നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs NZ |ഇന്ത്യക്ക് ടോസ്സ്; ബാറ്റിംഗ് തിരഞ്ഞെടുത്തു; ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങള്‍

  IND vs NZ |ഇന്ത്യക്ക് ടോസ്സ്; ബാറ്റിംഗ് തിരഞ്ഞെടുത്തു; ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങള്‍

  ടിം സൗത്തിയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെ മിച്ചല്‍ സാന്റ്‌നറാണ് നയിക്കുന്നത്.

  Credit: twitter

  Credit: twitter

  • Share this:
   ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ്സ് നേടിയ ഇന്ത്യന്‍ ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും രോഹിത്താണ് ടോസ്സ് വിജയിച്ചത്. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇന്ന് കളിക്കാനിറങ്ങുന്നത്.

   കെ.എല്‍.രാഹുല്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ക്ക് പകരം ഇഷാന്‍ കിഷന്‍, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ടീമിലിടം നേടി. ടിം സൗത്തിയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെ മിച്ചല്‍ സാന്റ്‌നറാണ് നയിക്കുന്നത്. സൗത്തിയ്ക്ക് പകരം ലോക്കി ഫെര്‍ഗൂസന്‍ ടീമിലിടം നേടി.


   മൂന്നാം ജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരാനെത്തുമ്പോള്‍ ആശ്വാസ ജയമാണ് ന്യൂസിലന്‍ഡിന്റെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ അഞ്ചു വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഏഴു വിക്കറ്റിനും ന്യൂസിലന്‍ഡിനെ മറികടന്ന ഇന്ത്യയുടെ പ്രകടനം ഏറക്കുറെ തൃപ്തികരമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മേധാവിത്തം പുലര്‍ത്താന്‍ ഇന്ത്യക്കായി. ഇന്ത്യയുടെ മുന്‍നിരയില്‍ രോഹിത് ശര്‍മയും കെ.എല്‍. രാഹുലും ഉജ്ജ്വല ഫോമിലാണ്. ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരും തിളങ്ങി.

   ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചെഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍

   ന്യൂസീലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്ടില്‍, ഡാരില്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജിമ്മി നീഷം, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഇഷ് സോധി, ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്
   Published by:Sarath Mohanan
   First published:
   )}