നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs NZ |അടിക്ക് തിരിച്ചടി! ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

    IND vs NZ |അടിക്ക് തിരിച്ചടി! ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

    62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിന്റെയും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും പ്രകടനങ്ങളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

    Credit: Twitter

    Credit: Twitter

    • Share this:
      ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New zealand) ടി20 പരമ്പരയിലെ(T20 series) ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിന്റെയും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും പ്രകടനങ്ങളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

      സ്‌കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറിന് 164. ഇന്ത്യ 19.4 ഓവറില്‍ അഞ്ചിന് 166.

      ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഒരു ഘട്ടത്തില്‍ അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കിവീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു. ന്യൂസിലന്‍ഡിനുവേണ്ടി ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാന്റ്‌നര്‍, സൗത്തി, മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി


      ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് ടീം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. 70 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെയും 63 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.


      ഇന്ത്യക്കായി ആര്‍ അശ്വിന്‍ നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ദീപക് ചഹര്‍ നാലോവറില്‍ 42 റണ്‍സിനും മുഹമ്മദ് സിറാജ് നാലോവറില്‍ 39 റണ്‍സിനും ഒരോ വിക്കറ്റ് വീഴ്ത്തി. ഓള്‍ റൗണ്ടറായി ടീമിലെത്തിയ വെങ്കടേഷ് അയ്യര്‍ ഇന്ന് പന്തെറിഞ്ഞില്ല.

      ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കിവീസിനെ ആദ്യ ഓവറില്‍ തന്നെ ഭുവനേശ്വര്‍കുമാര്‍ ഞെട്ടിച്ചു. മൂന്നാം പന്തില്‍ ലോകകപ്പിലെ ഹീറോ ആയ ഡാരില്‍ മിച്ചലിനെ(0) ഭുവി ക്ലീന്‍ ബൗള്‍ഡാക്കി. റണ്‍സ് വഴങ്ങുന്നതില്‍ ഭുവി പിശുക്ക് കാട്ടിയപ്പോള്‍ മറുവശത്ത് ദീപക് ചാഹര്‍ റണ്‍സേറെ വഴങ്ങിയത് ഇന്ത്യയുടെ പിടി അയച്ചു.

      മിച്ചലിന് പിന്നാലെ ക്രീസില്‍ ഒരുമിച്ച മാര്‍ക്ക് ചാപ്മാനും ഗപ്റ്റിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്‌കോര്‍ 92-ല്‍ നില്‍ക്കേ ചാപ്മാന്‍ അര്‍ധശതകം നേടി. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 അര്‍ധസെഞ്ചുറിയാണിത്. 12.4 ഓവറില്‍ ന്യൂസീലന്‍ഡ് സ്‌കോര്‍ 100-ല്‍ എത്തി. പിന്നാലെ ഗപ്റ്റിലും ചാപ്മാനും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. 76 പന്തുകളില്‍ നിന്നാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത്. സ്‌കോര്‍ 110-ല്‍ നില്‍ക്കേ രവിചന്ദ്ര അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 50 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 63 റണ്‍സെടുത്ത ചാപ്മാനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി.

      ഒരു ഘട്ടത്തില്‍ വലിയ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.
      Published by:Sarath Mohanan
      First published:
      )}