ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം ബുധനാഴ്ച ആരംഭിക്കുകയാണ്. യുഎഇയില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് മുന്നിൽ കിരീടം അടിയറവ് വെച്ചെങ്കിലും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയതിന്റെ ആശ്വാസത്തിലാണ് അവർ ഇന്ത്യയുമായിട്ടുള്ള പരമ്പരയ്ക്ക് എത്തുന്നത്. അതേസമയം, ലോകകപ്പിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ ഇന്ത്യക്ക് അതിൽ നിന്നും മോചനം നേടുക എന്ന ലക്ഷ്യത്തോടെയാകും പരമ്പരയ്ക്ക് ഇറങ്ങുക. ലോകകപ്പിൽ തങ്ങളെ തോൽപ്പിച്ചതിന് പരമ്പര നേട്ടത്തിലൂടെ മറുപടി പറയാനാകും ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്.
മൂന്ന് ടി20കളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങിയ പരമ്പരകളാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ കളിക്കുക. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇന്ത്യയില്‍ ഒരു ബൈലാറ്ററല്‍ സീരീസിനായി ന്യൂസീലന്‍ഡ് എത്തുന്നത്. ഇതിലെ ടെസ്റ്റ് പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിട്ടുള്ളതായിരിക്കും.
ലോകകപ്പില്‍ കളിച്ച ടീമില്‍ നിന്നും അടിമുടി മാറ്റങ്ങയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പാരമ്പര്യക്കാണ് രാഹുൽ ദ്രാവിഡ് ഒരുങ്ങുന്നത്. വിരാട് കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമയ്ക്കും സ്ഥിരം ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ പരമ്പരയാണ്. പ്രമുഖ താരങ്ങളിൽ പലർക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ ഒരു പുത്തൻ യുവനിരയാണ് കെയ്ൻ വില്യംസണെയും സംഘത്തെയും നേരിടാൻ കാത്തിരിക്കുന്നത്. ഇന്ത്യയുമായിട്ടുള്ള പര്യടനത്തിന് ന്യൂസിലൻഡും ഒരുങ്ങിക്കഴിഞ്ഞു. ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഒരു ദിവസം അവധി എടുത്ത ശേഷം ദുബായിൽ നിന്ന് യാത്ര തിരിച്ച കിവീസ് സംഘം ഇന്നലെ ജയ്പ്പൂരിൽ വന്നിറങ്ങി.
മത്സരക്രമംമൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന പര്യടനമാണ് ന്യൂസിലൻഡ് ഇന്ത്യയിൽ നടത്തുന്നത്. മൂന്ന് ടി20കളും രണ്ടു ടെസ്റ്റുകളുമാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ കളിക്കുക. ടി20 മത്സരങ്ങളാകും ആദ്യം നടക്കുക. നവംബര്‍ 17ന് ജയ്പ്പൂരില്‍ ആണ് ആദ്യ മത്സരം. രണ്ടാം മത്സരം 19ന് റാഞ്ചിയിലും അവസാന ടി20 21ന് കൊല്‍ക്കത്തയിലും നടക്കും. ഇന്ത്യൻ സമയം രാത്രി ഏഴിനാകും മത്സരങ്ങൾ ആരംഭിക്കുക.
നവംബര്‍ 25നാണ് രണ്ടു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയമാണ് വേദി. രണ്ടാം ടെസ്റ്റ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഡിസംബർ മൂന്നിന് ആരംഭിക്കും. ഇന്ത്യൻ സമയം രാവിലെ 9.30 നാകും ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുക.
ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർക്ക് ന്യൂസിലൻഡിനെതിരായ പര്യടനത്തിൽ ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്. ടി20 പരമ്പരയിലേതിന് പുറമെ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നിന്നും വിരാട് കോഹ്ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ അജിങ്ക്യ രഹാനെയാകും ഇന്ത്യയെ നയിക്കുക. രണ്ടാമത്തെ ടെസ്റ്റിൽ കോഹ്ലി തിരിച്ചെത്തുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ടി20യിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമയ്ക്ക് ടെസ്റ്റ് പരമ്പരയിൽ നിന്നാണ് ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുന്നത്.
സ്ക്വാഡുകള്ടി20 പരമ്പര:ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്. അശ്വിന്, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്
ന്യൂസിലന്‍ഡ്: കെയ്ന്‍ വില്യംസണ് (ക്യാപ്റ്റന്‍), ടോഡ് ആസില്‍, ട്രെന്റ് ബോള്‍ട്ട്, മാര്‍ക്ക് ചാപ്മാന്, ലോക്കി ഫെര്ഗൂസണ്, മാര്ട്ടിന് ഗപ്റ്റില്‍, കൈല്‍ ജാമിസണ്, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സെയ്ഡ്നര്‍, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, ഇഷ് സോധി, ടിം സിഫെര്‍ട്ട്
ടെസ്റ്റ് പരമ്പര:ഇന്ത്യ: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര് അശ്വിന്, അക്സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ
ന്യൂസിലന്‍ഡ്: കെയ്ന്‍ വില്യംസണ് (ക്യാപ്റ്റന്‍), റോസ് ടെയ്ലര്, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), കൈല്‍ ജാമിസണ്, ടോം ലാതം, ഹെൻറി നിക്കോള്‍സ്, അജാസ് പട്ടേല്‍, ഗ്ലെന്‍ ഫിലിപ്സ്, രചിൻ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, വില്‍ സോമര്‍വിൽ, ടിം സൗത്തി, നീല്‍ വാഗ്നര്‍
സംപ്രേക്ഷണംഡിസ്നി+ഹോട്ട്സ്റ്റാറിലും സ്റ്റാർ സ്പോർട്സ് ചാനലുകളിലും പരമ്പരയിലെ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.