നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Ishan Kishan |ഇഷാന്‍ കിഷന്റെ ഡയറക്റ്റ് ത്രോ; ഫീല്‍ഡിങ് കോച്ചിനെ അഭിനന്ദിച്ച് രാഹുല്‍ ദ്രാവിഡ്; വീഡിയോ

    Ishan Kishan |ഇഷാന്‍ കിഷന്റെ ഡയറക്റ്റ് ത്രോ; ഫീല്‍ഡിങ് കോച്ചിനെ അഭിനന്ദിച്ച് രാഹുല്‍ ദ്രാവിഡ്; വീഡിയോ

    സാന്റ്നറെ ഇഷാന്‍ കിഷന്‍ ദൂരെ നിന്ന് ഡയറക്ട് ത്രോയിലൂടെ പുറത്താക്കിയതിന് പിന്നാലെ ഫീല്‍ഡിങ് കോച്ചിനെ ദ്രാവിഡ് അഭിനന്ദിക്കുന്ന വീഡിയോ

    Credit: twitter

    Credit: twitter

    • Share this:
      ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New Zealand) ടി20 പരമ്പരയിലെ(T20 series) അവസാന മത്സരത്തിലും (ടീം ഇന്ത്യ) ജയം സ്വന്തമാക്കിയിരിക്കുകയാണ്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ കൊല്‍ക്കത്തയില്‍ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് ടീം 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി.

      മത്സരത്തിനിടെ സാന്റ്നറെ ഇഷാന്‍ കിഷന്‍ ദൂരെ നിന്ന് ഡയറക്ട് ത്രോയിലൂടെ പുറത്താക്കിയതിന് പിന്നാലെ ഫീല്‍ഡിങ് കോച്ചിനെ ദ്രാവിഡ് അഭിനന്ദിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 2 റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ദൂരെ നിന്ന് സ്ട്രൈക് എന്‍ഡ് ലക്ഷ്യമാക്കി ഇഷാന്‍ കിഷന്‍ എറിഞ്ഞത്. ഉന്നം പിഴക്കാതെ ത്രോ സ്റ്റംപ് ഇളക്കുകയും ചെയ്തു. ഈ രംഗം ഡഗ് ഔട്ടില്‍ ഇരുന്ന് കാണുകയായിരുന്ന ദ്രാവിഡ് ഉടനെ അടുത്തിരിക്കുകയായിരുന്ന ഫീല്‍ഡിങ് കോച്ച് ദിലീപിനെ പിറകില്‍ തട്ടി അഭിനന്ദിക്കുകയായിരുന്നു.


      നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസീലന്‍ഡിനു മുന്നില്‍ ഉയര്‍ത്തിയത് 185 റണ്‍സ് വിജയലക്ഷ്യം. രോഹിത് ശര്‍മ അര്‍ധസെഞ്ചുറിയുമായി മുന്നില്‍നിന്ന് നയിച്ചെങ്കിലും കൂടെയുള്ളവര്‍ക്ക് അവസരം മുതലെടുക്കാന്‍ സാധിക്കാതെ പോയതോടെയാണ് ഇന്ത്യ 200 കടക്കാതെ പോയത്. രോഹിത് 31 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 56 റണ്‍സെടുത്തു. അവസാന ഓവറില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റണ്‍സടിച്ചുകൂട്ടിയ ദീപക് ചഹറാണ് ഇന്ത്യന്‍ സ്‌കോര്‍ 184 ല്‍ എത്തിച്ചത്. എട്ട് പന്തില്‍ നിന്നും 21 റണ്‍സെടുത്ത ചഹര്‍ പുറത്താകാതെ നിന്നു


      IND vs NZ| കിവീസിനെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; രോഹിത്തിനും സംഘത്തിനും സ്വന്തമായത് വമ്പന്‍ നേട്ടം

      ന്യൂസിലന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ സംഘത്തിന് സ്വന്തമായത് വമ്പന്‍ നേട്ടം. ടി20യില്‍ കൂടുതല്‍ പരമ്പരകള്‍ തൂത്തുവാരിയ ടീമെന്ന റെക്കോര്‍ഡിനൊപ്പമാണ് രോഹിത് ശര്‍മയും സംഘവും എത്തിച്ചേര്‍ന്നിരിക്കുന്നത്. റെക്കോര്‍ഡ് ഇന്ത്യക്കൊപ്പം പങ്കിടുന്നത് അവരുടെ ചിരവൈരികളായ പാകിസ്ഥാനാണ്. ഇരു ടീമുകളും ആറ് തവണയാണ് പരമ്പര തൂത്തുവാരിയിട്ടുള്ളത്. അഞ്ച് പരമ്പരകള്‍ തൂത്തുവാരിയ അഫ്ഗാനിസ്ഥാന്‍, നാല് പരമ്പരകള്‍ തൂത്തുവാരിയ നടത്തിയ ഇംഗ്ലണ്ട് എന്നിവരാണ് എലൈറ്റ് ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

      ടി20 ഫോര്‍മാറ്റില്‍ ഇതു രണ്ടാം തവണ മാത്രമാണ് മൂന്നോ അതില്‍ അധികമോ മല്‍സരങ്ങളുള്ള പരമ്പര ഇന്ത്യ തൂത്തുവാരുന്നത്. നേരത്തേ 2020ല്‍ ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ വെച്ച് നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. കിവീസിനെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യ ഒന്നില്‍ക്കൂടുതല്‍ തവണ ടി20 പരമ്പര തൂത്തുവാരിയിട്ടുള്ളത്. 2018ല്‍ ഇന്ത്യയില്‍ വെച്ച് 3-0നും 2019ല്‍ അവരുടെ തട്ടകത്തില്‍ നടന്ന പരമ്പരയിലും ഇന്ത്യ ഇതേ സ്‌കോറിനാണ് തൂത്തുവാരിയത്. 2016ല്‍ ഓസ്ട്രേലിയ (3-0), 2017ല്‍ ശ്രീലങ്ക (3-0) എന്നിവര്‍ക്കെതിരെയും ഇന്ത്യ പരമ്പരകള്‍ തൂത്തുവാരിയിട്ടുണ്ട്.
      Published by:Sarath Mohanan
      First published:
      )}