നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സെഞ്ച്വറിയില്ലാതെ അര്‍ദ്ധ സെഞ്ച്വറി! റണ്‍മെഷീന്‍ രണ്ട് വര്‍ഷമായി നിശബ്ദം

  സെഞ്ച്വറിയില്ലാതെ അര്‍ദ്ധ സെഞ്ച്വറി! റണ്‍മെഷീന്‍ രണ്ട് വര്‍ഷമായി നിശബ്ദം

  അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50ാമത്തെ ഇന്നിങ്സാണ് കോഹ്ലി സെഞ്ച്വറിയില്ലാതെ പിന്നിട്ടിരിക്കുന്നത്.

  News18

  News18

  • Share this:
   ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്ലിക്കുള്ള വിശേഷണം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി ഇപ്പോള്‍. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണെങ്കിലും T20 റണ്‍വേട്ടയില്‍ കോഹ്ലിയാണ് ഒന്നാമത്. 'റണ്‍മെഷീന്‍' എന്ന വിളിപ്പേരും കോഹ്ലിക്ക് ആരാധകര്‍ ചാര്‍ത്തിക്കൊടുത്തു.

   എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ സമീപ കാലങ്ങളിലെ പ്രകടനങ്ങള്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടിക്കൊണ്ട് വിസ്മരിപ്പിച്ചിരുന്ന കോഹ്ലിക്ക് ഇപ്പോള്‍ സെഞ്ചുറി കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 2019ന് ശേഷം കോഹ്ലിയുടെ അക്കൗണ്ടില്‍ ഒരു സെഞ്ചുറി പിറന്നിട്ടില്ല. സെഞ്ച്വറിക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പ് ഒരു ഫിഫ്റ്റിയടിച്ചിരിക്കുകയാണ്. ലീഡ്സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഏഴു റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50ാമത്തെ ഇന്നിങ്സാണ് കോഹ്ലി സെഞ്ച്വറിയില്ലാതെ പിന്നിട്ടിരിക്കുന്നത്.

   സ്ഥിരം പേടിസ്വപ്നമായ ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്നെയാണ് ഇത്തവണയും അദ്ദേഹത്തിനു പുറത്തേക്കു വഴി കാണിച്ചത്. ഇത് ഏഴാം തവണയാണ് കോഹ്ലി ജിമ്മിക്ക് മുന്നില്‍ മുട്ടുമടക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ടു വിക്കറ്റിനു നാലു റണ്‍സെന്ന നിലയില്‍ പതറവെയാണ് രോഹിത് ശര്‍മയ്ക്കു കൂട്ടായി കോഹ്ലി ക്രീസിലെത്തിയത്. ഇത്തവണയെങ്കിലും നായകന്റെ വലിയൊരു ഇന്നിങ്സുമായി അദ്ദേഹം ടീമിനെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല.

   അവസാന ആറ് ഇന്നിങ്സുകളില്‍ നിന്നായി കോഹ്ലിയുടെ സ്‌കോര്‍ 44, 13, 0, 42, 20,7 എന്നിങ്ങനെയാണ്. നേരത്തെ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും നേരിട്ട ആദ്യ പന്തില്‍ തന്നെ കോഹ്ലി ആന്‍ഡേഴ്‌സണിന് മുന്നില്‍ വീണിരുന്നു. 17 ബോളുകളുടെ ആയുസ് മാത്രമേ കോഹ്ലിക്കുണ്ടായുള്ളൂ. ആന്‍ഡേഴ്സനൊരുക്കിയ കെണിയില്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം വീണു. കവര്‍ഡ്രൈവ് കളിക്കാനായിരുന്നു കോലിയുടെ ശ്രമം. പക്ഷെ ബോളിന്റെ സീം മൂവ്മെന്റ് അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ ജോസ് ബട്ലറുടെ വിശ്വസ്തമായ കരങ്ങളിലൊതുങ്ങി. ഇതോടെ ആന്‍ഡേഴ്സന്‍ പുതിയൊരു നാഴികക്കല്ല് പൂര്‍ത്തിയാക്കുകയും ചെയ്തു. ടെസ്റ്റില്‍ കൂടുതല്‍ തവണ കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയ ബൗളറെന്ന റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തി. ഇതു ഏഴാം തവണയാണ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകനെ ആന്‍ഡേഴ്സന്‍ പവലിയനിലേക്ക് മടക്കിയത്.

   സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ മാത്രം ജനിച്ച താരം എന്നാണ് വിരാട് കോഹ്ലി ക്രിക്കറ്റില്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയ കാലത്ത് വിശേഷിപ്പിച്ചിരുന്നത്. ഇതിഹാസ താരമായ ബ്രാഡ്മാനുള്‍പ്പടെയുള്ളവരുമായും കോഹ്ലിയെ താരതമ്യപ്പെടുത്തിയവരും ഏറെയുണ്ട്. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ചുറികളാണ് കോഹ്ലി പോക്കറ്റിലാക്കിയിട്ടുള്ളത്.
   Published by:Sarath Mohanan
   First published:
   )}