നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs NZ |ഇത് വിക്കറ്റോ? ധോണി സ്‌റ്റൈലില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സ്റ്റമ്പിളക്കി കെ എസ് ഭരത്; എന്നാല്‍ നോട്ട് ഔട്ട്, വീഡിയോ കാണാം

    IND vs NZ |ഇത് വിക്കറ്റോ? ധോണി സ്‌റ്റൈലില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സ്റ്റമ്പിളക്കി കെ എസ് ഭരത്; എന്നാല്‍ നോട്ട് ഔട്ട്, വീഡിയോ കാണാം

    അശ്വിന്റെ ഡെലിവറിയില്‍ ടെയ്ലറെ പുറത്താക്കാന്‍ ശ്രമിച്ച സ്റ്റമ്പിങ് ആണ് ആരാധകരെ അമ്പരപ്പിച്ചത്.

    Credit: Twitter

    Credit: Twitter

    • Share this:
      ഇന്ത്യ-ന്യൂസിലന്‍ഡ്(India vs New Zealand) ടെസ്റ്റ് പരമ്പരയിലെ(test series) ആവേശകരമായ ഒന്നാം മത്സരം സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. അവസാന സമയത്ത് ഇന്ത്യ വലിയ വിജയ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും അവസാന വിക്കറ്റിലെ സന്ദര്‍ശകരുടെ ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് ജയം നിഷേധിക്കുകയായിരുന്നു. തട്ടകത്തില്‍ വിലപ്പെട്ട പോയിന്റ് നഷ്ടപ്പെടുത്തിയത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.

      മത്സരത്തിന്റെ അഞ്ചാം ദിനവും സാഹയുടെ പകരക്കാരനായി കീപ്പിങ് റോളില്‍ എത്തിയ കെ എസ് ഭരത്(K S Bharat) ആരാധകരുടെ കയ്യടി വാങ്ങിച്ചിരുന്നു. അശ്വിന്റെ ഡെലിവറിയില്‍ ടെയ്ലറെ പുറത്താക്കാന്‍ ശ്രമിച്ച സ്റ്റമ്പിങ് ആണ് ആരാധകരെ അമ്പരപ്പിച്ചത്. ധോണി സ്‌റ്റൈലില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സ്റ്റമ്പ് ഇളക്കിയ ഭരത് ടെയ്‌ലറിന്റെ വിക്കറ്റ് തുലാസിലാക്കുകയായിരുന്നു. ഒടുവില്‍ നേരിയ വ്യത്യാസത്തിനാണ് ടെയ്ലര്‍ പുറത്താകാതെ രക്ഷപ്പെട്ടത്. കമന്റെറ്റര്‍മാര്‍ ഉള്‍പ്പെടെ ഭരതിന്റെ കീപ്പിങ് മികവിനെ പ്രശംസിക്കുകയായിരുന്നു.


      ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ സമനിലയ്ക്കു ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യക്കു രണ്ടാം സ്ഥാനം നഷ്ടമായിരിക്കുകയാണ്. ഇന്ത്യയെ പിന്തള്ളി ചിരവൈരികളായ പാകിസ്ഥാനാണ് രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുുന്നത്.

      Rahul Dravid | കാൺപൂർ ടെസ്റ്റിന് പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫിന് ദ്രാവിഡിന്റെ സമ്മാനം

      ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള കാൺപൂർ ടെസ്റ്റിന് പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫിന് പാരിതോഷികം നൽകി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് ദ്രാവിഡ് 35,000 രൂപ പാരിതോഷികം നൽകിയ കാര്യം മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങളാണ് വെളിപ്പെടുത്തിയത്.

      ബാറ്റര്‍മാരായും ബൗളര്‍മാരെയും ഒരുപോലെ തുണയ്ക്കുന്ന അഞ്ച് ദിവസവും പ്രകടമായ വ്യത്യാസങ്ങളൊന്നും വരാതിരുന്ന സ്പോര്‍ട്ടിംഗ് വിക്കറ്റായിരുന്നു കാണ്‍പൂരില്‍ ക്യൂറേറ്റര്‍ ശിവ് കുമാറും സംഘവും തയാറാക്കിയത്. പന്തുകൾക്ക് പലപ്പോഴും പ്രതീക്ഷിച്ച ബൗൺസ് വിക്കറ്റിൽ നിന്നും ലഭിച്ചിരുന്നില്ല എന്നത് മാറ്റി നിർത്തിയാൽ ബാറ്റർമാർക്കും ബൗളർമാർക്കും ഒരു പോലെ പിന്തുണ ലഭിച്ച പിച്ചായിരുന്നു കാൺപൂരിലേത്. ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ, ടോം ലാഥം, വിൽ യങ് എന്നിങ്ങനെ ഇരു ടീമിലെയും ബാറ്റർമാർ തിളങ്ങിയ പിച്ച് കൂടിയായിരുന്നു കാൺപൂരിലേത്. പിച്ചിൽ ക്ഷമയോടെ ബാറ്റ് ചെയ്താൽ ഫലം ലഭിക്കുമെന്ന് ഇവർ തെളിയിക്കുകയും ചെയ്തു.
      ബൗളിങ്ങിൽ സ്പിന്നർമാർക്കും പേസർമാർക്കും പിച്ചിൽ നിന്ന് ഒരു പോലെ ആനുകൂല്യം ലഭിച്ചു. ഇന്ത്യൻ നിരയിൽ സ്പിന്നർമാർ മേധാവിത്വം പുലർത്തിയപ്പോൾ കിവീസ് നിരയിൽ പേസർമാർക്കായിരുന്നു മുൻ‌തൂക്കം. രണ്ട് ഇന്നിങ്‌സിലുമായി വീണ കിവീസിന്റെ 19 വിക്കറ്റുകളിൽ 17 എണ്ണവും ഇന്ത്യൻ സ്പിന്നർമാർ വീഴ്ത്തിയപ്പോൾ മറുവശത്ത്, ഇന്ത്യയുടെ 17 വിക്കറ്റുകളിൽ 14 എണ്ണവും വീഴ്ത്തിയത് കിവീസ് പേസര്‍മാരായ കെയ്ല്‍ ജയ്മിസണും ടിം സൗത്തിയും ചേര്‍ന്നായിരുന്നു. പൊതുവെ ബാറ്റിംഗ് ദുഷ്കരമാകുന്ന അഞ്ചാം ദിനത്തിൽ പോലും സ്പിന്നർമാരുടെ പന്ത് അളവിലധികം തിരഞ്ഞില്ല എന്നതിലും പിച്ചിന്റെ നിലവാരം വെളിവായിരുന്നു.

      Published by:Sarath Mohanan
      First published:
      )}