• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA |തകര്‍ത്തടിച്ച് കാര്‍ത്തിക് (55); പിന്തുണച്ച് പാണ്ഡ്യ(46); ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

IND vs SA |തകര്‍ത്തടിച്ച് കാര്‍ത്തിക് (55); പിന്തുണച്ച് പാണ്ഡ്യ(46); ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

27 പന്തില്‍ 55 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സ് നേടി.

  • Share this:
    ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയിരിക്കുന്നത്. 27 പന്തില്‍ 55 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സ് നേടി.

    26 പന്തില്‍ 27 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍, 23 പന്തില്‍ 17 റണ്‍സ് നേടിയ റിഷഭ് പന്ത് എന്നിവരാണ് മറ്റു റണ്‍ സ്‌കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എങ്കിടി പ്രിട്രോറിയസ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ നേടി.

    ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ മാറ്റങ്ങളൊന്നും വരുത്താതെ ഇന്ത്യ ഇറങ്ങിയപ്പോള്‍ മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ക്വിന്റണ്‍ ഡി കോക്ക്, മാര്‍കോ ജാന്‍സണ്‍, ലുങ്കി എങ്കിടി എന്നിവര്‍ അന്തിമ ഇലവനില്‍ ഇടം നേടി.

    അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1നു മുന്നിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യക്കു നാലാം മത്സരം ജീവന്‍മരണ പോരട്ടമാണ്. തോല്‍ക്കുകയാണെങ്കില്‍ സൗത്താഫ്രിക്ക പരമ്പര പോക്കറ്റിലാക്കും.

    ഇന്ത്യ- ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍.

    സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, ഡ്വയ്ന്‍ പ്രിട്ടോറിയസ്, റാസി വാന്‍ഡെര്‍ ദസന്‍, മാര്‍കോ ജാന്‍സണ്‍, ലുങ്കി എങ്കിടി, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രൈസ് ഷംസി.
    Published by:Sarath Mohanan
    First published: