നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs NZ| കോഹ്‌ലിയെ മറികടന്ന് ഗപ്റ്റിൽ 'കിംഗ്'; അന്താരാഷ്ട്ര ടി20യിൽ റൺവേട്ടയിൽ മുന്നിൽ

    IND vs NZ| കോഹ്‌ലിയെ മറികടന്ന് ഗപ്റ്റിൽ 'കിംഗ്'; അന്താരാഷ്ട്ര ടി20യിൽ റൺവേട്ടയിൽ മുന്നിൽ

    ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിൽ 11 റൺസ് നേടിയതോടെയാണ് ഗപ്റ്റിൽ കോഹ്‌ലിയെ മറികടന്ന് ഒന്നാമനായത്.

    Martin Guptill (AP Photo)

    Martin Guptill (AP Photo)

    • Share this:
      അന്തരാഷ്ട്ര ടി20 ക്രിക്കറ്റിൽ (T20 internationals) കൂടുതൽ റൺസ് നേടുന്ന താരമായി ന്യൂസിലൻഡ് ബാറ്റർ മാർട്ടിൻ ഗപ്റ്റിൽ (Martin Guptill). ഇന്ത്യയും ന്യൂസിലൻഡും (IND vs NZ) തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിലാണ് ഗപ്റ്റിൽ ടി20യിലെ റൺവേട്ടയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെ (Virat Kohli) മറികടന്നാണ് ഗപ്റ്റിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

      റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ 11 റൺസ് നേടിയതോടെയാണ് ഗപ്റ്റിൽ കോഹ്‌ലിയെ മറികടന്ന് ഒന്നാമനായത്. പരമ്പരയിൽ കോഹ്ലി കളിക്കുന്നില്ല. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ ഗപ്റ്റിൽ കോഹ്‌ലിയെ മറികടക്കുകയായിരുന്നു. മത്സരത്തിന്റെ മൂന്നാം ഓവറിൽ ഭുവനേശ്വർ കുമാറിനെതിരെ തുടർച്ചയായ രണ്ട് ബൗണ്ടറികൾ നേടിയാണ് ഗപ്റ്റിൽ കോഹ്‌ലിയുടെ റെക്കോർഡ് മറികടന്നത്. ഭാഗ്യത്തിന്റെ അകമ്പടിയോട് കൂടിയാണ് ഗപ്റ്റിൽ ഈ നാഴികക്കല്ലിൽ എത്തിയത്. എട്ട് റൺസ് മാത്രമെടുത്ത് നിൽക്കെ ഗപ്റ്റിൽ നൽകിയ അവസരം ഇന്ത്യൻ താരം രാഹുൽ കൈവിട്ടിരുന്നു. കിട്ടിയ അവസരം മുതലാക്കി മുന്നേറിയ താരം 15 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 31 റൺസ് നേടിയാണ് പുറത്തായത്. രണ്ടാം മത്സരത്തിലും ദീപക് ചാഹറിന് വിക്കറ്റ് നൽകിയാണ് താരം പുറത്തായത്. ചാഹറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പന്തിന് ക്യാച്ച് നൽകി താരം മടങ്ങുകയായിരുന്നു.

      അന്താരാഷ്ട്ര ടി20യിൽ ഇതോടെ 111 മത്സരങ്ങളിൽ നിന്ന് ഗപ്റ്റിലിന് 3248 റൺസായി. രണ്ട് സെഞ്ചുറികളും 19 അർധസെഞ്ചുറികളുമാണ് അന്താരാഷ്ട്ര ടി20യിൽ ഈ കിവീസ് ബാറ്ററുടെ അക്കൗണ്ടിലുള്ളത്. അതേമസയം രണ്ടാം സ്ഥാനത്തിരിക്കുന്ന വിരാട് കോഹ്ലിക്ക് 95 മത്സരങ്ങളിൽ നിന്നും 52.04 ശരാശരിയിൽ 3227 റൺസാണ് സ്വന്തമായുള്ളത്. 29 അർധസെഞ്ചുറികൾ സ്വന്തമായുള്ള താരത്തിന് അന്താരാഷ്ട്ര ടി20യിൽ സെഞ്ചുറിയില്ല.

      Also read- AB de Villiers| റോയൽ ചാലഞ്ചേഴ്സിനായി പാഡണിയാൻ ഇനിയില്ല; എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എ ബി ഡിവില്ലിയേഴ്സ്



      Also read- Virat Kohli | 'ഈ തീരുമാനം എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു'; എബിഡിയുടെ വിരമിക്കലില്‍ കോഹ്ലി

      പട്ടികയിൽ ഗപ്റ്റിലിനും കോഹ്‌ലിക്കും പിന്നിലായി ഇന്ത്യയുടെ ടി20 ക്യാപ്റ്റനായ രോഹിത് ശർമയാണ് (Rohit Sharma) നിൽക്കുന്നത്. 117 മത്സരങ്ങളില്‍ 3086 റണ്‍സ് ഹിറ്റ്‌മാന് സ്വന്തമായുണ്ട്. നാല് ടി20 സെഞ്ചുറികൾ സ്വന്തമായുള്ള താരത്തിന് പക്ഷെ 2018 ന് ശേഷം മൂന്നക്കം കടക്കാൻ കഴിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് (83 മത്സരങ്ങളില്‍ 2608 റണ്‍സ്) നാലാം സ്ഥാനത്ത്.
      Published by:Naveen
      First published:
      )}