• HOME
  • »
  • NEWS
  • »
  • sports
  • »
  • IND Vs SA| ആദ്യ ടി20യിൽ ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യയെ ബാറ്റിംഗിന് അയച്ചു

IND Vs SA| ആദ്യ ടി20യിൽ ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യയെ ബാറ്റിംഗിന് അയച്ചു

ഇടവേളയ്ക്ക് ശേഷം ദിനേഷ് കാർത്തിക് പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി

  • Share this:
    ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടി20 (ind vs sa first t20i) പോരാട്ടത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇഷാൻ കിഷനും റുതുരാജ് ​ഗെയ്ക്വാദുമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്യുന്നത്. ഇടവേളയ്ക്ക് ശേഷം ദിനേഷ് കാർത്തിക് പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി.

    അതിനിടെ മത്സരത്തിനിറങ്ങും മുന്‍പ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. അവരുടെ ബാറ്റിങ് നിരയിലെ കരുത്തനായ എയ്ഡന്‍ മാര്‍ക്രമിന് കോവിഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കൻ നിരയിൽ ട്രിസ്റ്റൺ സ്റ്റബ്സ് ഇന്ന് അരങ്ങേറ്റം കുറിക്കും

    പരിക്കേറ്റതിനാല്‍ കെ എല്‍ രാഹുലിന് പകരം ഋഷഭ് പന്ത് ആണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയെ ട്വന്റി20യില്‍ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായും ഋഷഭ് പന്ത് മാറി. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നീ പ്രമുഖ താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.



    ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ 12 ട്വന്റി20യും ജയിച്ചാണ് ഇന്ത്യ വരുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പരയിലെ ആദ്യ ട്വന്റി20യിലും ജയിച്ച് കഴിഞ്ഞാല്‍ ട്വന്റി20യിലെ ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങള്‍ എന്ന നേട്ടം ഇന്ത്യയുടെ പേരിലാവും. 2021 നവംബര്‍ മുതല്‍ ഇന്ത്യ ട്വന്റി20യില്‍ തോല്‍വി അറിഞ്ഞിട്ടില്ല.

    Also Read- Harmanpreet Kaur | മിതാലിയുടെ പിൻഗാമിയാകാൻ ഹർമൻപ്രീത്; ടി20ക്ക് പുറമെ ഏകദിനത്തിലും ഇന്ത്യയുടെ ക്യാപ്റ്റനാകും

    ഇന്ത്യ: ഋതുരാജ് ഗെയ്‍ക‌്‌വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, യുസ്‌വേന്ദ്ര ചെഹൽ

    ദക്ഷിണാഫ്രിക്ക: തെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൻ ഡികോക്ക് (വിക്കറ്റ് കീപ്പർ), റീസ ഹെൻഡ്രിക്സ്, ട്രിസ്റ്റൺ സ്റ്റബ്സ്, വെയ്ൻ പാർണൽ, ‌ഡേവിഡ് മില്ലർ, ഡ്വെയിൻ പ്രിട്ടോറിയസ്, കഗീസോ റബാദ, കേശവ് മഹാരാജ്, ആൻറിച് നോർട്യ, ടബേരാസ് ഷംസി
    Published by:Rajesh V
    First published: