ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ മാറ്റങ്ങളൊന്നും വരുത്താതെ ഇന്ത്യ ഇറങ്ങുമ്പോള്‍ മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ക്വിന്റണ്‍ ഡി കോക്ക്, മാര്‍കോ ജാന്സണ്, ലുങ്കി എങ്കിടി എന്നിവര്‍ അന്തിമ ഇലവനില്‍ ഇടം നേടി.
അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1നു മുന്നിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യക്കു നാലാം മത്സരം ജീവന്മരണ പോരട്ടമാണ്. തോല്ക്കുകയാണെങ്കില് സൗത്താഫ്രിക്ക പരമ്പര പോക്കറ്റിലാക്കും. അതിനാല്‍തന്നെ കൈയ്മെയ് മറന്നൊരു പോരാട്ടം തന്നെയായിരിക്കും റിഷഭ് പന്തും സംഘവും ഇന്നത്തെ കളിയിലും ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.