• HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs South Africa T20I | കാര്യവട്ടത്ത് ടോസിലെ ഭാഗ്യം ഇന്ത്യയ്ക്കൊപ്പം; ഫീൽഡിങ് തെരഞ്ഞെടുത്തു

India Vs South Africa T20I | കാര്യവട്ടത്ത് ടോസിലെ ഭാഗ്യം ഇന്ത്യയ്ക്കൊപ്പം; ഫീൽഡിങ് തെരഞ്ഞെടുത്തു

പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ട ജസ്പ്രീത് ബുംറ ഇന്നത്തെ മത്സരം കളിക്കുന്നില്ല

  • Share this:
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ റിഷഭ് പന്തിനെയും ദിനേശ് കാർത്തിക്കിനെയും ഉൾപ്പെടുത്തി. പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ട ജസ്പ്രീത് ബുംറ ഇന്നത്തെ മത്സരം കളിക്കുന്നില്ല. ബുംറ, ടീം ഡോക്ടറുടെ നിരീക്ഷണത്തിലാണ്.

ടീം

ഇന്ത്യ: 1 രോഹിത് ശർമ (ക്യാപ്റ്റൻ), 2 കെ എൽ രാഹുൽ, 3 വിരാട് കോഹ്‌ലി, 4 സൂര്യകുമാർ യാദവ്, 5 ഋഷഭ് പന്ത് (വിക്കറ്റ്), 6 ദിനേശ് കാർത്തിക്, 7 അക്സർ പട്ടേൽ, 8 ഹർഷൽ പട്ടേൽ, 9 ആർ അശ്വിൻ 10 ദീപക് ചാഹർ, 11 അർഷ്ദീപ് സിംഗ്

Also Read- കാര്യവട്ടത്തെ കളിയും കാര്യവും; ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരിനെക്കുറിച്ച് 10 കാര്യങ്ങൾ

ദക്ഷിണാഫ്രിക്ക: 1 ക്വിന്റൺ ഡി കോക്ക് (വി.കെ.), 2 ടെംബ ബാവുമ (ക്യാപ്റ്റൻ), 3 റിലീ റോസോ, 4 എയ്ഡൻ മർക്രം, 5 ട്രിസ്റ്റൻ സ്റ്റബ്സ്, 6 ഡേവിഡ് മില്ലർ, 7 വെയ്ൻ പാർനെൽ, 8 കാഗിസോ റബാഡ, 9 കേശവ് മഹാരാജ്, 10 ആൻറിച്ച് നോർട്ട് 11 തബ്രായിസ് ഷംസി

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നു മത്സരങ്ങളാണുള്ളത്. അതിലെ ആദ്യ മത്സരമാണ് ഇന്ന് കാര്യവട്ടത്ത് നടക്കുന്നത്. ഇന്ത്യയെ രോഹിത് ശർമ്മയും ദക്ഷിണാഫ്രിക്കയെ ടെംബ ബവുമയുമാണ് നയിക്കുന്നത്.
Published by:Anuraj GR
First published: