നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Deepak Chahar |ഗപ്റ്റിലിനെതിരെ ദീപക് ചഹറിന്റെ 'മരണനോട്ടം'; ഒരു ലക്ഷം രൂപ സമ്മാനം

  Deepak Chahar |ഗപ്റ്റിലിനെതിരെ ദീപക് ചഹറിന്റെ 'മരണനോട്ടം'; ഒരു ലക്ഷം രൂപ സമ്മാനം

  18ആം ഓവര്‍ എറിയാനെത്തിയ ദീപക് ചഹറിനെ ആദ്യ പന്തില്‍ തന്നെ 'നോ ലുക്ക് സിക്സര്‍' പറത്തിയാണ് ഗപ്റ്റില്‍ വരവേറ്റത്.

  Deepak chahar

  Deepak chahar

  • Share this:
   ഇന്ത്യ- ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരാധകരെ ത്രില്ലടിപ്പിച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു ഗപ്റ്റില്‍- ദീപക് ചഹര്‍ കൊമ്പുകോര്‍ക്കല്‍. താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അവസാനം ജയം നേടിയത് ചഹര്‍ തന്നെയായിരുന്നു. മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 18ആം ഓവറിലായിരുന്നു സംഭവം.

   ഓവര്‍ എറിയാനെത്തിയ ദീപക് ചഹറിനെ ആദ്യ പന്തില്‍ തന്നെ 'നോ ലുക്ക് സിക്സര്‍' പറത്തിയാണ് ഗപ്റ്റില്‍ വരവേറ്റത്. സിക്‌സര്‍ പറത്തിയ താരം പന്ത് എങ്ങോട്ടാണ് പോവുന്നതെന്ന് നോക്കുക പോലും ചെയ്യാതെ ചഹറിന് നേരെ രൂക്ഷമായി നോക്കുകയായിരുന്നു. 98 മീറ്റര്‍ സിക്സാണ് ഗപ്റ്റില്‍ പറത്തിയത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ ഗപ്റ്റലിന് ചഹറിന്റെ മറുപടി എത്തി.


   അടുത്ത പന്തില്‍ കൂറ്റന്‍ ഷോട്ട് ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടെ ചഹര്‍ ഗപ്റ്റിലിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. ഇതിന് പിന്നാലെ ചഹര്‍ കിവീസ് ബാറ്ററെ രൂക്ഷമായി നോക്കി കണ്ണുരുട്ടി. സിക്‌സ് പറത്തിയ ശേഷം തന്നെ നോക്കി കണ്ണുരുട്ടിയതിനുള്ള മറുപടിയായിരുന്നു അത്. ദീപക് ചഹറിന്റെ ഈ 'മരണനോട്ടത്തെ' മത്സരത്തിലെ മികച്ച നിമിഷമായി തിരഞ്ഞെടുത്തു. ഈ ഒരൊറ്റ നോട്ടം കൊണ്ട് ഒരു ലക്ഷം രൂപയാണ് ചാഹര്‍ സ്വന്തമാക്കിയത്.

   Ramiz Raja |'പാകിസ്ഥാനില്‍ നടക്കുന്ന 2023ലെ ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യക്ക് എളുപ്പത്തില്‍ പിന്മാറനാകില്ല': റമീസ് രാജ

   2023ല്‍ പാകിസ്ഥാനില്‍ (Pakistan) നടക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയ്ക്ക് എളുപ്പത്തില്‍ പിന്‍വലിയാനാകില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) ചെയര്‍മാന്‍ റമീസ് രാജ. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഓരോ ടൂര്‍ണമെന്റിന്റെയും വേദികളും സമയക്രമവും തീരുമാനിക്കുന്നത്. ഈ സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

   ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്.

   അതേസമയം, വര്‍ഷങ്ങളായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകാറുമില്ല. ഈ സാഹചര്യത്തില്‍, ഏഷ്യാകപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തയാറാകുമോ എന്നതാണ് ചോദ്യം. അതിനുശേഷം 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കും പാകിസ്ഥാന്‍ ആതിഥ്യം വഹിക്കുന്നുണ്ട്.

   'ഇന്ത്യയുമായി ഒരു ഉഭയകക്ഷി പരമ്പര നടത്തുക വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, എപ്പോഴെങ്കിലും ഒരു ത്രിരാഷ്ട്ര പരമ്ബര നടത്താം. ഐസിസി ടൂര്‍ണമെന്റുകളില്‍ നിന്ന് അവര്‍ക്ക് എളുപ്പം പിന്മാറാനാവില്ല. അതുകൊണ്ട് തന്നെ അവിടെ സമ്മര്‍ദ്ദമുണ്ടാവും. ക്രിക്കറ്റ് ബോര്‍ഡുകളോട് ഇക്കാര്യങ്ങളെല്ലാം സംസാരിക്കും. അതുകൊണ്ട് ഇന്ത്യ പിന്മാറില്ലെന്ന് കരുതുന്നു. സൗരവ് ഗാംഗുലിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. വിവിധ കാര്യങ്ങളെപ്പറ്റി ഞങ്ങള്‍ സംസാരിക്കും. ക്രിക്കറ്റര്‍മാര്‍ തന്നെ ഈ സ്ഥാനങ്ങളില്‍ ഇരിക്കുന്നതിനാല്‍ ആ ബന്ധം അവിടെയുണ്ടാവും. അതില്‍ രാഷ്ട്രീയം വന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ല.'- റമീസ് രാജ പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}