നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • രാഹുൽ + സച്ചിൻ = രചിൻ; കൗതുകമായി ഇന്ത്യൻ വംശജനായ കിവീസ് താരത്തിന്റെ പേര്

    രാഹുൽ + സച്ചിൻ = രചിൻ; കൗതുകമായി ഇന്ത്യൻ വംശജനായ കിവീസ് താരത്തിന്റെ പേര്

    കടുത്ത ക്രിക്കറ്റ് ആരാധകരായ മാതാപിതാക്കൾ തങ്ങളുടെ ഇഷ്ട താരങ്ങളുടെ പേരുകൾ കൂട്ടിയിണക്കി മകന് രചിൻ എന്ന് പേരിടുകയായിരുന്നു

    Rachin Ravindra (Image: twitter)

    Rachin Ravindra (Image: twitter)

    • Share this:
      ഇന്ത്യയും ന്യൂസിലൻഡും (IND vs NZ) തമ്മിലുള്ള ടി20 പരമ്പര (T20 series) പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ 1-0 ന് മുന്നിൽ എത്തിയിരിക്കുകയാണ്. ടി20 ലോകകപ്പ് (T20 World Cup) സമാപിച്ചതിന് പിന്നാലെയാണ് പരമ്പര നടക്കുന്നതെങ്കിലും ലോകകപ്പിൽ കളിച്ച ടീമുകളിൽ നിന്നും വലിയ മാറ്റങ്ങളുമായാണ് ഇന്ത്യയും ന്യൂസിലൻഡും അണിനിരക്കുന്നത്. ഇരു ടീമുകളിൽ നിന്നും ചില പ്രമുഖ താരങ്ങൾ പരമ്പരയുടെ ഭാഗമല്ലാതായതോടെ ഒരു പുതുമുഖ നിര തന്നെയാണ് പരസ്പരം മത്സരിക്കുന്നത്.

      ഇന്ത്യൻ ടീമിൽ അണിനിരക്കുന്നത് പുതുമുഖ താരങ്ങൾ ആണെങ്കിലും ഐപിഎല്ലിലൂടെയും മറ്റ് ആഭ്യന്തര ടൂര്ണമെന്റുകളിലൂടെയും ശ്രദ്ധ നേടിയ താരങ്ങളാണ് ഇന്ത്യൻ ടീമിലേത്. എന്നാൽ ന്യൂസിലൻഡ് നിരയിലെ ചില താരങ്ങൾ ഇന്ത്യൻ ആരാധകർക്ക് തീർത്തും പുതുമുഖങ്ങളാണ്. അത്തരത്തിൽ ഒരു താരമാണ് ന്യൂസിലൻഡ് നിരയിലെ ഓൾ റൗണ്ടറായ രചിൻ രവീന്ദ്ര (Rachin Ravindra). കിവീസ് ഓൾ റൗണ്ടർ ജിമ്മി നീഷാം പരമ്പരയിൽ നിന്ന് പിന്മാറിയതോടെയാണ് ഇന്ത്യൻ വംശജനായ രചിൻ കിവീസ് ടീമിൽ ഇടം നേടിയത്.

      ഇന്ത്യക്കെതിരായ മത്സരത്തിൽ കാര്യമായ പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ താരം ശ്രദ്ധ നേടുന്നത് തന്റെ പേരിലെ കൗതുകം കൊണ്ടാണ്. കടുത്ത ക്രിക്കറ്റ് ആരാധകരായ രചിന്റെ മാതാപിതാക്കൾ ഇന്ത്യൻ ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിന്റെയും (Rahul Dravid) സച്ചിൻ ടെണ്ടുൽക്കറുടെയും (Sachin Tendulkar) പേരുകൾ കൂട്ടിയിണക്കിയാണ് മകന് പേരിട്ടത്.

      സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെ ധാക്കയിൽ വെച്ചാണ് താരം ന്യൂസിലൻഡിനായി രാജ്യാന്തര ടി20 യിൽ അരങ്ങേറിയത്. കിവീസ് ടീമിലെ പുതുമുഖമായ ഈ ഇന്ത്യൻ വംശജൻ, രാജ്യാന്തര തലത്തിൽ കിവീസിന് വേണ്ടി ആറ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആറ് മത്സരങ്ങളിൽ നിന്ന് 54 റൺസാണ് രചിന്റെ സമ്പാദ്യം, ഇത്രയും മത്സരങ്ങളിൽ നിന്നായി ഇടം കൈയൻ ബൗളറായ താരം ആറ് വിക്കറ്റുകളും നേടിയിട്ടുണ്ട്.

      2016ലെ അണ്ടർ 19 ഏകദിന ലോകകപ്പിൽ മിന്നും പ്രകടനം നടത്തിയതാണ് രചിന് കിവീസ് ടീമിലേക്കുള്ള വാതിൽ തുറന്നുകൊടുത്തത്. ബെംഗളൂരു സ്വദേശിയെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ രവി കൃഷ്ണമൂർത്തിയാണ് പിതാവ്. 1990ലാണ് രവിയും കുടുംബവും ന്യൂസിലൻഡിലേക്ക് താമസം മാറിയത്.

      Also read- IND vs NZ| ക്യാച്ച് നിലത്തിട്ടതിന് നന്ദി ബോൾട്ട്! അത് ഭാര്യയ്ക്കുള്ള പിറന്നാൾ സമ്മാനമെന്ന് സൂര്യകുമാർ യാദവ്

      അടിക്ക് തിരിച്ചടി! ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

      ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിന്റെയും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും പ്രകടനങ്ങളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

      സ്‌കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറിന് 164. ഇന്ത്യ 19.4 ഓവറില്‍ അഞ്ചിന് 166.
      Published by:Naveen
      First published:
      )}