• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA T20I series | ഇന്ത്യയെ രാഹുൽ നയിക്കും, രോഹിത്തിനും കോഹ്‌ലിക്കും വിശ്രമം; സഞ്ജുവിന് ഇടമില്ല

IND vs SA T20I series | ഇന്ത്യയെ രാഹുൽ നയിക്കും, രോഹിത്തിനും കോഹ്‌ലിക്കും വിശ്രമം; സഞ്ജുവിന് ഇടമില്ല

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പേസ് സെൻസേഷൻ ഉമ്രാൻ മാലിക്ക്, പഞ്ചാബ് കിങ്സിന്റെ പേസർ അർഷ്ദീപ് സിങ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

  • Share this:
    ദക്ഷിണാഫ്രിക്കയ്ക്കെതിരായ (IND vs SA) ടി20 പരമ്പരയ്ക്കുള്ള (T20I Series) ഇന്ത്യന്‍ ടീമിനെ (Indian cricket Team) പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് ബിസിസി‌ഐ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശർമയുടെ അഭാവത്തിൽ കെ എല്‍ രാഹുൽ ഇന്ത്യൻ ടീമിനെ നയിക്കും. ഋഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. മലയാളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല.

    അതേസമയം, ഇഷാൻ കിഷൻ, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ എന്നിവർ ടീമിലേക്ക് മടങ്ങിയെത്തി. ഐപിഎല്ലിലെ കണ്ടെത്തലായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പേസ് സെൻസേഷൻ ഉമ്രാൻ മാലിക്ക്, പഞ്ചാബ് കിങ്സിന്റെ പേസർ അർഷ്ദീപ് സിങ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.

    ചെന്നൈയുടെ യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്കവാദ് ഓപ്പണറായെത്തും. യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍ ബിഷ്‌ണോയ് എന്നിവര്‍ സ്പിന്നാര്‍മാരായി ടീമിലെത്തി. പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല. യുവതാരം തിലക് വര്‍മ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഹാർദിക് തിരിച്ചെത്തിയാൽ വെങ്കടേഷ് അയ്യർ ടീമിന് പുറത്താകുമെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും താരം ടീമിൽ സ്ഥാനം നിലനിർത്തി. ജൂണ്‍ 9ന് ഡൽഹിയിലാണ് ആദ്യ ടി20 മത്സരം. 12, 14, 17, 19 തീയതികളിലായാണ് മറ്റ് മത്സരങ്ങൾ.


    ഇതോടൊപ്പം തന്നെ ഇംഗ്ലണ്ടിനെതിരായുള്ള ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റ് മത്സരം ജൂലൈ ഒന്ന് മുതൽ അഞ്ച് വരെ ബിർമിങ്‌ഹാമിൽ നടക്കും. പരമ്പരയിൽ നിലവിൽ ഇന്ത്യയ്ക്ക് 2–1ന്റെ ലീഡുണ്ട്.

    ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം – കെ എൽ രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‍ക്‌‍വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്.


    ടെസ്റ്റ് ടീം – രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഹനുമാ വിഹാരി, ചേതേശ്വർ പൂജാര, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഷാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
    Published by:Naveen
    First published: