HOME /NEWS /Sports / 'അരുത്...റിവ്യൂ എടുക്കരുത്'; കോഹ്ലിയെ തടഞ്ഞ് റിഷഭ് പന്ത്, അനുസരിക്കാതെ നായകന്‍, അവസാനം റിവ്യൂ നഷ്ടം, വീഡിയോ കാണാം

'അരുത്...റിവ്യൂ എടുക്കരുത്'; കോഹ്ലിയെ തടഞ്ഞ് റിഷഭ് പന്ത്, അനുസരിക്കാതെ നായകന്‍, അവസാനം റിവ്യൂ നഷ്ടം, വീഡിയോ കാണാം

News18

News18

സിറാജിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് കോഹ്ലി ഡി ആര്‍ എസ് എടുത്തു. അപ്പോഴും കോഹ്ലിയുടെ കയ്യില്‍ തട്ടി അരുതെന്ന് പന്ത് പറയുന്നുണ്ടായിരുന്നു. പന്ത് വിക്കറ്റിനു പുറത്താണെന്ന് ഡി ആര്‍ എസില്‍ വ്യക്തമായി.

  • Share this:

    ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലേത് പോലെ തന്നെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഡി ആര്‍ എസ് ശരിയായി ഉപയോഗിക്കാത്തതിന്റെ പേരില്‍ പിന്നെയും വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം റിവ്യൂ എടുക്കുന്നതില്‍ നായകന്‍ കോഹ്ലിയേക്കാള്‍ മിടുക്ക് തനിക്ക് തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. മാത്രമല്ല റിവ്യു നഷ്ടപ്പെടുത്തിയ നായകന്‍ വിരാട് കോഹ്ലിയോട് പന്ത് തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

    ഇന്ത്യ-ഇംഗ്ലണ്ട് ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് രസകരമായ സംഭവം. മുഹമ്മദ് സിറാജ് ആയിരുന്നു 23ആം ഓവര്‍ എറിയാനെത്തിയത്. ഈ ഓവറിലെ നാലാം പന്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ പാഡില്‍ തട്ടി. എല്‍ ബി ഡബ്ലിയുവിനായി സിറാജ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. വിക്കറ്റാണെന്ന സംശയം സിറാജിനും കോഹ്ലിക്കും ഉണ്ടായിരുന്നു.

    എന്നാല്‍, ഡി ആര്‍ എസ് എടുക്കേണ്ട ആവശ്യമില്ലെന്നും വിക്കറ്റാകാന്‍ സാധ്യതയില്ലെന്നും റിഷഭ് പന്ത് ഉറപ്പിച്ചു പറഞ്ഞു. കോഹ്ലി അഭിപ്രായം ചോദിച്ചപ്പോഴും റിവ്യു നഷ്ടപ്പെടുത്തരുത് എന്നാണ് പന്ത് പറഞ്ഞത്. പന്തിന്റെ ഗൗരവത്തിലുള്ള പ്രതികരണങ്ങള്‍ കണ്ട് നായകന്‍ വിരാട് കോഹ്ലി ചിരിയടക്കാന്‍ കഴിഞ്ഞില്ല. സിറാജ് അടക്കമുള്ള മറ്റ് താരങ്ങളും ചിരിക്കാന്‍ തുടങ്ങി. എന്നാല്‍, പന്ത് മാത്രം തന്റെ ഗൗരവ ഭാവം തുടര്‍ന്നു.

    എന്നാല്‍ സിറാജിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് കോഹ്ലി ഡി ആര്‍ എസ് എടുത്തു. അപ്പോഴും കോഹ്ലിയുടെ കയ്യില്‍ തട്ടി അരുതെന്ന് പന്ത് പറയുന്നുണ്ടായിരുന്നു. പന്ത് വിക്കറ്റിനു പുറത്താണെന്ന് ഡി ആര്‍ എസില്‍ വ്യക്തമായി. അത് നോട്ട് ഔട്ട് തന്നെയെന്ന് മൂന്നാം അമ്പയറും വിധിച്ചു.

    ആദ്യ ടെസ്റ്റിനിടയില്‍ ഇത്തരത്തില്‍ റിവ്യൂ നഷ്ടപ്പെടുത്തിയതിന് കോഹ്ലി പരിഹാസങ്ങള്‍ നേരിട്ടിരുന്നു. എല്ലാ റിവ്യൂവും പാഴാക്കിയ ഇന്ത്യന്‍ ടീമിന് ആവശ്യ സമയത്ത് ഒന്ന് പോലും അവശേഷിച്ചിരുന്നില്ല. ഇതോടെ ഡി ആര്‍ എസ് ആവശ്യപ്പെടുന്ന ആംഗ്യം കാട്ടി ഗാലറിയില്‍നിന്ന് ഇംഗ്ലിഷ് ആരാധകര്‍ കോഹ്ലിയെ ട്രോളാന്‍ തുടങ്ങുകയായിരുന്നു.

    കോഹ്ലിയെ നോക്കി ഡി ആര്‍ എസ് ചിഹ്നം കാട്ടിയായിരുന്നു അവരുടെ പരിഹാസം. ഇതിന്റെ ചിത്രം ആരാധകരില്‍ ചിലര്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്.

    First published:

    Tags: Cricket news England tour, India vs England 2nd Test, Rishabh Pant, Virat kohli