• HOME
 • »
 • NEWS
 • »
 • sports
 • »
 • ഇന്ത്യന്‍ ടീമിന് എപ്പോള്‍ വേണമെങ്കിലും തിരികെ പോകാം; കോവിഡ് ബൂസ്റ്റര്‍ ഡോസും നല്‍കാം; ബിസിസിഐയോട് ക്രിക്കറ്റ് സൗത്ത്ആഫ്രിക്ക

ഇന്ത്യന്‍ ടീമിന് എപ്പോള്‍ വേണമെങ്കിലും തിരികെ പോകാം; കോവിഡ് ബൂസ്റ്റര്‍ ഡോസും നല്‍കാം; ബിസിസിഐയോട് ക്രിക്കറ്റ് സൗത്ത്ആഫ്രിക്ക

അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ തീരുമാനം. ഇവിടെ ടീമിന്റെ താമസത്തിന് വേണ്ട എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കും.

 • Share this:
  സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ(South Africa tour) മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ കളിക്കാര്‍ക്ക്(Indian players) കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്കയില്‍ കോവിഡ് സാഹചര്യം രൂക്ഷമായാല്‍ പരമ്പര പാതി വഴിയില്‍ നിര്‍ത്താമെന്ന ഉറപ്പും ബിസിസിഐക്ക് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കി.

  കോവിഡ് സാഹചര്യം രൂക്ഷമാവുകയും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്താല്‍ ഇന്ത്യയിലേക്ക് മടങ്ങി പോകാന്‍ ഇന്ത്യന്‍ സംഘത്തെ അനുവദിക്കും എന്ന ഉറപ്പ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കുന്നു. 'ഇവിടെയുള്ളപ്പോള്‍ ഇന്ത്യന്‍ കളിക്കാരുടെ സുരക്ഷയ്ക്ക് വേണ്ടതെല്ലാം ചെയ്യുക മാത്രമല്ല, എന്ത് കാരണം കൊണ്ടാണ് എങ്കിലും തിരിച്ചു പോകാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ അവര്‍ക്ക് മുന്‍പില്‍ വഴി തുറന്ന് കൊടുക്കും.'- ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

  അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ തീരുമാനം. ഇവിടെ ടീമിന്റെ താമസത്തിന് വേണ്ട എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കും. ഇന്ത്യന്‍ കളിക്കാര്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതായി വന്നാലുള്ള സാഹചര്യം മുന്‍പില്‍ കണ്ട് ആശുപത്രിയില്‍ ബെഡുകള്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ക്രമീകരിച്ചതായും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

  ഒമിക്രോണിന്റെ ഭീഷണിക്ക് ഇടയിലും സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 26നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്ക് ശേഷം മൂന്ന് ഏകദിനവും ഇന്ത്യ ഇവിടെ കളിക്കും.

  R Ashwin | 2018 ൽ വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നു; കാരണം വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

  2018 ലെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നതായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. മികച്ച പ്രകടനങ്ങൾ നടത്തിയിട്ട് കൂടി വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നത് കൊണ്ടാണ് വിരമിക്കലിനെ കുറിച്ച് ചിന്തിച്ചതെന്ന് താരം വ്യക്തമാക്കി.

  ഇന്ത്യൻ ടീമിന് വേണ്ടി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നിർണായക സംഭാവനകൾ നൽകിയ താരമാണ് അശ്വിൻ. ഇന്ത്യയുടെ മൂന്ന് ഫോർമാറ്റുകളിലും ബൗളിങ്ങിലെ പ്രധാനിയായിരുന്ന അശ്വിൻ, പിന്നീട് ടീമിന് പുറത്താവുകയായിരുന്നു. ഇക്കാലത്തിനിടയിൽ പറ്റിയ പരിക്കുകളും താരത്തിന് വിനയായി. ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരിക്കെ 2018ല്‍ താന്‍ കടന്നുപോയ സാഹചര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അശ്വിന്‍.

  ''2018 നും 2020 നും ഇടയ്ക്കുള്ള സമയം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇക്കാലയളവില്‍ ഒരുപാട് തവണ കളി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. ആയിടയ്ക്ക് ആറ് പന്തുകൾ എറിഞ്ഞ ശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്." - ഇഎസ്‌പിഎൻ ക്രിക്ഇൻഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അശ്വിൻ പറഞ്ഞു.

  "ഇക്കാലയളവിൽ ഞാൻ ശരിക്കും വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. പരിക്കേറ്റപ്പോൾ എനിക്ക് വലിയ പിന്തുണ ലഭിച്ചില്ല. മറ്റു പല താരങ്ങള്‍ക്കും പിന്തുണ ലഭിച്ചു. എന്നാല്‍ എനിക്കതുണ്ടായില്ല. എന്റെ പ്രകടനം അത്ര മോശമൊന്നും അല്ലായിരുന്നു. ടീമിനായി ഒരുപാട് കളികൾ ജയിപ്പിക്കുകയും വിജയങ്ങളിൽ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നതായി തോന്നിയില്ല. സാധാരണ സഹായത്തിനായി നോക്കാത്ത വ്യക്തിയാണ് ഞാന്‍. മറ്റെന്തെങ്കിലും പരീക്ഷിച്ച് അതില്‍ മികവ് കാണിക്കാം എന്ന ചിന്തയിലേക്ക് പിന്നീടാണ് എത്തിയത്.'' അശ്വിന്‍ പറഞ്ഞു.

  നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും അംഗമാണ് അശ്വിന്‍. ടെസ്റ്റിൽ സജീവ സാന്നിധ്യമായിരുന്നപ്പോഴും ഏകദിന, ടി20 ടീമുകളിൽ അശ്വിന് സ്ഥാനമില്ലായിരുന്നു. പിന്നീട് ടി20 ലോകകപ്പിന് (ICC T20 World Cup) ശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ അംഗമായ അശ്വിൻ നാല് വർഷത്തിന് ശേഷമായിരുന്നു ടി20ടീമിലേക്ക് തിരിച്ചെത്തിയത്. ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം ആശാവഹമായിരുന്നില്ലെങ്കിലും അശ്വിന്റെ പ്രകടനം മികച്ചതായിരുന്നു. ഇതോടെ ഇന്ത്യൻ ടീമിൽ വീണ്ടും തന്റെ സ്ഥാനം സ്ഥിരപ്പെടുത്താൻ അശ്വിന് കഴിഞ്ഞു.
  Published by:Sarath Mohanan
  First published: