നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs SA| ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ എങ്ങനെ തിളങ്ങാം; ഇന്ത്യൻ ബാറ്റർമാർക്ക് 'മാസ്റ്റർ' തന്ത്രം ഉപദേശിച്ച് സച്ചിൻ

    IND vs SA| ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ എങ്ങനെ തിളങ്ങാം; ഇന്ത്യൻ ബാറ്റർമാർക്ക് 'മാസ്റ്റർ' തന്ത്രം ഉപദേശിച്ച് സച്ചിൻ

    സ്പോർട്സ് മാധ്യമപ്രവർത്തകനായ ബോറിയ മജൂംദാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ദക്ഷിണാഫ്രിക്കയിൽ തിളങ്ങുവാൻ വേണ്ട 'മാസ്റ്റർ' തന്ത്രം സച്ചിൻ ഉപദേശിച്ചത്.

    Sachin Tendulkar

    Sachin Tendulkar

    • Share this:
      ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ (India'sTour of South Africa) ടെസ്റ്റ് പരമ്പരയ്ക്ക് (Test Series) ഒരുങ്ങുന്ന ഇന്ത്യൻ ബാറ്റർമാർക്ക് 'മാസ്റ്റർ' ഉപദേശം നൽകി ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar) രംഗത്ത്.

      ഫ്രണ്ട് ഫൂട്ടില്‍ കളിക്കുവാനാണ് ഇന്ത്യൻ താരങ്ങൾക്ക് സച്ചിൻ നൽകുന്ന ഉപദേശം. ഫ്രണ്ട് ഫൂട്ടിൽ ഊന്നിയുള്ള പ്രതിരോധത്തിന് ദക്ഷിണാഫ്രിക്കയിൽ ഏറെ പ്രാധാന്യമുണ്ടെന്ന് സ്പോർട്സ് മാധ്യമപ്രവർത്തകനായ ബോറിയ മജൂംദാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു. 'ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്, ഫ്രണ്ട് ഫൂട്ട് ഡിഫൻസ് വളരെ പ്രധാനപ്പെട്ടതാണ്. ഫ്രണ്ട് ഫൂട്ട് പ്രതിരോധമാകും ദക്ഷിണാഫ്രിക്കയിൽ മത്സരത്തിന്റെ ഗതി നിർണയിക്കുക. ആദ്യ 25 ഓവറില്‍ ഫ്രണ്ട് ഫൂട്ട് ഡിഫൻസ് നിർണായകമാകും.' - സച്ചിൻ പറഞ്ഞു.

      ബാറ്റിങ്ങിന്റെ സാങ്കേതിക വശങ്ങളെ കൂടുതൽ പ്രയയോജനപ്പെടുത്തിക്കൊണ്ട് ക്രീസിൽ കൂടുതൽ നേരം എങ്ങനെ ചിലവഴിക്കാം എന്നതിനെ കുറിച്ചും സച്ചിൻ പ്രതികരിച്ചു.

      'ബാറ്റ് ചെയ്യുമ്പോൾ കൈകൾ എപ്പോഴും ശരീരത്തിന് അടുത്ത് തന്നെ ആയിരിക്കണം. എപ്പോൾ കൈകൾ ശരീരത്തിൽ നിന്നും അകലുന്നുവോ അപ്പോഴാണ് നിങ്ങൾക്ക് സാവധാനം നിയന്ത്രണം നഷ്ടപ്പെടാൻ തുടങ്ങുക.' സച്ചിൻ പറഞ്ഞു.

      Also read- IND vs SA | ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം; ബോക്സിങ് ഡേ ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കില്ല - റിപ്പോർട്ട്

      ഇംഗ്ലണ്ട് പരമ്പരയിൽ രോഹിത് ശർമയും കെ എൽ രാഹുലും പുറത്തെടുത്ത മികച്ച പ്രകടനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു സച്ചിന്റെ വാക്കുകൾ. ഇരുവരും ഇംഗ്ലണ്ടിൽ സെഞ്ചുറികൾ സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങിൽ ക്ഷമ എന്ന ഘടകത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഇരുവരുടെയും ബാറ്റിംഗ് പ്രകടനങ്ങൾ ചൂണ്ടിക്കാട്ടി സച്ചിൻ പറഞ്ഞു.

      ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്ന കാലത്ത് ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇവിടെ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ മികച്ച റെക്കോർഡുള്ള താരമാണ് സച്ചിൻ. 1992, 1996, 2001, 2006, 2010 എന്നീ വർഷങ്ങളിൽ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തിയ ടീമിൽ സച്ചിനും ഉണ്ടായിരുന്നു. ഈ പര്യടനങ്ങളിൽ നിന്നായി 10 സെഞ്ചുറികളും ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സ്വന്തമാക്കിയിട്ടുണ്ട്.

      Also read- Team India | പരസ്പരം പോരാടി ദ്രാവിഡും കോഹ്‌ലിയും; ഇന്ത്യൻ ടീമിന്റെ രസകരമായ പരിശീലന സെഷൻ - വീഡിയോ

      ഇത്തവണ വിരാട് കോഹ്‌ലിയുടെ (Virat Kohli) നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിന് എത്തിയിരിക്കുന്ന ഇന്ത്യൻ സംഘം ഇതുവരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന നാണക്കേട് മറികടക്കാനാണ് ഇറങ്ങുന്നത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരക്കാരനായി ഇന്ത്യൻ എ ടീം ക്യാപ്റ്റൻ പ്രിയങ്ക് പഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.
      Published by:Naveen
      First published: