നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Rohit Sharma |പതിവ് തെറ്റിച്ചില്ല; യുവതാരങ്ങള്‍ക്ക് ട്രോഫി കൈമാറി രോഹിത് ശര്‍മ്മ, വീഡിയോ

    Rohit Sharma |പതിവ് തെറ്റിച്ചില്ല; യുവതാരങ്ങള്‍ക്ക് ട്രോഫി കൈമാറി രോഹിത് ശര്‍മ്മ, വീഡിയോ

    പരമ്പര ജയത്തോടൊപ്പം പുതിയ നായകന്‍ രോഹിത്തിന്റെ ഒരു പ്രവൃത്തി കൂടി കയ്യടി നേടുകയാണ്.

    Credit: Twitter

    Credit: Twitter

    • Share this:
      ടി20 പരമ്പരയിലെ(T20 series) മൂന്ന് മത്സരവും ആധികാരികമായി ജയിച്ചാണ് ഇന്ത്യന്‍ ടീം(Indian team) ന്യൂസിലന്‍ഡിനെ(New Zealand) വീഴ്ത്തിയത്. നേരത്തെ ടി20 ലോകകപ്പ് സൂപ്പര്‍ 12 റൗണ്ടില്‍ ഇന്ത്യന്‍ ടീമിനെതിരെ 8 വിക്കറ്റ് ജയം നേടിയ കിവീസിനുള്ള മറുപടി കൂടിയായി ഈ പരമ്പര നേട്ടം. പ്രധാന താരങ്ങളില്‍ പലരും ഇല്ലാതെ കളിക്കാനായി എത്തിയ ഈ പരമ്പരയില്‍ ഒരിക്കല്‍ പോലും അതിന്റെ കുറവ് കാണാന്‍ കഴിഞ്ഞിരുന്നില്ല.

      ടി20 ടീമിന്റെ സ്ഥിരം നായക വേഷത്തില്‍ നിയമിതനായ ശേഷം രോഹിത് ശര്‍മ്മ നേടുന്ന ആദ്യത്തെ ടി20 പരമ്പര നേട്ടം കൂടിയാണ് ഇത്. പരമ്പര ജയത്തോടൊപ്പം പുതിയ നായകന്‍ രോഹിത്തിന്റെ ഒരു പ്രവൃത്തി കൂടി കയ്യടി നേടുകയാണ്. ട്രോഫി നേടിയ ശേഷം ടീം അംഗങ്ങള്‍ അരികിലേക്ക് എത്തിയ താരം ട്രോഫി പരമ്പരയിലെ അരങ്ങേറ്റ താരങ്ങള്‍ക്ക് നല്‍കുകയായിയിരുന്നു.


      പരമ്പരയില്‍ എല്ലാവരും നോക്കിക്കണ്ട ഹര്‍ഷല്‍ പട്ടേലിന്റെയും വെങ്കടേഷ് അയ്യറിന്റെയും കൈകളില്‍ ട്രോഫി നല്‍കിയ രോഹിത് ശര്‍മ്മ മുന്‍ നായകന്‍മാരായ എം എസ് ധോണി, വിരാട് കോഹ്ലി എന്നിവര്‍ പിന്തുടര്‍ന്ന അതേ ശൈലി തന്നെ ആവര്‍ത്തിക്കുകയായിരുന്നു. രണ്ട് കളികളില്‍ നിന്നും പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി.

      IND vs NZ| കിവീസിനെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; രോഹിത്തിനും സംഘത്തിനും സ്വന്തമായത് വമ്പൻ നേട്ടം

      ന്യൂസിലൻഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യൻ സംഘത്തിന് സ്വന്തമായത് വമ്പൻ നേട്ടം. ടി20യില്‍ കൂടുതല്‍ പരമ്പരകള്‍ തൂത്തുവാരിയ ടീമെന്ന റെക്കോർഡിനൊപ്പമാണ് രോഹിത് ശർമയും സംഘവും എത്തിച്ചേർന്നിരിക്കുന്നത്. റെക്കോർഡ് ഇന്ത്യക്കൊപ്പം പങ്കിടുന്നത് അവരുടെ ചിരവൈരികളായ പാകിസ്ഥാനാണ്. ഇരു ടീമുകളും ആറ് തവണയാണ് പരമ്പര തൂത്തുവാരിയിട്ടുള്ളത്. അഞ്ച് പരമ്പരകള്‍ തൂത്തുവാരിയ അഫ്ഗാനിസ്ഥാൻ, നാല് പരമ്പരകൾ തൂത്തുവാരിയ നടത്തിയ ഇംഗ്ലണ്ട് എന്നിവരാണ് എലൈറ്റ് ലിസ്റ്റിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ.

      ടി20 ഫോര്‍മാറ്റില്‍ ഇതു രണ്ടാം തവണ മാത്രമാണ് മൂന്നോ അതില്‍ അധികമോ മല്‍സരങ്ങളുള്ള പരമ്പര ഇന്ത്യ തൂത്തുവാരുന്നത്. നേരത്തേ 2020ല്‍ ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ വെച്ച് നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. കിവീസിനെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യ ഒന്നില്‍ക്കൂടുതല്‍ തവണ ടി20 പരമ്പര തൂത്തുവാരിയിട്ടുള്ളത്. 2018ല്‍ ഇന്ത്യയിൽ വെച്ച് 3-0നും 2019ല്‍ അവരുടെ തട്ടകത്തില്‍ നടന്ന പരമ്പരയിലും ഇന്ത്യ ഇതേ സ്കോറിനാണ് തൂത്തുവാരിയത്. 2016ല്‍ ഓസ്‌ട്രേലിയ (3-0), 2017ല്‍ ശ്രീലങ്ക (3-0) എന്നിവർക്കെതിരെയും ഇന്ത്യ പരമ്പരകൾ തൂത്തുവാരിയിട്ടുണ്ട്.

      ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതോടെ ഇന്ത്യ പരമ്പര നേടിയിരുന്നു. ഇതോടെ മൂന്നാം ടി20 അപ്രസക്തമായിരുന്നെങ്കിലും അവസാന മത്സരത്തിലും വമ്പൻ ജയം നേടിയതോടെയാണ് ഇന്ത്യ മൂന്ന് മത്സര പരമ്പര തൂത്തുവാരിയത്.
      Published by:Sarath Mohanan
      First published:
      )}