ഇന്ത്യ- ദക്ഷിണാഫ്രിക്ക (India vs South Africa) ഏകദിന പരമ്പരയിലെ (ODI series) മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ്സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി. വെങ്കടേഷ് അയ്യര്‍, ആര് അശ്വിന്, ഷര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പുറത്തായി. യുവതാരം റുതുരാജ് ഗെയ്കവാദിന് (Ruturaj Gaikwad) ഏകദിന ജേഴ്സിയിലെ അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം.
#TeamIndia win the toss and elect to bowl first in the final ODI.
അതേസമയം, ദക്ഷിണാഫ്രിക്ക ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. തബ്രൈസ് ഷംസിക്ക് പകരം ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് ടീമിലെത്തി. അദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ആശ്വാസജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്.
ടീം ഇന്ത്യ: ശിഖര്‍ ധവാന്, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, യൂസ്വേന്ദ്ര ചഹല്‍.
ടീം ദക്ഷിണാഫ്രിക്ക: ജന്നെമെന്‍ മലാന്, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡര് ഡസ്സന്, ഡേവിഡ് മില്ലര്‍, ആന്‍ഡിനെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ലുംഗി എന്‍ഗിഡി, സിസാന്‍ഡ് മഗാല.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.