ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New Zealand) ടെസ്റ്റ് പരമ്പരയിലെ(Test series) ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. കാണ്‍പൂരില്‍(Kanpur) നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം വെളിച്ചക്കുറവു മൂലം മത്സരം നേരത്തെ നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. ശ്രേയസ് അയ്യര്‍(Shreyas Iyer) (75), രവീന്ദ്ര ജഡേജ(Ravindra Jadeja) (50) എന്നിവരാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് ഇതുവരെ 113 റണ്‍സ് ഇന്ത്യന്‍ സ്കോറിലേക്ക് ചേര്‍ത്തിട്ടുണ്ട്.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ചുറി കണ്ടെത്തിയ ശ്രേയസിന്റെ മികവാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് തുണയായത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 52 റണ്‍സെടുത്ത് പുറത്തായി. കിവീസിനായി കെയ്ല്‍ ജാമിസണ് മൂന്ന് വിക്കറ്റെടുത്തു. ടിം സൗത്തിക്ക് ഒരു വിക്കറ്റുണ്ട്.
ടോസ് നേടി ആദ്യ ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 13 റണ്‍സെടുത്ത താരത്തെ കൈല്‍ ജാമിസണ് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു. പിന്നീട് പൂജാര- ഗില്‍ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഗില്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി. എന്നാല്‍ രണ്ടാം സെഷന് ആരംഭിച്ച് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായി.
വൈകാതെ ചേതേശ്വര്‍ പൂജാരയും മടങ്ങി 88 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത താരത്തെ ടിം സൗത്തി വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും രഹാനെയ്ക്ക് വീണ്ടും പിഴച്ചു. 63 പന്തുകളില്‍ നിന്ന് 35 റണ്‍സെടുത്ത രഹാനെയെ കൈല്‍ ജാമിസണ് ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ഇന്ത്യ നാലിന് 145 എന്ന നിലയിലേക്ക് വീണു. തുടര്‍ന്നായിരുന്നു അയ്യര്‍ - ജഡേജ സഖ്യത്തിന്റെ രക്ഷാപ്രര്‍ത്തനം.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയ്ക്ക് മുകളിലാണ് ജഡേജ ഇറങ്ങിയത്. എന്തായാലും സ്ഥാനക്കയറ്റം ജഡേജ മുതലാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയ്ക്ക് മുകളിലാണ് ജഡേജ ഇറങ്ങിയത്. എന്തായാലും സ്ഥാനക്കയറ്റം ജഡേജ മുതലാക്കി. ആറ് ബൗണ്ടറികള്‍ സഹിതമാണ് ജഡേജ 50 റണ്‍സ് നേടിയിരിക്കുന്നത്.
ന്യൂസിലന്‍ഡ് ടീം: ടോം ലാഥം, വില്‍ യംഗ്, കെയ്ന്‍ വില്യംസണ്, റോസ് ടെയ്ലര്, ഹെന്റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, രചിന് രവീന്ദ്ര, ടിം സൗത്തി, അജാസ് പട്ടേല്‍, കെയ്ല്‍ ജെയ്മിസണ്‍, വില്യം സോമര്‍വില്ലെ.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.