നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs NZ |ഇന്ത്യക്ക് ടോസ്സ്; കിവീസിനെ ബാറ്റിംഗിനയച്ചു; വെങ്കടേഷ് അയ്യര്‍ക്ക് അരങ്ങേറ്റം

    IND vs NZ |ഇന്ത്യക്ക് ടോസ്സ്; കിവീസിനെ ബാറ്റിംഗിനയച്ചു; വെങ്കടേഷ് അയ്യര്‍ക്ക് അരങ്ങേറ്റം

    യുവതാരം വെങ്കടേഷ് അയ്യര്‍ ഇന്ന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തും. ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

    Credit: Twitter

    Credit: Twitter

    • Share this:
      ന്യൂസിലന്‍ഡിനെതിരായ (New Zealand) ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ്സ് നേടിയ ഇന്ത്യന്‍ ടീം (Team India) ബൗളിംഗ് തിരഞ്ഞെടുത്തു. രാഹുല്‍ ദ്രാവിഡ് (Rahul Dravid) സ്ഥിരം പരിശീലകനായും രോഹിത് ശര്‍മ (Rohit Sharma) സ്ഥിരം ടി20 ക്യാപ്റ്റനുമായും എത്തുന്ന ആദ്യ മത്സരമാണിത്. യുവതാരം വെങ്കടേഷ് അയ്യര്‍ ഇന്ന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തും. ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.


      ടി20 ലോകകപ്പിലെ മങ്ങിയ പ്രകടനത്തിന്റെ നിരാശ മായ്ക്കാന്‍ ഇന്ത്യന്‍ ടീം കളത്തിലിറങ്ങുകയാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ പുത്തന്‍ ഉണര്‍വുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സര്‍വത്ര മാറ്റങ്ങളാണ് ലോകകപ്പിന് ശേഷം ഇന്ത്യ വരുത്തിയത്. പുതിയ പരിശീലകന്‍, പുതിയ ക്യാപ്റ്റന്‍, യുവതാരങ്ങള്‍ അടങ്ങുന്ന പുത്തന്‍ നിര ഇങ്ങനെ പുത്തന്‍ പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇറങ്ങുക.


      യുവതാരങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് ഒരുക്കിയെടുക്കുന്നതില്‍ മികച്ച വൈദഗ്ധ്യമുള്ള ദ്രാവിഡിനും ടി20യില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള രോഹിത് ശര്‍മയ്ക്കും കീഴില്‍ ആദ്യ പരീക്ഷണത്തിന് കൂടി ഒരുങ്ങുകയാണ് ഇന്ത്യ. ന്യൂസിലന്‍ഡുമായുള്ള പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ടി20 ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടുക എന്നത് കൂടി രോഹിത് ശര്‍മയുടെ മനസ്സിലുണ്ടാകും.

      അതേസമയം, ഓസ്‌ട്രേലിയയുമായി ലോകകപ്പ് ഫൈനലില്‍ തോല്‍ക്കേണ്ടി വന്നതിന്റെ നിരാശ മറികടക്കാനാകും കിവീസ് ലക്ഷ്യമിടുന്നത്. ടി20 പരമ്പരയില്‍ കിവീസിനെ നയിക്കുന്നത് ടിം സൗത്തിയാണ്. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഒരുങ്ങുന്നതിന് പ്രാധാന്യം കൊടുത്ത് കൊണ്ട് കിവീസ് ക്യാപ്റ്റനായ കെയ്ന്‍ വില്യംസണ്‍ ടി20 പരമ്പരയില്‍ നിന്നും പിന്‍മാറ്റം പ്രഖ്യാപിച്ചതോടെയാണ് സൗത്തി കിവീസ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.
      Published by:Sarath Mohanan
      First published:
      )}