• HOME
 • »
 • NEWS
 • »
 • sports
 • »
 • Mohammed Shami |'അവരുടെ മനസ്സില്‍ വെറുപ്പ് മാത്രമാണ്, ക്ഷമിക്കൂ'; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

Mohammed Shami |'അവരുടെ മനസ്സില്‍ വെറുപ്പ് മാത്രമാണ്, ക്ഷമിക്കൂ'; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

മുഹമ്മദ് ഷമിയുടെ മുസ്ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Rahul Gandhi

Rahul Gandhi

 • Last Updated :
 • Share this:
  ടി20 ലോകകപ്പില്‍(T20 World Cup) പാകിസ്ഥാനെതിരെ(Pakistan) നടന്ന പോരാട്ടത്തില്‍ ബൗളിംഗില്‍ നിറം മങ്ങിയ മുഹമ്മദ് ഷമിക്ക് നേരെ (Mohammed Shami) സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഹമ്മദ് ഷമിക്കൊപ്പം ഞങ്ങള്‍ എല്ലാവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  ട്വിറ്ററിലൂടെയാണ് അദ്ദേഹം ഷമിക്ക് പിന്തുണ നല്‍കിയത്. 'മുഹമ്മദ് ഷമി ഞങ്ങള്‍ നിനക്ക് ഒപ്പമുണ്ട്. വിമര്‍ശിക്കുന്നവരുടെ ഉള്ള് നിറയെ വെറുപ്പാണ്. കാരണം, അത്തരക്കാര്‍ക്ക് ആരും സ്നേഹം നല്‍കുന്നില്ല. അവരോട് ക്ഷമിക്കുക'.- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.


  മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മുസ്ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നൊരോപിച്ചാണ് ഹിന്ദുത്വവാദികളുെട സൈബര്‍ ആക്രമണം. 'ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു', 'എത്ര പണം കിട്ടി' തുടങ്ങിയ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലുടനീളം.

  മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. ആദ്യ മൂന്ന് ഓവറില്‍ 26 മാത്രമാണ് ഷമി വിട്ടു നല്‍കിയിരുന്നത്. എന്നാല്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി. വിരേന്ദര്‍ സേവാഗ്, ഇര്‍ഫാന്‍ പഠാന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി ഒട്ടേറെ മുന്‍ താരങ്ങള്‍ മുഹമ്മദ് ഷമിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

  Kevin Pieterosn |വര്‍ഷം തോറും ഇന്ത്യ- പാക് പരമ്പര നടത്തണം;15 മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനം: കെവിന്‍ പീറ്റേഴ്‌സണ്‍

  ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ആവേശവും ഒപ്പം ആകാംക്ഷയും നിറഞ്ഞുനിന്ന ടി20 ലോകകപ്പിലെ ഇന്ത്യയും(India) പാകിസ്ഥാനും(Pakistan) തമ്മിലുള്ള വാശിയേറിയ പോരാട്ടം എല്ലാവര്‍ക്കും സമ്മാനിച്ചത് എക്കാലവും ഓര്‍ക്കാന്‍ സാധിക്കുന്ന മനോഹര നിമിഷങ്ങളായിരുന്നു. മത്സരം ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിയതിനൊപ്പം മത്സരവുമായി ബന്ധപ്പെട്ട് കോടികളുടെ ബിസിനസും നടന്നിട്ടുണ്ട്.

  ഇന്ത്യ-പാക് പോരാട്ടം ഒരിക്കല്‍ക്കൂടി ക്രിക്കറ്റിനെ ചൂടുപിടിപ്പിച്ചിരിക്കുന്നതിനിടെ ഇപ്പോളിതാ വര്‍ഷം തോറും ഇന്ത്യ- പാകിസ്ഥാന്‍ ടി20 പരമ്പര സംഭവിക്കണമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ എല്ലാ വര്‍ഷവും മൂന്ന് മത്സര ടി20 പരമ്പരയില്‍ ഏറ്റുമുട്ടണമെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്.

  ഇരു ടീമുകളും 15 പേരടങ്ങുന്ന സ്‌ക്വാഡുമായാക്കണം ഈ പരമ്ബരക്കെത്തേണ്ടതെന്നും, സമ്മാനത്തുകയായി 15 മില്ല്യണ്‍ യുഎസ് ഡോളര്‍ നല്‍കണമെന്നും പീറ്റേഴ്സണ്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പരമ്പര സംഭവിക്കുകയാണെങ്കില്‍ പരമ്പരയുടെ ആതിഥേയത്വത്തിനായി നഗരങ്ങളും സംപ്രേക്ഷണാവകാശത്തിനായി ബ്രോഡ്കാസ്റ്റര്‍മാരും ക്യൂ നില്‍ക്കുമെന്നും പീറ്റേഴ്സണ്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.
  Published by:Sarath Mohanan
  First published: