ഇന്ത്യയ്ക്കെതിരായ(India) ടി20 പരമ്പരയില്‍(T20 series) നിന്ന് ന്യൂസിലന്‍ഡ്(New Zealand) നായകന് കെയ്ന്‍ വില്യംസണ്(Kane Williamson) പിന്മാറി. ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ശ്രദ്ധ നല്കുന്നതിനു വേണ്ടിയാണ് വില്യംസണിന്റെ പിന്മാറ്റം. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളും വില്യംസണ് കളിക്കും. നിലവില്‍ ജയ്പൂരില്‍ പരിശീലനം നടത്തുന്ന കിവീസിന്റെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ടീമിനൊപ്പം വില്യംസണ് ചേരുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ പ്രസ്താവനയില്‍ അറിയിച്ചു.
ടി20 പരമ്പരയില്‍ നിന്ന് വില്യംസണ് വിട്ട് നില്ക്കുവാന് തീരുമാനിച്ച സാഹചര്യത്തില്‍ ന്യൂസിലന്‍ഡ് ടീമിനെ ടിം സൗത്തി നയിക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പര നാളെ ജയ്പൂരിലാണ് ആരംഭിക്കുന്നത്. രാത്രി ഏഴു മുതലാണ് മത്സരം. ജാമിസണ്, ഡാരിയല്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ട്വന്റി20, ടെസ്റ്റ് പരമ്പരകള്‍ കളിക്കും. നവംബര്‍ 19ന് റാഞ്ചിയില്‍ രണ്ടാം മത്സരവും നവംബര്‍ 21ന് കൊല്‍ക്കത്തയില്‍ മൂന്നാം മത്സരവും നടക്കും. നവംബര്‍ 25, ഡിസംബര്‍ 3 തീയ്യതികളില്‍ കാണ്‍പൂരിലും മുംബൈയിലുമാണ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.
ഇന്ത്യയെ സംബന്ധിച്ച് ഒരു പുതിയ തുടക്കമാണ് ഇത്. ടി20 നായകനായി രോഹിത് ശര്‍മ്മയും പരിശീലകനായി രാഹുല്‍ ദ്രാവിഡും സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. അതിനാല്‍ത്തന്നെ വിജയത്തോടെ തന്നെ തുടങ്ങാനാകും ഇന്ത്യയുടെ ശ്രമം. കെഎല്‍ രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചാണ് ഇന്ത്യ ടി20 പരമ്പരയില്‍ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ ഇല്ല. ഋതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന് എന്നിവര്‍ പുതുമുഖങ്ങളായി ടീമിലുണ്ട്. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
Shoaib Akhtar| ഓസ്ട്രേലിയൻ താരങ്ങളുടെ 'ഷൂയി' ആഘോഷം; അസ്വസ്ഥത പ്രകടിപ്പിച്ച് അക്തർടി20 ലോകകപ്പ് കിരീടം നേടിയ ആഘോഷത്തിൽ ഓസീസ് താരങ്ങള്‍ ഷൂവില്‍ ബിയര്‍ ഒഴിച്ചുകുടിച്ച സംഭവത്തില്‍ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഷോയിബ് അക്തർ. കിരീടം നേടിയതിന് ശേഷം ഓസീസ് താരങ്ങള്‍ നടത്തിയ വിജയാഘോഷത്തിന്റെ വീഡിയോകളില്‍ ഒന്ന് വളരെപ്പെട്ടെന്ന് വൈറലായി മാറിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) (ICC) ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയില്‍ ഓസീസ് താരങ്ങളായ മാത്യൂ വെയ്ഡും മാര്‍ക്കസ് സ്റ്റോയ്നിസും വിജയാഘോഷത്തിനിടയില്‍ ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്നതാണ് കാണാന്‍ കഴിയുക. ഓസ്ട്രേലിയൻ താരങ്ങളുടെ ഈ വ്യത്യസ്തമായ ആഘോഷത്തിന് എതിരെ അസ്വസ്ഥത പ്രകടിപ്പിച്ച് കൊണ്ടാണ് അക്തർ രംഗത്ത് എത്തിയത്.
'ഇത് എന്നെ അസ്വസ്ഥനാക്കുന്നു' എന്നാണ് ഓസ്ട്രേലിയൻ താരങ്ങളുടെ പ്രവർത്തിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് അക്തർ പറഞ്ഞത്. ഓസീസ് താരങ്ങൾ വിജയാഘോഷം നടത്തുന്ന വീഡിയോയ്ക്ക് താഴെയാണ് അക്തർ തന്റെ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് കമന്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.