നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Virat Kohli | 'ഒളിച്ചു നില്‍ക്കാതെ രാജ്യത്തിനും ആരാധകര്‍ക്കും മറുപടി നല്‍കൂ': കോഹ്ലിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍

    Virat Kohli | 'ഒളിച്ചു നില്‍ക്കാതെ രാജ്യത്തിനും ആരാധകര്‍ക്കും മറുപടി നല്‍കൂ': കോഹ്ലിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍

    കോഹ്ലിക്ക് പകരം ജസ്പ്രീത് ബുംറയാണ് മത്സരശേഷമുള്ള പതിവ് പത്രസമ്മേളനത്തിന് എത്തിയത്.

    Virat Kohli (Image: Royal Challengers Banglore, Twitter)

    Virat Kohli (Image: Royal Challengers Banglore, Twitter)

    • Share this:
      ഐസിസി ടിന്റി 20 ലോകകപ്പില്‍ (ICC T20 World Cup) ഗ്രൂപ്പിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ(India) സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോട്(New Zealand) എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ടീം ഇന്ത്യ(India) വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.

      ഇപ്പോഴിതാ മത്സരശേഷമുള്ള പതിവ് പത്രസമ്മേളനത്തില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി(Virat Kohli) വിട്ടു നിന്നതിനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍(Mohammad Azharuddin) രംഗത്തെത്തിയിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ കോഹ്ലി തയാറായില്ല. കോഹ്ലിക്ക് പകരം ജസ്പ്രീത് ബുംറയാണ് മത്സരശേഷമുള്ള പതിവ് പത്രസമ്മേളനത്തിന് എത്തിയത്.

      'മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാവാതിരുന്ന കോഹ്ലിയുടെ നടപടി നല്ല സന്ദേശമല്ല ആരാധകര്‍ക്ക് നല്‍കുന്നതെന്നും അതിന്റെ പ്രത്യാഘാതം അദ്ദേഹം അനുഭവിച്ചേ മതിയാകൂവെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. തോല്‍ക്കുന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല. പക്ഷേ, അതിനെക്കുറിച്ച് തുറന്നുപറയാന്‍ അദ്ദേഹം തയാറാവണം. ആളുകള്‍ക്ക് അത് കേള്‍ക്കാന്‍ താല്‍പര്യമുണ്ട്. കുറഞ്ഞപക്ഷം എന്തുകൊണ്ടു തോറ്റു എന്നെങ്കിലും അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്.'- അസ്ഹറുദ്ദീന്‍ പറഞ്ഞു.

      ക്യാപ്റ്റന്‍ സംസാരിക്കുന്നതും ടീമിലെ ഒരു കളിക്കാരനായ ജസ്പ്രീത് ബുംറ സംസാരിക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്നും രാജ്യത്തെയും ജനങ്ങളെയും അഭിമുഖീകരിക്കാന്‍ കോഹ്ലി തയാറാവണമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

      ഇന്ത്യന്‍ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു വഴിയുണ്ട്; ബിസിസിഐക്ക് ഉപദേശവുമായി മൈക്കല്‍ വോണ്‍

      ന്യൂസിലന്‍ഡിനെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ കാഴ്ച വെച്ച ദയനീയ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തകര്‍ച്ച നേരിടവെ അവര്‍ കളിക്കുന്നത് 2010 ലെ ക്രിക്കറ്റാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ വിമര്‍ശനമുന്നയിച്ച വോണ്‍, അന്നത്തെ കാലത്ത് നിന്ന് കളി ഏറെ മുന്നോട്ട് പോയെന്നും പറഞ്ഞു.

      വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനത്തെ ചോദ്യം ചെയ്ത വോണ്‍, രാജ്യത്ത് ലഭ്യമായ പ്രതിഭകളുടെ അളവ് ഉപയോഗിച്ച് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ആവശ്യത്തിന് നേട്ടങ്ങള്‍ കൈവരിക്കാന്‍ ടീം ഇന്ത്യക്ക് കഴിയുന്നില്ലെന്നും വ്യക്തമാക്കി. ഇന്ത്യ ഈ ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പുറത്തായേക്കാമെന്നും ടീമിലെ പ്രതിഭകളുടെ ഇതു വരെയുള്ള മനോഭാവവും, സമീപനവും ശരിയായ രീതിയിലായിരുന്നില്ലെന്നും ഇതിനോടൊപ്പം വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

      ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ കളികാരുടെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഒരു വഴിയും മൈക്കല്‍ വോണ്‍ ഉപദേശിച്ചു. വിദേശ ലീഗുകളില്‍ അവരെ കളിക്കാന്‍ അനുവദിക്കണമെന്നാണ് വോണ്‍ ബിസിസിഐയോട് ആവശ്യപ്പെടുന്നത്.
      ന്യൂസിലന്‍ഡിനെതിരെയും പരാജയപ്പെട്ടതോടെ ടി20 ലോകകപ്പില്‍ ഇക്കുറി ഇന്ത്യ സെമിയിലെത്താനുള്ള സാധ്യതകള്‍ മങ്ങിക്കഴിഞ്ഞു. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വലിയ മാര്‍ജിനില്‍ വിജയം നേടുകയും ഗ്രൂപ്പിലെ മറ്റ് ചില മത്സരഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് ഇത്തവണ സെമിയിലേക്ക് കടക്കാനാകൂ.

      Published by:Sarath Mohanan
      First published:
      )}