നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs NZ | എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; കിവീസ് 111ന് ഓള്‍ ഔട്ട്; പരമ്പര തൂത്തുവാരി ടീം ഇന്ത്യ

    IND vs NZ | എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; കിവീസ് 111ന് ഓള്‍ ഔട്ട്; പരമ്പര തൂത്തുവാരി ടീം ഇന്ത്യ

    വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ കൊല്‍ക്കത്തയില്‍ നേടിയിരിക്കുന്നത്.

    Credit: twitter

    Credit: twitter

    • Share this:
      ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New Zealand) ടി20 പരമ്പരയിലെ(T20 series) അവസാന മത്സരത്തിലും ജയം സ്വന്തമാക്കി ടീം ഇന്ത്യ. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ കൊല്‍ക്കത്തയില്‍ നേടിയിരിക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് ടീം 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്നോവറില്‍ 9 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു.


      185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡിനുവേണ്ടി മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലുമാണ് ഓപ്പണ്‍ ചെയ്തത്. മിച്ചല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ മറുവശത്ത് ഗപ്റ്റില്‍ അടിച്ചുതകര്‍ത്തു. ദീപക് ചാഹറെറിഞ്ഞ രണ്ടാം ഓവറില്‍ 16 റണ്‍സാണ് കിവസ് അടിച്ചെടുത്തത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഇന്ത്യ തിരിച്ചടിച്ചു. അക്ഷര്‍ പട്ടേല്‍ ചെയ്ത മൂന്നാം ഓവറില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച ഡാരില്‍ മിച്ചല്‍ ഹര്‍ഷല്‍ പട്ടേലിന് ക്യാച്ച് നല്‍കി മടങ്ങി. വെറും അഞ്ച് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ മാര്‍ക്ക് ചാപ്മാനെ റണ്‍സെടുക്കും മുന്‍പ് അക്ഷര്‍ പുറത്താക്കി.


      പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചഹല്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

      ടോസ്സ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വാലറ്റത്ത് ദീപക് ചഹറിന്റെയും ഹര്‍ഷല്‍ പട്ടേലിന്റെയും തകര്‍പ്പന്‍ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി.

      മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല. കെ എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷനാണ് ഇന്ന് ഇന്ത്യക്ക് വേണ്ടി രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. മധ്യനിര ബാറ്റ്സ്മാന്‍മാരെല്ലാം ഇന്ന് പരാജയപ്പെട്ടു. വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പാണ് ടീം സ്‌കോര്‍ 180 കടത്തിയത്. ദീപക് ചഹറും ഹര്‍ഷല്‍ പട്ടേലും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു.

      ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഹര്‍ഷല്‍ പട്ടേലും അക്ഷര്‍ പട്ടേലും തകര്‍പ്പനടികളിലൂടെ കളം നിറയുകയായിരുന്നു. 11 പന്തുകളില്‍ നിന്ന് 18 റണ്‍സാണ് ഹര്‍ഷല്‍ അടിച്ചെടുത്തത്. ചഹര്‍ വെറും എട്ട് പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
      Published by:Sarath Mohanan
      First published:
      )}