• HOME
 • »
 • NEWS
 • »
 • sports
 • »
 • IND vs NZ | ഡഗ്ഔട്ടിലിരുന്ന് സിറാജിന്റെ തലയില്‍ കൊട്ടു കൊടുത്ത് രോഹിത് ശര്‍മ്മ; വീഡിയോ വൈറല്‍

IND vs NZ | ഡഗ്ഔട്ടിലിരുന്ന് സിറാജിന്റെ തലയില്‍ കൊട്ടു കൊടുത്ത് രോഹിത് ശര്‍മ്മ; വീഡിയോ വൈറല്‍

ക്യാപ്റ്റന്‍ സ്ഥാനം കിട്ടിയ രോഹിത് കോഹ്ലിയുടെ പിള്ളേരെ അടിക്കുന്നുവെന്ന് തുടങ്ങിയ സര്‍ക്കാസം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്‌.

 • Share this:
  ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New zealand) ടി20 പരമ്പരയിലെ(T20 series) ആവേശകരമായ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിന്റെയും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും (Rohit Sharma) പ്രകടനങ്ങളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

  വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. അതേസമയം, ഇന്ത്യയുടെ ചെയ്സിങ്ങിനിടെ ഡഗ്ഔട്ടില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ (Mohammed Siraj) തലയില്‍ കൊട്ടു കൊടുക്കുന്ന നായകന്‍ രോഹിത് ശര്‍മ്മയുടെ വീഡിയോ വൈറലാവുകയാണ്(video viral).

  മത്സരത്തിന്റെ 17ആം ഓവറില്‍ രണ്ടാം പന്തെറിഞ്ഞതിന് പിന്നാലെയായിരുന്നു ഈ കാഴ്ച്ച ക്യാമറയില്‍ പതിഞ്ഞത്. കോച്ച് ദ്രാവിഡിന് പിറകില്‍ സിറാജ്, രാഹുല്‍, രോഹിത് എന്നിവര്‍ ഇരിക്കുകയായിരുന്നു. കുറച്ചുനേരം ഒരേ ഭാഗത്തേക്ക് എന്തോ നോക്കിയതിന് ശേഷമായിരുന്നു സിറാജിന് പിന്നില്‍ നിന്ന് അടിയുമായി രോഹിത് എത്തിയത്.


  തമാശരൂപേണയായിരുന്നു ആ പ്രവൃത്തി. ക്യാപ്റ്റന്റെ കൈയില്‍ നിന്ന് അടി കിട്ടിയ ശേഷം സിറാജ് ചിരിക്കുന്നതും കാണാം. എന്തായിരുന്നു ഇതിന് പിന്നിലെ കാരണമെന്ന് വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍ ആയതോടെ പുതിയ ട്രോളുകള്‍ക്കും സര്‍ക്കാസം പോസ്റ്റുകള്‍ക്കും ഇതു വഴിയൊരുക്കി. ആര്‍സിബി താരത്തെ മുംബൈ ക്യാപ്റ്റന്‍ തല്ലുന്നുവെന്നും ക്യാപ്റ്റന്‍ സ്ഥാനം കിട്ടിയ രോഹിത് കോഹ്ലിയുടെ പിള്ളേരെ അടിക്കുന്നുവെന്ന് തുടങ്ങിയ സര്‍ക്കാസം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടി.


  Deepak Chahar |ഗപ്റ്റിലിനെതിരെ ദീപക് ചഹറിന്റെ 'മരണനോട്ടം'; ഒരു ലക്ഷം രൂപ സമ്മാനം

  ഇന്ത്യ- ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരാധകരെ ത്രില്ലടിപ്പിച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു ഗപ്റ്റില്‍- ദീപക് ചഹര്‍ കൊമ്പുകോര്‍ക്കല്‍. താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അവസാനം ജയം നേടിയത് ചഹര്‍ തന്നെയായിരുന്നു. മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 18ആം ഓവറിലായിരുന്നു സംഭവം.

  ഓവര്‍ എറിയാനെത്തിയ ദീപക് ചഹറിനെ ആദ്യ പന്തില്‍ തന്നെ 'നോ ലുക്ക് സിക്സര്‍' പറത്തിയാണ് ഗപ്റ്റില്‍ വരവേറ്റത്. സിക്‌സര്‍ പറത്തിയ താരം പന്ത് എങ്ങോട്ടാണ് പോവുന്നതെന്ന് നോക്കുക പോലും ചെയ്യാതെ ചഹറിന് നേരെ രൂക്ഷമായി നോക്കുകയായിരുന്നു. 98 മീറ്റര്‍ സിക്സാണ് ഗപ്റ്റില്‍ പറത്തിയത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ ഗപ്റ്റലിന് ചഹറിന്റെ മറുപടി എത്തി.
  അടുത്ത പന്തില്‍ കൂറ്റന്‍ ഷോട്ട് ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടെ ചഹര്‍ ഗപ്റ്റിലിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. ഇതിന് പിന്നാലെ ചഹര്‍ കിവീസ് ബാറ്ററെ രൂക്ഷമായി നോക്കി കണ്ണുരുട്ടി. സിക്‌സ് പറത്തിയ ശേഷം തന്നെ നോക്കി കണ്ണുരുട്ടിയതിനുള്ള മറുപടിയായിരുന്നു അത്. ദീപക് ചഹറിന്റെ ഈ 'മരണനോട്ടത്തെ' മത്സരത്തിലെ മികച്ച നിമിഷമായി തിരഞ്ഞെടുത്തു. ഈ ഒരൊറ്റ നോട്ടം കൊണ്ട് ഒരു ലക്ഷം രൂപയാണ് ചഹര്‍ സ്വന്തമാക്കിയത്.

  Published by:Sarath Mohanan
  First published: