നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs SA |രാഹുലിന് സെഞ്ച്വറി(122*), ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ദിനം കരുത്തരായി ഇന്ത്യ

    IND vs SA |രാഹുലിന് സെഞ്ച്വറി(122*), ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ദിനം കരുത്തരായി ഇന്ത്യ

    ഏഴാം ടെസ്റ്റ് സെഞ്ച്വറിയുമായി കുതിക്കുന്ന രാഹുലിനൊപ്പം സീനിയര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയാണ് ക്രീസില്‍. ലുങ്കി എന്‍ഗിഡിയാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.

    • Share this:
      സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റേയും(KL Rahul) അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റേയും മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ(South Africa) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ(India) മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയിലാണ്.

      ഏഴാം ടെസ്റ്റ് സെഞ്ച്വറിയുമായി കുതിക്കുന്ന രാഹുലിനൊപ്പം (122*) സീനിയര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയാണ് (Ajinkya Rahane) 40* ക്രീസില്‍. പേസര്‍ ലുങ്കി എന്‍ഗിഡിയാണ് (Lungi Ngidi) ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. അപരാജിതമായ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 131 ബോളില്‍ 73 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 60 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. ചേതേശ്വര്‍ പുജാര (0), നായകന്‍ വിരാട് കോഹ്ലി (35) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മൂന്നു വിക്കറ്റുകളും പേസര്‍ ലുംഗി എന്‍ഗിഡിക്കാണ്.


      പുതിയ ഓപ്പണിങ് ജോടികളായ രാഹുലും മായങ്കും ചേര്‍ന്ന് ആഗ്രഹിച്ച തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പേസും ബൗ്ണ്‍സുമുള്ള പിച്ചില്‍ ഇരുവരും സൗത്താഫ്രിക്കന്‍ പേസാക്രമണത്തെ മികച്ച രീതിയില്‍ നേരിട്ടു. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഈ ജോടിക്കു കഴിഞ്ഞു. നേരത്തേ ടെസ്റ്റില്‍ ഒരിക്കല്‍പ്പോലും ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പോലും രാഹുല്‍- മായങ്ക് സഖ്യമുണ്ടാക്കിയിരുന്നില്ല. ഇതിന് ഇരുവരും സെഞ്ചൂറിയനില്‍ മറുപടി നല്‍കുകയായിരുന്നു.

      എന്നാല്‍ 41-ാം ഓവറില്‍ ഇരട്ട പ്രഹരവുമായി ലുങ്കി എന്‍ഗിഡി ആഞ്ഞടിച്ചു. രണ്ടാം പന്തില്‍ മായങ്ക്(123 പന്തില്‍ 60) എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ തൊട്ടടുത്ത ബോളില്‍ മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(1 പന്തില്‍ 0) ഗോള്‍ഡണ്‍ ഡക്കായി കീഗന്റെ കൈകളിലെത്തി.

      മൂന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം ചേര്‍ന്ന വിരാട് കോഹ്ലി ഇന്ത്യ കരകയറ്റാന്‍ ശ്രമിച്ചു. എങ്കിലും ഇന്ത്യക്ക് ടീം സ്‌കോര്‍ 200 തികയുന്നതിന് ഒരു റണ്‍ മുമ്പ് എന്‍ഗിഡി മൂന്നാം പ്രഹരമേല്‍പിച്ചു. 94 പന്തില്‍ 35 റണ്‍സുമായി കോഹ്ലി ഔട്ട്സൈഡ് എഡ്ജായി ഫസ്റ്റ് സ്ലിപ്പില്‍ മള്‍ഡറുടെ കൈകളിലെത്തി.

      പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇതില്‍ നാല് പേരും പേസര്‍മാരാണ്. ഓള്‍റൗണ്ട് മികവ് കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ താക്കൂര്‍ ടീമിലെത്തി. അതേസമയം സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് അവസരം നഷ്ടമായി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസര്‍മാര്‍. ആര്‍ അശ്വിന്‍ ഏക സ്പിന്നറായി ടീമിലെത്തി.
      Published by:Sarath Mohanan
      First published: