ്ട ഏറ്റവും മികച്ച നോണ്‍ സെലക്ഷന്‍ ആയിരിക്കണം. 413 ടെസ്റ്റ് വിക്കറ്റുകളും 5 ടെസ്റ്റ് സെഞ്ചുറികളുമുള്ള താരത്തെയാണ് അവഗണിക്കുന്നത്. ഭ്രാന്ത്.'- ഇതായായിരുന്നു മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്റെ അന്നത്തെ പ്രതികരണം.

   IND vs ENG| ഓവലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ബലാബലം; അഞ്ചാം ദിനം ത്രില്ലറിലേക്ക്; ജയം 291 റണ്‍സിനും 10 വിക്കറ്റിനുമിടയില്‍

   ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെടുത്തിട്ടുണ്ട്. റോറി ബേണ്‍സ് (31), ഹസീബ് ഹമീദ് (43) എന്നിവരാണ് ക്രീസില്‍.

   ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് കളി പുനരാരംഭിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനിയും 291 റണ്‍സ് വേണം. മറുവശത്ത് ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും. ഇതോടെ ഓവലിലെ ടെസ്റ്റിന് ആവേശകരമായ ഒരു അവസാനത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

   നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്ന ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് രണ്ടാം ഇന്നിങ്‌സില്‍ കണ്ടത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 466 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മയുടെ സെഞ്ചുറി (127), ചേതേശ്വര്‍ പൂജാര (61), ഋഷഭ് പന്ത് (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (60) എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനങ്ങളുമാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇതില്‍ പന്തിന്റെയും ഷാര്‍ദുലിന്റെയും അവസരോചിത ഇന്നിങ്സാണ് ഇന്ത്യക്ക് മികച്ച സ്‌കോറും ഒപ്പം വമ്പന്‍ ലീഡും നേടിക്കൊടുത്തത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്ന് വിക്കറ്റും, ഒലി റോബിന്‍സണ്‍, മൊയീന്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
   Published by:Sarath Mohanan
   First published:
   )}