നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs NZ| രണ്ടാം മത്സരത്തിലും ടോസ് നേടി രോഹിത്; ഇന്ത്യക്ക് ബൗളിംഗ്; ഹർഷൽ പട്ടേലിന് അരങ്ങേറ്റം

  IND vs NZ| രണ്ടാം മത്സരത്തിലും ടോസ് നേടി രോഹിത്; ഇന്ത്യക്ക് ബൗളിംഗ്; ഹർഷൽ പട്ടേലിന് അരങ്ങേറ്റം

  ആദ്യത്തെ മത്സരം ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും ജയം നേടി പരമ്പര നേടാനാകും ലക്ഷ്യമിടുന്നത്. അതേമസമയം, ഈ മത്സരത്തിൽ ജയം നേടി പരമ്പര നേടാനുള്ള സാധ്യത അടുത്ത മത്സരത്തിലേക്ക് നീട്ടാനാകും കിവീസ് ലക്ഷ്യമിടുന്നത്

  (Image: Twitter)

  (Image: Twitter)

  • Share this:
   ക്യാപ്റ്റനായി രണ്ടാം മത്സരത്തിലും ടോസ് ഭാഗ്യം സ്വന്തമാക്കി രോഹിത് ശർമ (Rohit Sharma). ഇന്ത്യയും ന്യൂസിലൻഡും (India vs New Zealand) തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ എത്തുന്നത്.

   ഇന്ത്യൻ നിരയിൽ മുഹമ്മദ് സിറാജിന് (Mohammed Siraj) പകരം ഹർഷൽ പട്ടേൽ (Harshal Patel) ഇടം നേടി. ടി20യിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിക്കാനാണ് ഹർഷൽ ഇറങ്ങുന്നത്. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് കിവീസ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ജിമ്മി നീഷാം, ഇഷ് സോധി, ആദം മിൽനെ എന്നിവർ ടീമിലേക്ക് തിരിച്ചെത്തി. ലോക്കി ഫെര്‍ഗൂസൻ, രചിന്‍ രവീന്ദ്ര, ടോഡ് ആസിൽ എന്നിവർക്ക് പകരമാണ് ഇവർ ടീമിലിടം നേടിയത്.   ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി മിന്നും പ്രകടനം കാഴ്ചവെച്ച ഹർഷൽ പട്ടേൽ ഇന്ത്യക്ക് വേണ്ടിയും അതേ പ്രകടനം തുടരുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഐപിഎല്ലിലെ കണ്ടെത്തലായി മാറി ആരാധകശ്രദ്ധ പിടിച്ചു പറ്റിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ വെങ്കടേഷ് അയ്യർക്ക് അരങ്ങേറ്റ മത്സരത്തിൽ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാമത്തെ മത്സരത്തിലും താരം ടീമിലിടം നേടിയിട്ടുണ്ട്. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ സൂര്യകുമാർ യാദവ് കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറി നേടി സ്ഥാനമുറപ്പിച്ചെങ്കിലും കഴിഞ്ഞ മത്സരത്തിൽ താളം കണ്ടെത്താൻ കഴിയാതെ വിഷമിച്ച ശ്രേയസ് അയ്യർക്ക് ടീമിൽ സ്ഥാനം നിലനിർത്താൻ ഈ മത്സരം നിർണായകമാണ്.

   അതേസമയം, യുസ്വേന്ദ്ര ചാഹലിന് ഈ മത്സരത്തിലും ടീമിലിടം നേടാൻ കഴിഞ്ഞിട്ടില്ല. റാഞ്ചിയിലെ മത്സരത്തിലും രവിചന്ദ്രൻ അശ്വിൻ - അക്‌സർ പട്ടേൽ സഖ്യത്തെയാണ് ഇന്ത്യ ഇറക്കിയിരിക്കുന്നത്. ഇന്നത്തെ മത്സരം ജയിച്ച് പരമ്പര നേടിയതിന് ശേഷം ടീമിൽ മാറ്റങ്ങൾ വരുത്താനാകും ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും ലക്ഷ്യമിടുന്നത്.

   മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് പരമ്പരയില്‍ മുന്നിലാണ്. റാഞ്ചിയില്‍ ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്‍റെയും ടി20 ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെയും ആദ്യ പരമ്പരയാണിത്. ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്ക് കണക്കു തീര്‍ക്കാനും പരമ്പര ജയത്തിലൂടെ ഇന്ത്യ ലക്ഷ്യം വെക്കുന്നു

   ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): മാർട്ടിൻ ഗപ്റ്റിൽ, ഡാരിൽ മിച്ചൽ, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്‌സ്, ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ജിമ്മി നീഷാം, മിച്ചൽ സാന്റ്‌നർ, ഇഷ് സോധി, ടിം സൗത്തി (ക്യാപ്റ്റൻ), ആദം മിൽനെ, ട്രെന്റ് ബോൾട്ട്

   ഇന്ത്യ (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ, രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ
   Published by:Naveen
   First published:
   )}