• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs PAK: 'ലാസ്റ്റ് ഓവറിൽ ഏഴല്ല, 15 റൺസ് വേണമെങ്കിലും ഞാൻ അടിച്ചെടുക്കുമായിരുന്നു': ഹാർദ്ദിക് പാണ്ഡ്യ

IND vs PAK: 'ലാസ്റ്റ് ഓവറിൽ ഏഴല്ല, 15 റൺസ് വേണമെങ്കിലും ഞാൻ അടിച്ചെടുക്കുമായിരുന്നു': ഹാർദ്ദിക് പാണ്ഡ്യ

അവസാന ഓവറിൽ ഇന്ത്യക്ക് 7 റൺസ് വേണമായിരുന്നു. തുടക്കത്തിൽ രവീന്ദ്ര ജഡേജ ക്ലീൻ ബോൾഡ് ആയതോടെ ഇന്ത്യൻ ക്യാംപ് ആശങ്കയിലായി. എന്നാൽ തകർപ്പനൊരു സിക്സറിലൂടെ പാണ്ഡ്യ ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു

  • Last Updated :
  • Share this:
    ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഞായറാഴ്ച പാക്കിസ്ഥാനെതിരായ അവസാന ഓവറിൽ ഇന്ത്യക്ക് 15 റൺസ് വേണ്ടിയിരുന്നെങ്കിലും ഇടംവലം നോക്കാതെ അടിച്ചെടുക്കുമായിരുന്നുവെന്ന് ഹാർദ്ദിക് പാണ്ഡ്യ. മത്സരശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ ഓൾ റൌണ്ടർ.. അവസാന ഓവറിൽ ഇന്ത്യക്ക് 7 റൺസ് വേണമായിരുന്നു. തുടക്കത്തിൽ രവീന്ദ്ര ജഡേജ ക്ലീൻ ബോൾഡ് ആയതോടെ ഇന്ത്യൻ ക്യാംപ് ആശങ്കയിലായി. എന്നാൽ തകർപ്പനൊരു സിക്സറിലൂടെ പാണ്ഡ്യ ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. ചിരവൈരികളായ പാകിസ്ഥാനെതിരെ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയാണ് ഹർദിക് ഇന്ത്യൻ വിജയത്തിൽ നിർണായകമായി മാറിയത്.

    28-കാരനായ പാണ്ഡ്യ പാകിസ്ഥാൻ ബാറ്റർമാർക്കെതിരെ ഷോർട്ട് പന്തുകളെറിഞ്ഞ്, അവരുടെ താളം തെറ്റിച്ചിരുന്നു. ഷോർട്ട് ബോളുകൾക്ക് കൃത്യമായ ഫീൽഡ് സജ്ജീകരണമുണ്ടായിരുന്നതിനാൽ മികച്ച പ്ലാനോടെയാണ് പാണ്ഡ്യ പന്തെറിഞ്ഞത്. പാകിസ്ഥാൻ ബാറ്റർമാരെ നന്നായി ബുദ്ധിമുട്ടിക്കാൻ പാണ്ഡ്യയ്ക്ക് കഴിഞ്ഞു. മത്സരത്തിലെ ഏറ്റവും ഉയർന്ന സ്‌കോററായ മുഹമ്മദ് റിസ്‌വാന്‍റേത് ഉൾപ്പടെ നിർണായകമായ മൂന്ന് വിക്കറ്റുകളും പാണ്ഡ്യ സ്വന്തമാക്കിയിരുന്നു

    തന്റെ ബൗളിംഗ് സമീപനത്തെക്കുറിച്ച് സംസാരിച്ച ഹാർദിക്, ഷോർട്ട് ആന്റ് ഹാർഡ് ലെങ്ത് ബൗൾ ചെയ്യുന്നതാണ് തന്റെ ശക്തിയെന്നും ബാറ്റർമാരെ ബുദ്ധിമുട്ടിക്കാൻ അവ ഫലപ്രദമായി ഉപയോഗിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും പറഞ്ഞു.

    “ബൗളിംഗിൽ, സാഹചര്യങ്ങൾ വിലയിരുത്തുകയും ആയുധങ്ങൾ ഉപയോഗിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഷോർട്ട്, ഹാർഡ് ലെങ്ത് ബൗളിംഗ് എന്റെ ശക്തിയാണ്. ഇത് അവർക്കെതിരെ നന്നായി ഉപയോഗിക്കുകയും ബാറ്റർമാരെ ആശയക്കുഴപ്പത്തിലേക്കും അതുവഴി പിഴവ് വരുത്താൻ പ്രേരിപ്പിക്കുകയും ചെയ്തു, ”പാണ്ഡ്യ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

    19-ാം ഓവറിൽ മൂന്ന് ബൗണ്ടറികൾ പറത്തി പാണ്ഡ്യ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കി, അവസാന ഓവറിലെ നാലാം പന്തിൽ സിക്സർ പറത്തി ഇന്ത്യയുടെ വിജയം പൂർത്തിയാക്കി. 17 പന്തിൽ 4 ഫോറും ഒരു സിക്സും സഹിതം 33 റൺസുമായി ഹാർദ്ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു.

    Also Read- Asia Cup 2022 | പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് ജയത്തിൽ തിളങ്ങിയത് ഹാർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും

    ഓൾറൗണ്ട് പ്രകടനത്തിന് പിന്നാലെ പ്ലെയർ ഓഫ് ദി മാച്ച് ആയി ഹാർദ്ദിക് പാണ്ഡ്യ തിരഞ്ഞെടുക്കപ്പെട്ടു, “ഇതുപോലുള്ള ഏറെ പ്രതിസന്ധി നിറഞ്ഞ റൺ ചേസിൽ, എല്ലായ്പ്പോഴും ഓവർ-ബൈ-ഓവർ ആസൂത്രണം പ്രധാനമാണ്. അവസാന ഓവറുകൾ എറിയുന്നത് ഒരു പേസറും ഒരു ഇടങ്കയ്യൻ സ്പിന്നറും ആയിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

    ആ ഘട്ടത്തിൽ പ്രതിരോധിക്കാൻ ബൗളർമാർ കൂടുതൽ സമ്മർദ്ദത്തിലായതിനാൽ അവസാന ഓവറിൽ തനിക്ക് 15 റൺസ് പോലും പിന്തുടരാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “അവസാന ഓവറിൽ ഞങ്ങൾക്ക് 7 റൺസ് മാത്രമേ ആവശ്യമുള്ളൂ, പക്ഷേ ഞങ്ങൾക്ക് 15 റൺസ് വേണമെങ്കിൽ പോലും, അത് അടിച്ചെടുക്കാൻ എനിക്ക് സാധിക്കുമായിരുന്നു. 20-ാം ഓവറിൽ ബൗളർ എന്നെക്കാൾ സമ്മർദ്ദത്തിലായിരിക്കുന്ന് എനിക്കറിയാം. കാര്യങ്ങൾ എളുപ്പമാക്കാനാണ് ഞാൻ ശ്രമിക്കുന്നത്," അദ്ദേഹം പറഞ്ഞു.
    Published by:Anuraj GR
    First published: