നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs NZ| 'രോഹിത് ശർമയേക്കാൾ ക്രിക്കറ്റിനെ മനസ്സിലാക്കിയ ക്യാപ്റ്റന്മാർ വിരളം'; ഇന്ത്യൻ ക്യാപ്റ്റന് ചോപ്രയുടെ വാഴ്ത്തുപാട്ട്

  IND vs NZ| 'രോഹിത് ശർമയേക്കാൾ ക്രിക്കറ്റിനെ മനസ്സിലാക്കിയ ക്യാപ്റ്റന്മാർ വിരളം'; ഇന്ത്യൻ ക്യാപ്റ്റന് ചോപ്രയുടെ വാഴ്ത്തുപാട്ട്

  പരമ്പരയിൽ ഇന്ത്യയെ മികച്ച രീതിയിൽ നയിക്കുകയും ഒപ്പം ബാറ്റിങ്ങിലും തിളങ്ങാൻ രോഹിത് ശർമയ്ക്ക് കഴിഞ്ഞിരുന്നു.

  Image: BCCI, Twitter

  Image: BCCI, Twitter

  • Share this:
   ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിക്കൊണ്ട് ഇന്ത്യയുടെ സ്ഥിരം ടി20 ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ മികച്ച തുടക്കം കുറിച്ചിരിക്കുകയാണ്. പരമ്പരയിൽ ഇന്ത്യയെ മികച്ച രീതിയിൽ നയിക്കുകയും ഒപ്പം ബാറ്റ് കൊണ്ട് തിളങ്ങുകയും ചെയ്ത രോഹിത് ശർമയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ ആകാശ് ചോപ്ര.

   ക്രിക്കറ്റിന്റെ സ്പന്ദനം രോഹിതിനെക്കാൾ വളരെ കുറച്ച് ക്യാപ്റ്റന്മാർ മാത്രമേ മനസ്സിലാക്കിയിട്ടുളളൂ എന്നായിരുന്നു ചോപ്രയുടെ ട്വീറ്റ്. ന്യൂസിലൻഡിനെതിരെ ജയ്‌പൂരില്‍ അഞ്ച് വിക്കറ്റിനും റാഞ്ചിയില്‍ ഏഴ് വിക്കറ്റിനും കൊല്‍ക്കത്തയില്‍ 73 റൺസിനും ജയം നേടിയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. മൂന്ന് മത്സരങ്ങളിൽ നിന്നായി 159 റൺസ് നേടിയ രോഹിത് തന്നെയായിരുന്നു പരമ്പരയിലെ താരവും.


   എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; കിവീസ് 111ന് ഓള്‍ ഔട്ട്; പരമ്പര തൂത്തുവാരി ടീം ഇന്ത്യ

   ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതോടെ ഇന്ത്യ പരമ്പര നേടിയിരുന്നു. ഇതോടെ മൂന്നാം ടി20 അപ്രസക്തമായിരുന്നെങ്കിലും അവസാന മത്സരത്തിലും വമ്പൻ ജയം നേടിയതോടെയാണ് ഇന്ത്യ മൂന്ന് മത്സര പരമ്പര തൂത്തുവാരിയത്. 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന അവസാന ടി20യിൽ നേടിയത്.

   ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് ടീം 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: 20 ഓവറിൽ ഇന്ത്യ -184/7 (20), 17.2 ന്യൂസിലന്‍ഡ് - 111.

   മത്സരത്തിൽ ടോസ് നേടി ആദ്യ൦ ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് രോഹിത് ശർമയും ഇഷാൻ കിഷനും നൽകിയത്. പവർപ്ലേ ഓവറുകളിൽ അടിച്ചുതകർത്ത ഇവർ ആദ്യ ആറോവറിൽ നിന്നും 69 റൺസാണ് നേടിയത്. ഇഷാൻ കിഷൻ 21 പന്തിൽ 6 ഫോറടക്കം 29 റൺസ് നേടി പുറത്തായപ്പോൾ പരമ്പരയിലെ തന്റെ രണ്ടാം അർധസെഞ്ചുറി നേടിയ രോഹിത് ശർമ 31 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 56 റൺസ് നേടിയാണ് പുറത്തായത്. എന്നാൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല. പിന്നീട് അവസാന ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേല്‍(11 പന്തില്‍ 18), ദീപക് ചഹാര്‍(8 പന്തില്‍ 21) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മിച്ചല്‍ സാന്‍റ്‌നര്‍ മൂന്നും ബോള്‍ട്ടും മില്‍നെയും ഫെര്‍ഗൂസണും സോധിയും ഓരോ വിക്കറ്റും വീഴ്‌ത്തി.

   Also read- IND vs NZ| കിവീസിനെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; രോഹിത്തിനും സംഘത്തിനും സ്വന്തമായത് വമ്പൻ നേട്ടം

   185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡിനുവേണ്ടി മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലുമാണ് ഓപ്പണ്‍ ചെയ്തത്. മിച്ചല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ മറുവശത്ത് ഗപ്റ്റില്‍ അടിച്ചുതകര്‍ത്തു. ദീപക് ചാഹറെറിഞ്ഞ രണ്ടാം ഓവറില്‍ 16 റണ്‍സാണ് കിവസ് അടിച്ചെടുത്തത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഇന്ത്യ തിരിച്ചടിച്ചു. അക്ഷര്‍ പട്ടേല്‍ ചെയ്ത മൂന്നാം ഓവറില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച ഡാരില്‍ മിച്ചല്‍ ഹര്‍ഷല്‍ പട്ടേലിന് ക്യാച്ച് നല്‍കി മടങ്ങി. വെറും അഞ്ച് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ മാര്‍ക്ക് ചാപ്മാനെ റണ്‍സെടുക്കും മുന്‍പ് അക്ഷര്‍ പുറത്താക്കി.

   Also read- IND vs NZ | തകർപ്പൻ സിക്സുമായി ദീപക് ചാഹർ; സല്യൂട്ടടിച്ച് അഭിനന്ദിച്ച് രോഹിത് ശർമ - വൈറൽ

   പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു. മൂന്ന് ഓവറിൽ ഒമ്പത് റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റെടുത്ത അക്‌സർ പട്ടേലാണ് ന്യൂസിലൻഡിനെ ഒതുക്കിയത്. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചഹല്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
   Published by:Naveen
   First published:
   )}