• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA |ഡീ കോക്കിന് സെഞ്ച്വറി; ഇന്ത്യക്ക് 288 റണ്‍സ് വിജയലക്ഷ്യം

IND vs SA |ഡീ കോക്കിന് സെഞ്ച്വറി; ഇന്ത്യക്ക് 288 റണ്‍സ് വിജയലക്ഷ്യം

ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ സെഞ്ച്വറിയും റാസ്സി വാന്‍ഡെര്‍ ദസ്സന്റെ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്.

  • Share this:
    ഇന്ത്യ- ദക്ഷിണാഫ്രിക്ക (India vs South Africa) ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 288 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 49.5 ഓവറില്‍ 287 റണ്‍സിന് എല്ലാവരും പുറത്തായി.

    ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ സെഞ്ച്വറിയും (124) റാസ്സി വാന്‍ഡെര്‍ ദസ്സന്റെ (52) അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും ജസ്പ്രീത് ബുമ്രയും ദീപക് ചാഹറും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.


    അത്ര നല്ല തുടക്കമായിരുന്നില്ല ദക്ഷിണാഫ്രിക്കയുടേത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജാന്നെമന്‍ മലാനെ (1) മൂന്നാം ഓവറില്‍ തന്നെ ദീപക് ചാഹര്‍ മടക്കി. പിന്നാലെ ഏഴാം ഓവറില്‍ ടെംബ ബവുമ (8) റണ്ണൗട്ടായി. തുടര്‍ന്ന് 13-ാം ഓവറില്‍ ഏയ്ഡന്‍ മാര്‍ക്രത്തെയും (15) ചാഹര്‍ മടക്കി.


    പിന്നീട് ക്രീസില്‍ ഒന്നിച്ച ഡീ കോക്ക് - ദസ്സന്‍ സഖ്യം നാലാം വിക്കറ്റില്‍ 144 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രോട്ടീസിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.

    മത്സരത്തില്‍ ടോസ്സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി. വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പുറത്തായി. യുവതാരം റുതുരാജ് ഗെയ്കവാദിന് (Ruturaj Gaikwad) ഏകദിന ജേഴ്‌സിയിലെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം.

    ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, യൂസ്വേന്ദ്ര ചഹല്‍.

    ടീം ദക്ഷിണാഫ്രിക്ക: ജന്നെമെന്‍ മലാന്‍, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിനെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ലുംഗി എന്‍ഗിഡി, സിസാന്‍ഡ് മഗാല.
    Published by:Sarath Mohanan
    First published: