നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs NZ| ക്യാച്ച് നിലത്തിട്ടതിന് നന്ദി ബോൾട്ട്! അത് ഭാര്യയ്ക്കുള്ള പിറന്നാൾ സമ്മാനമെന്ന് സൂര്യകുമാർ യാദവ്

    IND vs NZ| ക്യാച്ച് നിലത്തിട്ടതിന് നന്ദി ബോൾട്ട്! അത് ഭാര്യയ്ക്കുള്ള പിറന്നാൾ സമ്മാനമെന്ന് സൂര്യകുമാർ യാദവ്

    തകർപ്പൻ അർധസെഞ്ചുറി നേടി ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ച സൂര്യകുമാർ യാദവ് ആയിരുന്നു കളിയിലെ താരവും.

    Suryakumar Yadav (Image: Twitter)

    Suryakumar Yadav (Image: Twitter)

    • Share this:
      ഇന്ത്യയും ന്യൂസിലൻഡും (IND vs NZ) തമ്മിലുള്ള ടി20 പരമ്പരയിലെ (T20 series) ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയിരുന്നു. അവസാന ഓവർ വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ബാക്കി നിർത്തിയാണ് ഇന്ത്യ മറികടന്നത്. 62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിന്റെയും (Suryakumar Yadav) 48 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും (Rohit Sharma) പ്രകടനങ്ങളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

      തകർപ്പൻ അർധസെഞ്ചുറി നേടി ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ച സൂര്യകുമാർ യാദവ് ആയിരുന്നു കളിയിലെ താരവും. ഇന്ത്യൻ താരത്തിന്റെ ഈ മിന്നും പ്രകടനത്തിന് താരം ചെറിയ രീതിയിൽ കടപ്പെട്ടിരിക്കുന്നത് ന്യൂസീലൻഡ് താരവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലെ തന്റെ സഹതാരവുമായ ട്രെന്റ് ബോൾട്ടിനോട് (Trent Boult) കൂടിയാണ്. മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഒരു അനായാസ ക്യാച്ച് നിലത്തിട്ടാണ് ബോൾട്ട് സഹായിച്ചത്. മത്സരശേഷം തമാശരൂപേണ ബോൾട്ടിനോടുള്ള നന്ദി സൂര്യകുമാർ യാദവ് അറിയിക്കുകയും ചെയ്തിരുന്നു. തന്റെ ഭാര്യയ്ക്കുള്ള പിറന്നാൾ സമ്മാനം കൂടിയാണ് ബോൾട്ട് നൽകിയെതെന്ന് കൂടി ഇന്ത്യൻ താരം ഇതിനോടൊപ്പം ചേർത്തു.

      "കഴിഞ്ഞ 3-4 വര്‍ഷമായി ഞാന്‍ ചെയ്തു കൊണ്ടിരുന്നത് എന്താണോ അതാണ് കളിയിലും ആവർത്തിച്ചത്. നെറ്റ്സിൽ ചെയ്യുന്നത് അതേപോലെ ഗ്രൗണ്ടിലും തുടരുന്നു, നെറ്റ്സിൽ ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ സ്വയം സമ്മര്‍ദ്ദമുണ്ടാക്കാനും അതിനന അതിജീവിക്കാനും ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന് നെറ്റ്‌സില്‍ ഔട്ട് ആയതിന് ശേഷം പുറത്ത് വന്ന് അതിനെ കുറിച്ച് വിശകലനം നടത്തുകയും കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താനും ശ്രമിക്കാറുണ്ട്. ഇത് മത്സരങ്ങളിൽ ഏറെ സഹായകമാകാറുണ്ട്. മഞ്ഞുവീഴ്ചയുണ്ടായിരുന്നതിനാല്‍ പന്ത് ബാറ്റിലേക്ക് നന്നായി വരുന്നുണ്ടായിരുന്നു. പക്ഷെ ഇന്നിങ്‌സിന്റെ അവസാനത്തിലേക്കു പിച്ചിന്റെ വേഗം കുറയുകയും ചെയ്തു. വിജയം നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്,മത്സരം ഫിനിഷ് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്, ദൗർഭാഗ്യവശാൽ അതിന് കഴിഞ്ഞില്ല. പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളാണ് കൂടുതല്‍ പഠിക്കാനും മുന്നേറാനും നമ്മളെ സഹായിക്കുക. എന്റെ ക്യാച്ച് കൈവിട്ട ട്രെന്റ് ബോള്‍ട്ടിനോട് നന്ദിയുണ്ട്. ഇന്ന് ഭാര്യയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്നു, ഇത് അവള്‍ക്കുള്ള ഏറ്റവും മികച്ച സമ്മാനമാണ്." - സൂര്യകുമാർ യാദവ് പറഞ്ഞു.

      മല്‍സരത്തില്‍ 40 പന്തിൽ നിന്നും ആറ് ഫോറും മൂന്നു സിക്‌സും സഹിതം 62 റണ്‍സായിരുന്നു സൂര്യകുമാർ നേടിയത്. ഇന്ത്യൻ താരം നൽകിയ അനായാസ ക്യാച്ച് കൈവിട്ടെങ്കിലും പിന്നീട് താരത്തെ ക്ലീൻ ബോൾഡാക്കി ബോൾട്ട് തന്നെ തന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്തിരുന്നു.

      അടിക്ക് തിരിച്ചടി! ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

      ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. സ്‌കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറിന് 164. ഇന്ത്യ 19.4 ഓവറില്‍ അഞ്ചിന് 166.

      ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഒരു ഘട്ടത്തില്‍ അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കിവീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു. ന്യൂസിലന്‍ഡിനുവേണ്ടി ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാന്റ്‌നര്‍, സൗത്തി, മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
      Published by:Naveen
      First published:
      )}