IND vs SA |ഒപ്പമെത്താന്‍ ജയിക്കണം; ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം; നാലാം ടി20 ഇന്ന്
IND vs SA |ഒപ്പമെത്താന്‍ ജയിക്കണം; ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം; നാലാം ടി20 ഇന്ന്
തോല്ക്കുകയാണെങ്കില് സൗത്താഫ്രിക്ക പരമ്പര പോക്കറ്റിലാക്കും. അതിനാല്‍തന്നെ കൈയ്മെയ് മറന്നൊരു പോരാട്ടം തന്നെയായിരിക്കും റിഷഭ് പന്തും സംഘവും ഇന്നത്തെ കളിയിലും ലക്ഷ്യമിടുന്നത്.
രാജ്കോട്ട്: ദക്ഷിണാഫ്രിക്കയുമായുള്ള ടി20 പരമ്പരയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയ ടീം ഇന്ത്യ തുടരെ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നു. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മത്സരം. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1നു മുന്നിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യക്കു നാലാം മത്സരം ജീവന്മരണ പോരട്ടമാണ്.
തോല്ക്കുകയാണെങ്കില് സൗത്താഫ്രിക്ക പരമ്പര പോക്കറ്റിലാക്കും. അതിനാല്‍തന്നെ കൈയ്മെയ് മറന്നൊരു പോരാട്ടം തന്നെയായിരിക്കും റിഷഭ് പന്തും സംഘവും ഇന്നത്തെ കളിയിലും ലക്ഷ്യമിടുന്നത്.
പരമ്പരയില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളിലും ഒരേ ടീമിനെ തന്നെയാണ് ഇന്ത്യ ഇറക്കിയത്. മൂന്നാം മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ആദ്യ രണ്ടു കളിയിലും ഫ്ലോപ്പായ ബൗളിങ് ലൈനപ്പില്‍ ചില മാറ്റങ്ങളുണ്ടാവുമെന്നായിരുന്നു സൂചനകള്‍. പക്ഷെ അതേ ടീമില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ റിഷഭ് പന്തും തീരുമാനിക്കുകയായിരുന്നു. ക്ലിക്കാവിതിരുന്ന ഇന്ത്യന്‍ ബൗളിങ് യൂണിറ്റ് ഉജ്ജ്വലമായി ബൗള്‍ ചെയ്തതോടെ ഇന്ത്യ മികച്ച വിജയവും സ്വന്തമാക്കുകയായിരുന്നു.
രാജ്കോട്ടിലെ നാലാം ടി20യിലും ഇന്ത്യ ഇതേ പ്ലെയിങ് ഇലവനെ തന്നെ ഇറക്കാനാണ് സാധ്യത. നിര്‍ണായക മല്‍സരത്തില്‍ വിന്നിങ് കോമ്പിനേഷനില്‍ തന്നെ വിശ്വാസമര്‍പ്പിക്കുകയെന്ന സമീപനമായിരിക്കും രാഹുല്‍ ദ്രാവിഡും റിഷഭ് പന്തും സ്വീകരിക്കുക.
അതേസമയം രാജ്കോട്ടിലേക്ക് എത്തുമ്പോള്‍ മാറ്റമുണ്ടാവും എന്നാണ് സൂചന. മൂന്നാം ടി20ക്കിടെ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന് കൈയില്‍ പരിക്കേറ്റിരുന്നു. ആവേശ് ഖാന് പകരം അര്‍ഷ്ദീപ് സിങ്ങോ ഉമ്രാന് മാലിക്കോ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. ആദ്യ മൂന്ന് ട്വന്റി20യിലും അവസരം ലഭിച്ചിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ആവേശ് ഖാന് കഴിഞ്ഞിട്ടില്ല.
ബാറ്റിങ്ങില്‍ ശ്രേയസിനും പന്തിനും സ്കോര്‍ ഉയര്‍ത്താനാവാത്തതാണ് ഇന്ത്യയുടെ ആശങ്ക. പരമ്പരയിലെ ആദ്യ മൂന്ന് കളിയിലും ഷോര്‍ട്ട് പിച്ച് ഡെലിവറികളില്‍ വിക്കറ്റ് സമ്മാനിച്ചാണ് ശ്രേയസ് മടങ്ങിയത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ശ്രേയസിന്റെ സ്കോറിങ്ങിന്റെ വേഗം കുറയുകയും ചെയ്തു. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ഡെലിവറികളില്‍ ഓഫ് സൈഡില്‍ ക്യാച്ച് നല്‍കിയാണ് മൂന്ന് വട്ടവും പന്ത് പുറത്തായത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.