ഇന്ത്യ- ദക്ഷിണാഫ്രിക്ക (India vs South Africa) ഏകദിന പരമ്പരയിലെ (ODI series) ആദ്യ മത്സരത്തില്‍ ടോസ്സ് (Toss) നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് നടക്കുന്നത്. നേരത്തെ, ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2-1ന് സ്വന്തമാക്കിയിരുന്നു.
കെ എല്‍ രാഹുലിന്റെ കീഴിലാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നത്. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഇന്ത്യക്കായി ഏകദിന ജേഴ്സിയില്‍ അരങ്ങേറ്റം നടത്തും. ഇതോടെ സൂര്യകുമാര്‍ യാദവ് പുറത്തായി. ശ്രേയസ് അയ്യരാണ് നാലാം നമ്പറില്‍. വെങ്കടേഷിനെ കൂടാതെ ഷാര്‍ദുല്‍ ഠാക്കൂറും ഓള്‍റൗണ്ടറായി ടീമിലെത്തി. ആര് അശ്വിന്, യൂസ്വേന്ദ്ര ചഹല്‍ എന്നിവരെ സ്പിന്നര്‍മാരായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ടീം ഇന്ത്യ: ശിഖര്‍ ധവാന്, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ആര് അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്ര, യൂസ്വേന്ദ്ര ചാഹല്‍.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ജന്നെമന്‍ മലാന്, എയ്ഡന്‍ മാര്‍ക്രം തെംബ ബവൂമ, റാസി വാന്‍ ഡര് ഡസ്സന്, ഡേവിഡ് മില്ലര്‍, ആന്‍ഡിനെ ഫെഹ്ലുക്വായോ, മാര്‍കോ ജാന്സണ്, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ലുംഗി എന്‍ഗിടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.