നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Virat Kohli |കോഹ്ലി കലിപ്പില്‍! രോഹിത്തിന് കീഴില്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കില്ല, റിപ്പോര്‍ട്ട്

  Virat Kohli |കോഹ്ലി കലിപ്പില്‍! രോഹിത്തിന് കീഴില്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കില്ല, റിപ്പോര്‍ട്ട്

  കോഹ്ലി പരമ്പരയില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കില്‍ അത് അദ്ദേഹവും ബിസിസിഐയും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാക്കാനാണ് സാധ്യത.

  Virat Kohli

  Virat Kohli

  • Share this:
   ടീം ഇന്ത്യയുടെ(Team India) ഏകദിന ക്യാപ്റ്റന്‍(ODI Captain) സ്ഥാനത്ത് നിന്നും മാറ്റി വിരാട് കോഹ്ലിയെ(Virat Kohli) മാറ്റി രോഹിത് ശര്‍മയെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് രോഹിത് ശര്‍മയെ ഏകദിനത്തില്‍ ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, ഏകദിന നായക സ്ഥാനത്തു നിന്ന് നീക്കിയതില്‍ വിരാട് കോഹ്ലി അസംതൃപ്തനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

   ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് താരം വിട്ടു നില്‍ക്കുമെന്നാണ് വിവരം. ദി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

   കോഹ്ലി പരമ്പരയില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കില്‍ അത് അദ്ദേഹവും ബിസിസിഐയും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ ഒരുപക്ഷെ അത് ടീമില്‍ നിന്നു കോഹ്ലിയുടെ പുറത്താക്കലിന് വരെ കാരണമായേക്കും.

   ദക്ഷിണാഫ്രിക്കയില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഡിസംബര്‍ 26 ന് ടെസ്റ്റ് പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. ടെസ്റ്റ് പരമ്പരയില്‍ കോഹ്ലിക്കു കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. 18 അംഗ ടീമിനെയും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

   ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നതായുള്ള പ്രഖ്യാപനം നടത്താന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ 48 മണിക്കൂര്‍ സമയം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ കോഹ്ലി ഇതിന് തയ്യാറാവാതിരുന്നതോടെ 49ാമത്തെ മണിക്കൂറില്‍ ബിസിസിഐ രോഹിത് ശര്‍മയെ ഏകദിന നായകനായി പ്രഖ്യാപിച്ചു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

   ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായിരിക്കും ഇനി കോഹ്ലി ഇന്ത്യയുടെ ക്യാപ്റ്റന്‍ ആവുക. ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിത്തിനെ വൈസ് ക്യാപ്റ്റനായും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ടി20യിലും രോഹിത് ശര്‍മ വിരാട് കോഹ്ലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാല്‍ ആ സമയത്ത് സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴാണ് രോഹിത് ശര്‍മയെ പരിമിത ക്രിക്കറ്റില്‍ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന ബിസിസിഐ പുറത്തിറക്കിയത്.

   2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള താത്പര്യം കോഹ്ലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ മികവ് കാണിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും കോഹ്ലിയെ മാറ്റുമെന്ന് ബിസിസിഐ വൃത്തങ്ങളും പ്രതികരിക്കുകയുണ്ടായി. ടി20 ലോകകപ്പില്‍ സെമി കാണാതെ ഇന്ത്യ പുറത്തായതോടെയാണ് വൈറ്റ്ബോള്‍ ക്രിക്കറ്റിലെ കോഹ്ലിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഇളകിയത്

   ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുന്നതോടെ ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് കോഹ്ലിയില്‍ നിന്ന് വരുമെന്ന വിലയിരുത്തലും ശക്തമാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം സച്ചിന്‍ തെണ്ടുല്‍ക്കറില്‍ നിന്ന് വന്നതിന് സമാനമായ പ്രകടനം കോഹ്ലിയില്‍ നിന്നും പ്രതീക്ഷിക്കാം എന്നാണ് പല മുന്‍ താരങ്ങളും അഭിപ്രായപ്പെടുന്നത്.
   Published by:Sarath Mohanan
   First published:
   )}